Image

മാരകവ്യാധി! (ജോണ്‍ ഇളമത)

Published on 30 April, 2020
മാരകവ്യാധി! (ജോണ്‍ ഇളമത)
മാരകവ്യാധി പടര്‍ന്നുപിടിച്ചു
മനുഷന്മാരില്‍ ആധിപടര്‍ന്നു
മരണം തുരുതുരെ ഓടിനടന്നു
ഒരു കലികാലത്തിന്‍ വരവറിയിച്ച്!
മാരകവ്യാധി.......

ആറടി അകലം പാലിക്കേണം
കൈകള്‍ സദാ ശുചിയാക്കീടേണം.
വീട്ടില്‍ തന്നെ ഇരുന്നീടേണം
വന്നൊരുവ്യാധി ഒഴിവാക്കാനായ്.
മാരകവ്യാധി.....

മുമ്പും വന്നിട്ടുണ്ടീ വ്യാധികള്‍
ബ്ലാക് ഡിസീസും,സ്പാനിഷ് ഫഌവും
കഥകള്‍ മറന്നീടേണ്ടിവിടാരും
കണ്ടുപിടിക്കും പ്രതിവിധി നമ്മള്‍!
മാരകവ്യാധി.......

കുറ്റംകണ്ടു നടക്കേണ്ടിവിടെ
ഊറ്റംകൊണ്ടു നടക്കേണ്ടിവിടെ
പരസ്പരമങ്ങനെ പഴിചാരേണ്ട
സ്പ്രദ്ധ പെരുത്തു നടന്നീടേണ്ട!
മാരക..........

സമയം കിട്ടാതോടി നടന്നവര്‍
ക്ഷമയുടെ നെല്ലിപലകയില്‍
നിന്നു ചവിട്ടി,പുതിയൊരു താളം!
നവജീവിത നിര്‍ണ്ണയ താളം.
മാരക.......

എത്ര നിസ്സാരര്‍ നമ്മള്‍,എന്നൊരു
പുത്തന്‍ സാദ്ധാന്തപൊരുള്‍
നമ്മള്‍ പഠിച്ചു,ചെറിയൊരു ഫ്‌ളൂവിന്‍
മാരക മരണ പെരുമഴകണ്ട്!
മാരക........

മരണംകണ്ട് മടുത്തൊരുകൂട്ടര്‍
ആതുരശുശ്രൂകര്‍,ആശ്രുപൊഴിച്ചു
എന്നിതിനൊക്കെയൊരവസാനം?
എന്നൊരു ചിന്തയില്‍ ഞെട്ടിവിറച്ചു.
മാരക........

പുതിയെരു യുഗ വരവിന്‍ചിന്ത
പതിയെ പതിയെ നമ്മളിലെത്തി
സത്യന്വേഷികളായ് നമ്മള്‍ നടന്നു
പുതിയ യുഗത്തിന്‍ പിന്‍ഗാമികളായ്!
മരക........


Join WhatsApp News
Sudhir Panikkaveetil 2020-05-01 14:05:25
എത്ര നിസ്സാരർ നമ്മൾ എന്ന് തിരിച്ചറിയാൻ ഒരു കൊറോണ വരേണ്ടി വന്നു. മുമ്പും ഇങ്ങനെ സൂചനകൾ ഉണ്ടായിട്ടും മനുഷ്യർ പഠിക്കുന്നില്ല. വളരെ ലളിതമായി പറഞ്ഞു വന്നു അവസാനം കവി അതിഭാവുകത്തിലെത്തി. എങ്ങനെ വേണേലും വ്യാഖ്യാനിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക