Image

കുവൈത്തില്‍ കോട്ടയം സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Published on 01 May, 2020
കുവൈത്തില്‍ കോട്ടയം സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി



കുവൈത്ത് സിറ്റി:  കുവൈത്തില്‍ മലയാളിയെ മരിച്ച നിലയില്‍ താമസ സ്ഥലത്ത് കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്‍ നന്ദിലക്കാട് വീട്ടില്‍ ജേക്കബിന്റെ മകന്‍ പ്രമോദ് ജേക്കബ് നന്ദിലക്കാട് (39) ആണ് വെള്ളിയാഴ്ച്ച  താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുവൈഖിലെ ഒരു 
ഫാബ്രിക്കേഷന്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.  

അബ്ബാസിയയില്‍ ഹൈ ഡൈന്‍ ഹോട്ടലിന് സമീപം താമസിക്കുന്ന മുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. 
ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ  ജിനിഷ, മക്കളായ അമായ, ജിയന്ന എന്നിവര്‍ നാട്ടിലാണ്. 

മൃതദേഹം തുടര്‍ നടപടികള്‍ക്ക് ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. എസ് എം സി എ അബ്ബാസിയ ഏരിയ കമ്മിറ്റി അംഗമായിരുന്നു. നടപടകള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക