Image

"ഞാന്‍ തോറ്റിട്ടില്ല" വികാരാധീനയായി ഇര്‍ഫാനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ഭാര്യ സുദപ

Published on 01 May, 2020
"ഞാന്‍ തോറ്റിട്ടില്ല" വികാരാധീനയായി ഇര്‍ഫാനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ഭാര്യ സുദപ

അത്യപൂര്‍വമായ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചപ്പോഴും ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും എന്നും ഇര്‍ഫാന്‍റെ കരുത്തായി കൂടെയുണ്ടായിരുന്നത് ഭാര്യ സുദപ സിക്തര്‍ ആയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇര്‍ഫാന്‍ വിട്ടു പിരിഞ്ഞ വേദനയില്‍ കഴിയുകയാണ് സുദപ.

'ഞാന്‍ തോറ്റിട്ടില്ല, എല്ലാവിധത്തിലും ഞാന്‍ നേടി'- ഇര്‍ഫാനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ സുദപ കുറിച്ചു.



നാഷ്ണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഇര്‍ഫാന്റെ സഹപാഠിയായിരുന്നു സുദപ സിക്തര്‍. അവിടെ വച്ചാണ് സുദപയുമായി ഇര്‍ഫാന്‍ പ്രണയത്തിലാകുന്നതും 1995ല്‍  വിവാഹിതരാകുന്നതും  



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക