Image

സ്വദേശത്തേക്ക് കുവൈത്ത് പൗരന്മാരെ കൊണ്ടുവരുന്ന മൂന്നാംഘട്ട രക്ഷാദൗത്യം അവസാനിച്ചു

Published on 02 May, 2020
സ്വദേശത്തേക്ക് കുവൈത്ത് പൗരന്മാരെ കൊണ്ടുവരുന്ന മൂന്നാംഘട്ട രക്ഷാദൗത്യം അവസാനിച്ചു

കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിയ സ്വദേശികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന രക്ഷാ ദൗത്യത്തിന്റെ മൂന്നാംഘട്ടം അവസാനിച്ചതായി അധികൃതര്‍ അറിയിച്ചു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ന്യൂയോര്‍ക്ക്, ഗ്ലാസ്‌ഗോഡബ്ലിന്‍, സൗദി നഗരമായ ഹെയ്‌ലി, മോസ്‌കോ, അര്‍മേനിയ, കീവ്, വാര്‍സോ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് മൂന്നാംഘട്ടത്തില്‍ കുവൈത്തികളെ കൊണ്ടുവന്നത്.

ലണ്ടിനിലേക്ക് 12 വിമാന സര്‍വീസും, മാഞ്ചസ്റ്ററിലേക്കും ന്യൂയോര്‍ക്കിലേക്കും ഗ്ലാസ്‌ഗോയിലേക്കും മൂന്ന് സര്‍വീസും, ഹെയ്‌ലിലേക്ക് രണ്ട് വിമാന സര്‍വീസുമാണ് നടത്തിയത്. മോസ്‌കോ, അര്‍മേനിയ, കീവ്, വാര്‍സോ നഗരങ്ങളിലേക്ക് ഓരോ സര്‍വീസുകള്‍ നടത്തിയതായും അറിയിച്ചു. കുവൈറ്റ് എയര്‍വേയ്‌സും ജസീറ എയര്‍വെയ്‌സും ചേര്‍ന്നാണ് യാത്രക്കാരെ കുവൈത്തില്‍ എത്തിച്ചത്.

സ്വദേശത്തേക്കു മടങ്ങിപ്പോകുന്നതിനുള്ള പദ്ധതിക്ക് വിദേശകാര്യ മന്ത്രാലയം നേരിട്ടാണ് നേതൃത്വം നല്‍കുന്നത്. നാലാംഘട്ടത്തില്‍ കുവൈറ്റ് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയ വിമാന കന്പിനികള്‍ സഹകരിക്കും. സ്വദേശത്തേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്ന കുവൈത്തികള്‍ക്ക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വെബ്‌സൈറ്റും (www.withyou.e.gov.kw)ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക