Image

അവന്‍ പോയി.. ഞാന്‍ തകര്‍ന്നുപോയി; ഋഷി കപൂറിന്റെ വേര്‍പാടില്‍ വേദനയോടെ അമിതാഭ് ബച്ചന്‍

Published on 30 April, 2020
അവന്‍ പോയി.. ഞാന്‍ തകര്‍ന്നുപോയി; ഋഷി കപൂറിന്റെ വേര്‍പാടില്‍ വേദനയോടെ അമിതാഭ് ബച്ചന്‍

ബോളിവുഡിലെ നിത്യഹരിത നായകന്‍ ഋഷി കപൂറിന്റെ വേര്‍പാടില്‍ വേദനയോടെ അമിതാഭ് ബച്ചന്‍. 'അവന്‍ പോയി… ഋഷി കപൂര്‍… അല്‍പം മുന്‍പ് വിട്ടു പിരിഞ്ഞു… ഞാന്‍ തകര്‍ന്നുപോയി' അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ പങ്കുവച്ചു.


അഞ്ചു ദശാബ്ദത്തോളം നീണ്ടു നിന്ന സിനിമ കരിയറില്‍ അമിതാഭ് ഋഷികപൂര്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ ആരാധക പ്രീതി നേടിയിരുന്നു. 102 നോട്ട് ഔട്ട് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചത്. ഉമഷ് ശുക്ലയുടെ 102 നോട്ടൗട്ടില്‍ അച്ഛനും മകനുമായിട്ടായിരുന്നു ഇരുവരുംഅഭിനയിച്ചത്.


 ബച്ചന്‍ ദത്താത്രയ വഖാരിയ എന്ന 102 വയസ്സുകാരന്‍ അച്ഛനും. ഋഷി കപൂര്‍ എഴുപത്തിയാറുകാരനായാ ബാബുലാല്‍ വഖാരിയായുമാണ് വേഷമിട്ടത്. ഇരുപത്തിയേഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഈ ചിത്രത്തിനുവേണ്ടി ഇരുവരും ഒന്നിച്ചത് കഭീ കഭീ(1976), നസീബ് (1981), കൂലി (1983) തുടങ്ങിയ ചിത്രങ്ങള്‍ പ്രധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക