Image

ജോസഫ് പടന്നമാക്കല്‍ അമേരിക്കന്‍ മലയാളി സാഹിത്യ നഭോമണ്ഡലത്തില്‍ ഒരു ഉജ്ജ്വലതാരം - ഒരനുസ്മരണം (എ.സി. ജോര്‍ജ്ജ്)

Published on 29 April, 2020
ജോസഫ് പടന്നമാക്കല്‍ അമേരിക്കന്‍ മലയാളി സാഹിത്യ നഭോമണ്ഡലത്തില്‍ ഒരു ഉജ്ജ്വലതാരം - ഒരനുസ്മരണം (എ.സി. ജോര്‍ജ്ജ്)
ശ്രീ. ജോസഫ് പടന്നമാക്കല്‍ അമേരിക്കന്‍ മലയാളഎഴുത്തുസാഹിത്യ ന‘ോമണ്ഡലത്തിലെ ഒരു മിന്നുംതാരമാണ്. അദ്ദേഹത്തിന്റെഎഴുത്തിന്റെലോകത്തുസ്വന്തംകൈയ്യൊപ്പു പതിയാത്ത മേഖലകളില്ല. മതം, ശാസ്ത്രം, സാഹിത്യം, സാങ്കേതികം, നിയമം, യുക്തി, സാമൂഹ്യം, സാംസ്കാരികം, രാഷ്ട്രീയം, ചരിത്രം, ആരോഗ്യംതുടങ്ങിയവിഷയങ്ങളില്‍വളരെയധികംറിസേര്‍ച്ച്‌ചെയ്ത്ഈടുറ്റലേഖനങ്ങള്‍ വളരെലളിതമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആനുകാലികങ്ങളിലുംഎഴുതിവന്നിരുന്നു. ‘ാഷാശുദ്ധിയിലും ഘടനയിലുംലാളിത്യത്തിലും ആധികാരികതയിലും വളരെയധികം മികച്ചതായിരുന്നു ജോസഫിന്റെ ലേഖനങ്ങള്‍.

അദ്ദേഹത്തിന്റെ ലേഖനത്തിലെകൃത്യതയും വസ്തുനിഷ്ഠവുമായ സമീപനങ്ങള്‍ കാണുമ്പോള്‍ ഇദ്ദേഹം ഒരു സഞ്ചരിക്കുന്ന “സര്‍വ്വവിജ്ഞാനകോശം’ ആണോയെന്ന്‌തോന്നിയിട്ടുണ്ട്. ഏതു അറുബോറന്‍ വിഷയവുംവായനക്കാരേയും അനുവാചകരേയുംതുടക്കംമുതല്‍അവസാനം വരെ പിടിച്ചിരുത്താന്‍പര്യാപ്തമായ ഒരു അയത്‌ന ലളിതമായ ഭാഷാ വൈദഗ്ദ്ധ്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കഥകളോ, കവിതകളോആയിരിക്കുകയില്ലമറിച്ച്ഈടുറ്റലേഖന പരമ്പരകള്‍ തന്നെയായിരുന്നു ശ്രീ. ജോസഫിന്റെസാഹിത്യഎഴുത്ത് മേഖല. യാതൊരുവിധ ചരടുകളോ വേര്‍തിരിവോ ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകനും നിര്‍ഭയനുമായ ശ്രീ. ജോസഫ്എന്നും ജനപക്ഷത്തു തന്നെയായിരുന്നു നിലയുറപ്പിച്ചത്. പഴയഎഴുത്തുകാരേയും പുതിയഎഴുത്തുകാരേയും എന്നുംഅദ്ദേഹം അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതിപ്രഗത്ഭനായ ഈ അമേരിക്കന്‍ മലയാളി എഴുത്തുകാരന്റെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ ലഘുവായ ചരിത്രാവലോകനം ഇവിടെ നടത്തുന്നത് ഉചിതമാണെന്ന് കരുതുന്നു. കേരളത്തിലെ കാഞ്ഞിരപ്പിള്ളി സ്വദേശിയായ ശ്രീ. ജോസഫ് പടന്നമാക്കല്‍ ഈരാറ്റുപേട്ട സ്വദേശിയായ റോസക്കുട്ടിയെ 1973-ല്‍ വിവാഹംകഴിച്ചു. 1974-ല്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലുള്ള ന്യൂറോഷലില്‍ കുടിയേറി താമസമാരംഭിച്ചു. അന്നു മലയാളി കുടിയേറ്റക്കാര്‍കുറവ്. ഇന്ത്യയില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി. വാട്ടര്‍ഗെയ്റ്റ് എപിസോഡില്‍ പെട്ട് റിച്ചാര്‍ഡ് നിക്‌സണ്‍ രാജിവച്ച്, വൈസ് പ്രസിഡന്റ് ജെറാള്‍ഡ്‌ഫോര്‍ഡ് അമേരിക്കന്‍ പ്രസിഡന്റായി ചാര്‍ജ്ജെടുത്ത നാളുകളായിരുന്നു അത്.

അധികം താമസിയാതെ ജോസഫ് പടന്നമാക്കലിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ പബ്ലിക് ലൈബ്രറിയില്‍ ദക്ഷിണേന്ത്യന്‍ ഭാഷാ സ്‌പെഷ്യലിസ്റ്റ് കാറ്റലോഗറായി ഔദ്യോഗിക ജോലികിട്ടി. അതോടെ അദ്ദേഹത്തിന്റെ വായനയുടേയും റിസേര്‍ച്ചിന്റെയും ചിന്തയുടേയും വിജ്ഞാനത്തിന്റെയും വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയായിരുന്നു. അക്കാലത്ത്അമേരിക്കയില്‍ നിന്നിറങ്ങുന്ന മലയാള മാധ്യമങ്ങള്‍ തുലോംവിരളം. അക്കാലത്ത് ഒരു മാധ്യമങ്ങളില്‍ പോലും അദ്ദേഹം ഒന്നുംതന്നെ എഴുതിയിരുന്നില്ല. എന്നാല്‍ വായനയിലുടേയും റിസേര്‍ച്ചിലൂടെയും അദ്ദേഹത്തിന്റെ മനസ്സിലെ സര്‍വ്വവിജ്ഞാനകോശം വളര്‍ന്ന് വികസിച്ചുകൊണ്ടിരുന്നു. 1975-ലാണ് ഈ ലേഖകന്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍കൗണ്ടിയിലെ വൈറ്റ് പ്ലെയ്ന്‍സില്‍ കുടിയേറി താമസമാക്കുന്നത്. എന്നാല്‍അദ്ദേഹത്തെ പരിചയപ്പെടുന്നത് കുറെനാളുകള്‍ക്കുശേഷമാണ്. ന്യൂയോര്‍ക്കിലെ ആദ്യകാലമലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍മലയാളിഅസ്സോസിയേഷന്റെ ഒരു ഓണാഘോഷ പരിപാടിയില്‍വച്ചാണ്അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ  “‘രണഘടന രചയിതാവുംആദ്യത്തെ സെക്രട്ടറിയും ശ്രീ. ജോസഫ് പടന്നമാക്കലായിരുന്നു. ഏതാണ്ട് രണ്ട് വര്‍ഷത്തിനുശേഷം അദ്ദേഹം വെസ്റ്റ്‌ചെസ്റ്റര്‍മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയെങ്കിലും സംഘടനയുടെ മിക്ക പരിപാടികളിലും വരികയും സംബന്ധിക്കുകയും ചെയ്തിരുന്നു.  ഈ ലേഖകന്‍ ഉള്‍പ്പെടെ അനേകം പുതുമുഖങ്ങള്‍ വെസ്റ്റ്‌ചെസ്റ്റര്‍മലയാളിഅസ്സോസിയേഷന്റെവിവിധ ‘ാരവാഹികളായിരംഗത്ത്‌വന്നു. ഇന്ന് ന്യൂയോര്‍ക്കിലെവെസ്റ്റ്‌ചെസ്റ്റര്‍മലയാളിഅസ്സോസിയേഷന്‍ 46 പ്രവര്‍ത്തന വര്‍ഷത്തിന്റെമികവിലാണ്. ഞാന്‍ ഇന്നുംഓര്‍ക്കുന്നു വെസ്റ്റ്‌ചെസ്റ്റര്‍മലയാളി അസ്സോസിയേഷന്റെ ആരംഭകാലദശകത്തില്‍ ശ്രീ. ജോസഫിന്റെ ബാലികജിജിജോസഫ് (ഇന്നത്തെ ഡോ. ജിജിജോസഫ്) ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗമത്സരങ്ങളില്‍ അനേകംഒന്നാം പാരിതോഷികങ്ങള്‍ വാരിക്കൂട്ടുക പതിവായിരുന്നു. കുമാരി ജിജിയുടെ സ്പീച്ച്‌റൈറ്റര്‍ പിതാവായ ജോസഫ് പടന്നമാക്കലായിരുന്നു. അതുപോലെ ന്യൂറോഷലിലെ ഗ്ലെന്‍ ഐലന്റ് പാര്‍ക്കിലും, വൈറ്റ് പ്ലെയ്ന്‍സിലെ മേസീസ് പാര്‍ക്കിലും പ്ലസന്റ് വില്ലിലെ ന്യൂയോര്‍ക്ക്‌സ്റ്റേറ്റ് പാര്‍ക്കിലുംസംഘടിപ്പിച്ച ഒട്ടേറെഓട്ട (റെയിസ്)മത്സരങ്ങളിലും ശ്രീ. പടന്നമാക്കലിന്റെ ധര്‍മ്മ പത്‌നി ശ്രീമതി. റോസക്കുട്ടി ജോസഫ് ട്രോഫികള്‍ കരസ്ഥമാക്കുക പതിവുതന്നെയായിരുന്നു. എല്ലാറ്റിനും പുറകില്‍ ശ്രീ. ജോസഫ് പടന്നമാക്കലിന്റെ പിന്തുണഅവര്‍ക്കുണ്ടായിരുന്നു.

ജോലിയില്‍ നിന്ന ്‌റിട്ടയര്‍ചെയ്തതിനുശേഷമാണ് അദ്ദേഹം റോക്കലാന്റ്കൗണ്ടിയിലെ വാലികോട്ടേജ് എന്ന സ്ഥലത്തേക്ക് താമസംമാറ്റിയത്. അതോടെ വിശ്രമവുംകൂടുതല്‍ചിന്തയും അപഗ്രഥനവും എഴുത്തിന്റെമേഖലയിലേക്ക്അരയും തലയും മുറുക്കി ചാടിയിറങ്ങി. അധികം താമസിയാതെഅദ്ദേഹം ഇവിടുത്തെഎഴുത്തിന്റെ മേഖയില്‍ ഒരു മുടിചൂടാ മന്നന്‍ തന്നെയായി മാറുകയായിരുന്നു. എങ്കിലുംഎപ്പോഴും അദ്ദേഹംവളരെയധികം വിനയാന്വിതനായിരുന്നു. എപ്പോഴും അദ്ദേഹം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണെന്ന് പറയാറുണ്ടായിരുന്നു. അതിനൊപ്പംതന്നെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിലെ അഴിമതികള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും മുതലെടുപ്പുകള്‍ക്കുമെതിരെ അദ്ദേഹംശക്തമായി എഴുതിതൂലിക പടവാളാക്കി. കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ, കെ.സി.ആര്‍.എം.എന്‍.എ. തുടങ്ങിയ സംഘടനകള്‍ നടത്തുന്ന ടെലികോണ്‍ഫറന്‍സുകളില്‍ യാതൊരു അപശബ്ദവും പുറപ്പെടുവിക്കാതെ പരാതികളില്ലാതെ വളരെ അച്ചടക്കത്തോടെ പങ്കെടുക്കുന്നത് ഈ ലേഖകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

അവസാനമായി അദ്ദേഹം എഴുതിയ ലേഖനം കോവിഡ്- 19 എന്ന മഹാമാരിയെക്കുറിച്ചും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ തനതായ ശൈലിയില്‍ വിശദമായിട്ടെഴുതി. നിര്‍ഭാഗ്യമെന്നു പറയട്ടെ കോവിഡ് എന്ന ലോകമഹാമാരി അദ്ദേഹത്തേയും കീഴടക്കി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് വായനക്കാര്‍ത്ത് ഇവിടത്തെ എഴുത്തുകാര്‍ക്ക്, സാഹിത്യകാരന്മാര്‍ക്ക് ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ദീര്‍ഘകാലസുഹൃത്തായ ഈ ലേഖകന്‍ തേങ്ങലോടെ, കണ്ണീര്‍കണങ്ങളോടെ, അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.   


ജോസഫ് പടന്നമാക്കല്‍ അമേരിക്കന്‍ മലയാളി സാഹിത്യ നഭോമണ്ഡലത്തില്‍ ഒരു ഉജ്ജ്വലതാരം - ഒരനുസ്മരണം (എ.സി. ജോര്‍ജ്ജ്)ജോസഫ് പടന്നമാക്കല്‍ അമേരിക്കന്‍ മലയാളി സാഹിത്യ നഭോമണ്ഡലത്തില്‍ ഒരു ഉജ്ജ്വലതാരം - ഒരനുസ്മരണം (എ.സി. ജോര്‍ജ്ജ്)ജോസഫ് പടന്നമാക്കല്‍ അമേരിക്കന്‍ മലയാളി സാഹിത്യ നഭോമണ്ഡലത്തില്‍ ഒരു ഉജ്ജ്വലതാരം - ഒരനുസ്മരണം (എ.സി. ജോര്‍ജ്ജ്)
Join WhatsApp News
A.P. Kaattil. 2020-04-29 23:38:17
e മലയാളിയുടെ പേജുകൾക്ക് നിറം പകർന്ന എഴുത്തിന്റെ മാന്ത്രികനായി രുന്നു ശ്രീ പടന്നമാക്കൽ. വാഗ്വാദ മേഖലയിൽ തന്റെ എതിരാളിയെ ബഹുമാനിക്കുന്ന ഒരു പ്രതിഭ. വായിക്കുവാനും ചിന്തിക്കുവാനും അദ്ദേഹം ഒരുക്കിയ സാഹിത്യ സദ്യകളുടെ രുചിക്കൂട്ട് അത്രമാത്രം ആസ്വാദ്യം ആയിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളോട് വിയോജിക്കുമ്പോൾ പോലും ഉള്ളിൽ ഒരു ബഹുമാനം കരുതി വെച്ചിരുന്നു, ഇന്നും എന്നും അതങ്ങനെ തന്നെ ആയിരിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖിതരായ e മലയാളി വായനക്കാർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഒപ്പം ഞാനും ചേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക