Image

പ്രവാസികള്‍ക്ക് സാന്ത്വനമായി കെഎംസിസി റിയാദ്

Published on 03 May, 2020
 പ്രവാസികള്‍ക്ക് സാന്ത്വനമായി കെഎംസിസി റിയാദ്


റിയാദ്: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ റിയാദില്‍ ഭക്ഷണത്തിനും മരുന്നിനുമായി പ്രയാസപ്പെട്ടിരുന്ന നാലായിരത്തിലധികം പേര്‍ക്ക് നാലാഴ്ചക്കുള്ളില്‍
ഭക്ഷണ കിറ്റും മരുന്നുകളും വിതരണം ചെയ്തതായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് അറിയിച്ചു.

കോവിഡ് വ്യാപനവും അനുബന്ധമായി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൂം റിയാദില്‍ കുടുംബമൊത്ത് താമസിക്കുന്നവരടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് ദുരിതമായി മാറിയ സാഹചര്യത്തിലാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപവിഭാഗമായ വെല്‍ഫെയര്‍ വിംഗ് കോവിഡ് റിലീഫ് സെല്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.

ഏപ്രില്‍ ആദ്യ വാരത്തില്‍ ആരംഭിച്ച പ്രവര്‍ത്തനം ഇതിനകം റിയാദിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ക്ക് കൈത്താങ്ങായി മാറി. മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യക്കാരും അല്ലാത്തവരുമായ നിരവധി പേര്‍ക്കാണ് കെഎംസിസിയുടെ സ്‌നേഹസ്പര്‍ശം ലഭിച്ചത്.

രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ തയാറാക്കിയ ഭക്ഷണ കിറ്റുകള്‍ ആവശ്യക്കാര്‍ക്ക് അവരവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. അതോടൊപ്പം നാട്ടില്‍ നിന്ന് കൊണ്ട് വന്ന മരുന്നുകളടക്കം ലഭിക്കാനായി നിരവധി പേരാണ് സമീപിക്കുന്നത്. ഇവര്‍ക്ക് പകരം മരുന്നുകള്‍ ഫാര്‍മസിസ്റ്റുകള്‍ അടങ്ങുന്ന മെഡികെയര്‍ ടീം പരിശോധിച്ച് കണ്ടെത്തി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ കിറ്റുകള്‍ തയാറാക്കുന്നതിനും അവ എത്തിച്ചു നല്‍കുന്നതിനുമായി റിയാദ് കെഎംസിസിയുടെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ സജീവമായി കര്‍മരംഗത്തുണ്ട്.

റിയാദിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ബിസിനസുകാര്‍, ഉദാരമതികള്‍ എന്നിവരുടെ സഹായത്തോടെയാണ് വിഭവ സമാഹരണം നടക്കുന്നത്. ദിവസേന നൂറുക്കണക്കിന് ആളുകളാണ് ഭക്ഷണത്തിനും മരുന്നിനുമായി ഉപസമിതിയെ ബന്ധപ്പെടുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ പറഞ്ഞു. ഇതോടൊപ്പം കോവിഡ് രോഗികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിനും സഹായങ്ങള്‍ ചെയ്യുന്നതിനുമായി ടെലികെയര്‍ വിംഗ്, കൗണ്‍സിലിംഗ്, ബോധവല്‍ക്കരണ ക്ലാസുകള്‍, ലീഗല്‍ റൈറ്റ്‌സ് തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്നു.

വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരായ മുസ്തഫ ചീക്കോട്, സി.പി.മുസ്തഫ, അഷ് റഫ് വേങ്ങാട്ട്, അബ്ദുസലാം തൃക്കരിപ്പൂര്‍, സുബൈര്‍ അരിമ്പ്ര, ജലീല്‍ തിരൂര്‍, സിദ്ദീഖ് തുവ്വൂര്‍, ഹുസൈന്‍ കൊപ്പം, മുഹമ്മദ് കണ്ടക്കൈ, മെഹബൂബ്, അഷ്‌റഫ് അച്ചൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, നജീബ് നെല്ലാങ്കണ്ടി, കുഞ്ഞോയി കോടമ്പുഴ, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അന്‍വര്‍ വാരം, അഷ്‌റഫ് വെള്ളേപ്പാടം, ഷാഹിദ് മാസ്റ്റര്‍, സഫീര്‍ തിരൂര്‍, മാമുക്കോയ ഒറ്റപ്പാലം, സീദ്ദീഖ് കോങ്ങാട്, നാസര്‍ മാങ്കാവ്, ജസീല മൂസ, കബീര്‍ വൈലത്തൂര്‍, മുജീബ് ഉപ്പട, പി.സി അലി, അബ്ദുല്‍ മജീദ് പി.സി, നൗഷാദ് ചാക്കീരി, ഹക്കീം വഴിപ്പാറ, നാസര്‍ മംഗലത്ത്, മന്‍സൂര്‍ കണ്ടങ്കരി, ഷജഹാന്‍ വള്ളിക്കുന്ന്, മുബു മുബാറക്ക്, യാക്കൂബ് ഒതായി, അമീന്‍ തൊമ്മങ്കാടന്‍, ഇര്‍ഷാദ്, ശിഹാബ് മണ്ണാര്‍മ്മല, ഷിഹാബ് താഴെക്കൊട്, മുത്തു കട്ടുപ്പാറ, ഷഫീഖ് കൂടാളി, സുഹൈല്‍ കൊടുവള്ളി, റഫീഖ് പുപ്പലം, മുനീര്‍ മക്കാനി, സിറാജ് ഒരപ്പയില്‍, സുധീര്‍, കെ.ടി. അബൂബക്കര്‍ ഷംസു പെരുമ്പട്ട തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക