Image

പ്രവാസഭൂമിയില്‍ പ്രിന്‍സിക്ക് നിത്യവിശ്രമം

Published on 01 May, 2020
പ്രവാസഭൂമിയില്‍ പ്രിന്‍സിക്ക് നിത്യവിശ്രമം



അബുദാബി : ഇന്ത്യന്‍ സ്‌കൂളിലെ പ്രൈമറി കുട്ടികളുടെ പ്രിയങ്കരിയായിരുന്ന ഇംഗ്ലീഷ് ടീച്ചറിന് ഇനി പ്രവാസഭൂമിയില്‍ നിത്യവിശ്രമം . കോവിഡ് ബാധയെത്തുടര്‍ന്നു ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലം മരിച്ച പത്തനംതിട്ട കോഴഞ്ചേരി പാറേല്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു (46) വിന്റെ മൃതദേഹം സംസ്‌കരിച്ചതായി അധികൃതര്‍ അറിയിച്ചു .

നിലവിലുള്ള സാഹചര്യത്തില്‍ പുലര്‍ത്തേണ്ട ആരോഗ്യപരമായ സുരക്ഷാകാരണങ്ങളാല്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും സംസ്‌കാരസമയത്ത് കൂടെയുണ്ടാവാന്‍ കഴിഞ്ഞില്ല .

ശ്വാസതടസത്തെ തുടര്‍ന്ന് മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രിന്‍സിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരുന്നെങ്കിലും ഹൃദയാഘാതം വന്നത് മരണകാരണമായി .

റോയ് മാത്യു സാമുവേലാണ് ഭര്‍ത്താവ് . ഷെറില്‍ സാറ മാത്യു , റയാന്‍ സാമുവല്‍ മാത്യു ,സിയാന്‍ ജേക്കബ് മാത്യു എന്നിവര്‍ മക്കളാണ്. സഹോദരന്‍ പ്രിന്‍സണ്‍ ജേക്കബ് അബുദാബിയിലുണ്ട് .

പരേതയുടെ നിര്യാണത്തില്‍ അബുദാബി മാര്‍ത്തോമ ഇടവകയും കോഴഞ്ചേരി സെന്റ് തോമസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയും അനുശോചിച്ചു.

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക