Image

റെക്കോഡ് സൃഷ്ടിച്ച്‌ രാമായണം, ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ടിവി ഷോ

Published on 01 May, 2020
റെക്കോഡ് സൃഷ്ടിച്ച്‌ രാമായണം, ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ടിവി ഷോ
ലോക്ക് ഡൗണ്‍ കാലത്ത് പുതിയ റെക്കോഡ് സൃഷ്ടിച്ച്‌ രാമാനന്ദ സാഗറിന്റെ രാമായണം.ഏപ്രില്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം 7.7 കോടി ആളുകളാണ് രാമായണം കണ്ടിരിക്കുന്നത്. ദൂരദര്‍ശന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതൊരു ലോക റെക്കോഡാണ്. മാര്‍ച്ചിലാണ് രാമായണത്തിന്റെ പുനഃസംപ്രേഷണം ആരംഭിച്ചത്. 

ദിവസവും രണ്ടു തവണ ദൂരദര്‍ശനില്‍ സീരിയല്‍ സംപ്രേഷണം ചെയ്യാറുമുണ്ട്.കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്ത് സിനിമ - സീരിയല്‍ ചിത്രീകരണം നിര്‍ത്തി വെച്ച പശ്ചാത്തലത്തിലായിരുന്നു ക്ലാസിക് പരമ്ബരയായ രാമായണം പുനഃസംപ്രേക്ഷണം ചെയ്തത്.

ലോക്ക് ഡൗണ്‍ കാലത്ത് പുതിയ റെക്കോഡ് സൃഷ്ടിച്ച്‌ രാമാനന്ദ സാഗറിന്റെ രാമായണം.ഏപ്രില്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം 7.7 കോടി ആളുകളാണ് രാമായണം കണ്ടിരിക്കുന്നത്. ദൂരദര്‍ശന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതൊരു ലോക റെക്കോഡാണ്. മാര്‍ച്ചിലാണ് രാമായണത്തിന്റെ പുനഃസംപ്രേഷണം ആരംഭിച്ചത്. 

ദിവസവും രണ്ടു തവണ ദൂരദര്‍ശനില്‍ സീരിയല്‍ സംപ്രേഷണം ചെയ്യാറുമുണ്ട്.കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്ത് സിനിമ - സീരിയല്‍ ചിത്രീകരണം നിര്‍ത്തി വെച്ച പശ്ചാത്തലത്തിലായിരുന്നു ക്ലാസാസിക് പരമ്ബരയായ രാമായണം പുനഃസംപ്രേക്ഷണം ചെയ്തത്.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച്‌ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ ലോക്ക് ഡൗണ്‍ മുതല്‍ ഏപ്രില്‍ 3 വരെയുളള കാലയളവില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയിരിക്കുന്നത് 

ദൂരദര്‍ശനാണ്.ബി.എ.ആര്‍.സി.യുടെ റിപ്പോര്‍ട്ടനുസരിച്ച്‌ ദൂരദര്‍ശന്‍ ചാനലിനുമാത്രം 40,000 പ്രേക്ഷകരെയായിരുന്നു നേടിയത്.പ്രേക്ഷകരുടെ നിരന്തരമായുള്ള അഭ്യര്‍ഥന പ്രമാണിച്ചായിരുന്നു രാമായണം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ടെലികാസ്റ്റ് ചെയ്തത്. ഇവ കൂടാതെ പഴയ കാല പരമ്ബരകളായ മഹാഭാരതം, ശക്തിമാന്‍, ബുനിയാദ് എന്ന പരമ്ബരയും ദൂരദര്‍ശന്‍ ലോക്ക് ഡൗണ്‍ കാലത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 

മഹാഭാരതവും രാമായണവും സംപ്രേക്ഷണം ചെയ്യുന്ന സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുന്നതെന്ന് പുറത്തു വന്ന ബാര്‍ക്ക് റേറ്റിങ്ങില്‍ പറയുന്നുണ്ട്.

1987ലാണ് രാമായണം ആദ്യമായി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നത്. സംവിധായകന്‍ രാമനന്ദ സാഗര്‍ തന്നെയായിരുന്നു പരമ്ബരയുടെ നിര്‍മ്മാതാവ്. 1987 ജനുവരി 25-നായിരുന്നു സീരിയല്‍ ആദ്യം സംപ്രേഷണം ചെയ്തത്. 1988 ജൂലൈ 30-നായിരുന്നു ഓഫ് എയര്‍ ആയത്. 2003 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പുരാണ സീരിയലായി ലിംക ബുക്ക് ഓഫ് റെക്കോഡ് നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക