Image

ഇര്‍ഫാന്റെ മരണത്തില്‍ വികാരാധീനനായി മകന്‍ ബബില്‍

Published on 01 May, 2020
ഇര്‍ഫാന്റെ മരണത്തില്‍ വികാരാധീനനായി മകന്‍ ബബില്‍

അച്ഛന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചവര്‍ക്കെല്ലാം നന്ദി പറയുകയാണ് അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാന്‍. അനുശോചനം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിച്ച ബിബിന്‍ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്നും ഓരോരുത്തര്‍ക്കും പ്രത്യേകം പ്രതികരിക്കാന്‍ കഴിയുന്ന സാഹചര്യം അല്ലെന്നും ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചു.


'അനുശോചനം അറിയിച്ച എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഹൃദയംനിറഞ്ഞ നന്ദി. എന്റെ വാക്കുകള്‍ ഇടറിയിരിക്കുകയാണ്. അതിനാല്‍ എനിക്കിപ്പോള്‍ ഓരോരുത്തരോടായി പ്രതികരിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ ഓരോരുത്തര്‍ക്കും തീര്‍ച്ചയായും ഞാന്‍ മറുപടി തരും, ഈ സമയം ഒന്ന് കടന്നുപോകട്ടെ. എല്ലാവരോടും ഒരുപാട് നന്ദി.' എന്നാണ് ബബിലിന്റെ കുറിപ്പില്‍ പറയുന്നു.

അര്‍ബുദ രോഗബാധിതനായ താരം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക