Image

ചിരിക്കാം.....(കവിത: ദീപ ബിബീഷ് നായർ)

Published on 03 May, 2020
ചിരിക്കാം.....(കവിത: ദീപ ബിബീഷ് നായർ)
മറന്നോ ചിരിക്കാൻ മനുഷ്യാ നിന്നിലെ
മറവിയാണോ കപട മുഖം മൂടിയോ
മനസിന്നകത്തഗ്നിപർവ്വതം പുകഞ്ഞാലും
മറനീക്കിയുണർത്തണം മന്ദസ്മിതത്തെയും

തിരക്കിൻ പാതയിലൊക്കെ മറന്നു
നാമോടുന്നു നെട്ടോട്ടമീയൂഴിയിൽ
കലുഷമാം മനസിന്നൊരു തണുപ്പേകുവാൻ
ഒരു ചെറുപുഞ്ചിരി പാത്രമായെങ്കിലോ?

ദുഃഖഭാരങ്ങൾ മണ്ണിട്ടു മൂടുവാൻ
വ്യാധികളേകുമാ വേദന മറക്കുവാൻ
ദേവപ്രഭ പോലുതിരട്ടെ പുഞ്ചിരി
വിരിയട്ടെയധര കുസുമങ്ങളിൽ

ഇടവേളയാകുമീ ജീവിതയാത്രയിൽ
പിരിമുറുക്കത്തിലുരുകുമാ വേളയിൽ മറക്കാതിരിക്കട്ടെ മരുന്നാകും ചിരിയെ
മനുഷ്യ ജീവനുള്ളിടത്തോളം കാലം......

Join WhatsApp News
RAJU THOMAS 2020-05-03 18:16:33
Very good indeed! I mean poetically. Diction-wise too. And with a very positive philosophy of life. There is an occasional VRTTHAM, or at least a THAALAM , so the piece becomes CHOLLABLE, but only here and there, like in a couple of lines but not in an entire stanza-- not even in the penultimate stanza. I would very much like to see a revised version of this otherwise beautiful poem. Hoping you accept my congrats, with this humble suggestion, I remain your admirer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക