Image

നേഴ്‌സസ്: അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിന്റെ കാരണക്കാര്‍. (പി.റ്റി. തോമസ്)

പി.റ്റി. തോമസ് Published on 04 May, 2020
 നേഴ്‌സസ്:  അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിന്റെ കാരണക്കാര്‍.  (പി.റ്റി. തോമസ്)
ഇന്ന് അമേരിക്കന്‍ മലയാളികള്‍ സമ്പന്നരാണ്. അമേരിക്കന്‍  മുഖ്യ ധാരയില്‍  4 അംഗ കുടുംബത്തിന്റെ  ശരാശരി  വരുമാനം  60,000 ഡോളര്‍ ആണെങ്കില്‍ സാധാരണ മലയാളീ കുടുംബത്തിലെ ശരാശരി വരുമാനം ഏകദേശം 180,000 ഡോളര്‍ അത്രേ. അതായതു സാധാരണ അമേരിക്കന്‍ കുടുംബങ്ങളെക്കാള്‍ മൂന്നിരട്ടി വരുമാനം.
 
ഇന്ന് ഭൂരിഭാഗം മലയാളി കുടുംബത്തിനും അവരുടെ സ്വന്തം വീടുകള്‍ ഉണ്ട് . ഈ വീടുകള്‍ സാധാരണ അമേരിക്കന്‍ വീടുകളേക്കാള്‍   വലുതും വിശാലവും വില കൂടിയതും അത്രേ.  
ഇന്ന് അമേരിക്കയില്‍ ആയിരത്തില്‍ അധികം പള്ളികളും, അമ്പലങ്ങളും മറ്റ് ആരാധന സ്ഥലങ്ങളും മലയാളിക്കു സ്വന്തം ആയിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെ എല്ലാം വില കണക്കു കൂട്ടിയാല്‍ ഒരു  ബില്യണ്‍ ഡോളറില്‍ അധികം വരും. 

ധാരാളംമലയാളി അച്ചന്മാരും തിരുമേനിമാരും പാസ്റ്റര്‍മാരും മറ്റു മത നേതാക്കന്മാരും അമേരിക്കയില്‍ ഉണ്ട്.  
ഇന്ന് ഇളം തലമുറ വളരെ ഉയര്‍ന്ന ശമ്പളത്തില്‍ വലിയ സ്ഥാനങ്ങളില്‍ ജോലി ചെയ്യന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ ഹൈ സ്‌കൂളിലും കോളേജിലും ഉയര്ന്ന മാര്‍ക്കോടെ പാസ്സായി നല്ല ജോലിയില്‍ പ്രവേശിക്കുന്നു. 

നമുക്കെല്ലാവര്‍ക്കും അഭിമാനം തോന്നുന്ന  വാസ്തവങ്ങള്‍. പക്ഷേ ഇതൊക്ക എങ്ങനെ സംഭവിച്ചു?  
ഞാന്‍ ജനിച്ചു വളര്‍ന്ന കേരളം ഒരു പാവപ്പെട്ട കേരളം ആയിരുന്നു. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ പെണ്‍കുട്ടികളെ മറ്റു യാതൊരു മാര്‍ഗവും ഇല്ലാതിരുന്ന മാതാ പിതാക്കള്‍ അങ്ങു ദൂരദേശത്തേക്കു നേഴ്‌സിംഗ്   പഠിക്കുവാന്‍ വിട്ടു. പതിനാറും പതിനേഴും  പ്രായം മാത്രം ഉള്ള കൊച്ചു പെണ്‍കുട്ടികള്‍ അവരറിയാത്ത, സ്വന്തമായി ആരും ഇല്ലാത്ത മദ്രാസിലേക്കും, ബോംബയിലേക്കും, നാഗപുരിലേക്കും, ഡല്‍ഹിയിലേക്കും, അങ്ങനെ ദൂരെ ദൂരെ പല സ്ഥലങ്ങളിലേക്കും പോയി. ദൈവകൃപയാല്‍ മിക്കവര്‍ക്കും നഴ്‌സിങ്ങിനു അഡ്മിഷന്‍ ലഭിച്ചു. അവര്‍ നേഴ്‌സിംഗ്  പഠനം ആരംഭിച്ചു. 

ഒന്നോര്‍ത്തു നോക്കിക്കേ പതിനാറും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളുടെ മനസ്സു്. പിതാവിന്റെയും മാതാവിന്റെയും ലാളനയും സ്‌നേഹവും അനുഭവിക്കണ്ട സമയത്തു ദൂര ദേശത്തു ആരോരും സ്വന്തമായില്ലാതെ പഠനത്തിലും ജോലിയിലും ഏര്‍പ്പെട്ടിരിക്കുന്നു. ഇന്നത്തെ നഴ്‌സിംഗ് പഠനം പോലെയല്ല അന്ന്. അതൊരുമാതിരി quarantine തന്നെ ആയിരുന്നു,. ഹോസ്റ്റലില്‍ നിന്നു ക്ലാസ്സിലേക്ക്; ക്ലാസ്സില്‍ നിന്ന് മെസ്സിലേക്ക്, മെസ്സില്‍ നിന്നു വാര്‍ഡിലേക്ക്, വാര്‍ഡില്‍ നിന്ന് ഹോസ്റ്റലിലേക്ക്. ഒരു ദിവസം 24  മണിക്കൂര്‍ ഉണ്ടെങ്കില്‍ 16 മണിക്കൂറും ജോലിയും പഠിത്തവുമായി കഴിയും. ഹോസ്പിറ്റല്‍ വളപ്പില്‍ തന്നെയുള്ള ഹോസ്റ്റലില്‍ നിന്ന് പുറത്തേക്കു പോകുവാന്‍ വളരെ വിരളമായ അനുവാദം മാത്രമേ ലഭിച്ചിരുന്നുള്ളു.   പരിഹാസവും വഴക്കും നിന്ദയും മറ്റും കേട്ട് മനസ്സു മടുത്തൂ കാണും.

ആഹാരമാണെങ്കില്‍ നിശ്ചിത സമയത്തെ ഹോസ്റ്റലിലെ ഭക്ഷണം. വയറു നിറയാന്‍ പോലും കാണില്ല. കേറി ഇറങ്ങി തിന്നുവാന്‍ ഒന്നും ഇല്ല. എങ്കിലും അവര്‍ക്കു കിട്ടുന്ന തുച്ഛമായ സ്‌റ്റൈഫെന്‍ഡില്‍  നല്ല ഒരു ഭാഗം  മാതാപിതാക്കളെയും സഹോദര സഹോദരിമാരെയും കര കയറ്റാന്‍  വീട്ടിലേക്കു അയച്ചു കൊടുത്തു. മാത്രമല്ല സഹോദരിമാരെയും മറ്റ് ബന്ധു മിത്രാദികളെയും കൂടെ കൊണ്ടു വന്നു നഴ്‌സിങ്ങിനു അഡ്മിഷന്‍ വാങ്ങി കൊടുത്തു. നാല് വര്‍ഷം കഴഞ്ഞതോടെ നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി സ്റ്റാഫ് നഴ്‌സ് ആയി ജോലി യില്‍ പ്രവേശിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു പല വിദേശ രാജ്യങ്ങളില്‍ നിന്നും ജോലിക്കു അവസരം ലഭിക്കുകയും അതനുസരിച് വിദേശ രാജ്യങ്ങളില്‍ ജോലി ആരംഭിക്കുകയും ചെയ്തു. കേരളത്തെ സാമ്പത്തികമായി ഉയര്‍ത്തുന്നതിന് ഈ വിദേശ നാണ്യം വളരെയധികം സഹായിച്ചു.

എന്നാല്‍ അമേരിക്കയില്‍ അന്നു വരെ ഏഷ്യന്‍ വംശജര്‍ക്കു ഇമ്മിഗ്രേഷന്‍ അനുവദിച്ചിരുന്നില്ല.    1917, 1924  എന്നീ വര്‍ഷങ്ങളിലെ ഇമ്മിഗ്രേഷന്‍ ആക്റ്റ് അനുസരിച്ചു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ ഏഷ്യന്‍ വംശജര്‍ക്കും അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു.
 മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തിലുള്ള വിമോചന സമരത്തിനു ശേക്ഷം 1965 ലെ ഇമ്മിഗ്രേഷന്‍ ആക്റ്റ്  അനുസരിച്ചു അര്‍ഹരായ എല്ലാ ഏഷ്യന്‍ 
വംശജര്‍ക്കും അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്നതിനുള്ള അനുവാദം നല്‍കി. പ്രസ്തുത നിയമം 7 പരിഗണയിലുള്ള ആളുകള്‍ക്കാണ് കുടിയേറ്റത്തിനു അര്‍ഹത നല്‍കിയത് . അതില്‍ മൂന്നാം പരിഗണന  (Third Preference Category ) വകുപ്പില്‍ Exceptional Ability In Arts or Science എന്ന വകുപ്പും ഉള്‍പ്പെടുത്തിയിരുന്നു. നേഴ്‌സിംഗ്  പ്രൊഫഷനെ Exceptional Ability In Arts or Science എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. അങ്ങനെ 1970 കാലഘട്ടത്തില്‍ അനവധി നേഴ്‌സസിന് അമേരിക്കയില്‍ വരുവാന്‍ അവസരം ലഭിച്ചു.  

അമേരിക്കയിലേക്ക് വിസാ കിട്ടിയെങ്കിലും അമേരിക്കയില്‍ വന്നു പറ്റുക എന്നത് ഒരു എളുപ്പ കാര്യം അല്ലായിരുന്നു. ഏകദേശം  5100 രുപാ എയര്‍ ടിക്കറ്റിനു വേണം. ഈ 5100 രൂപാ എങ്ങനെ കിട്ടും. അന്നത്തെ ഒരാളിന്റെ  ഒരു മാസത്തെ 
ശമ്പളം കൂടി വന്നാല്‍  100 രൂപാ.   ഒരു വിധത്തില്‍ കടം എടുത്തും, വസ്തു പണയം വച്ചും മറ്റും ഇവര്‍ അമേരിക്കയില്‍ എത്തി. 

ഇവിടെ വന്നപ്പോളത്തെ സ്ഥിതിയോ? പലരേയും എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ആരും ഇല്ലായിരുന്നു. നേരത്തെ വൈദീക വിദ്യഭാസത്തിനു വന്ന ചില പാസ്റ്റര്‍മാര്‍ പലര്‍ക്കും അഭയം നല്‍കി. ഒരു മുറി അപ്പാര്‍ട്‌മെന്റില്‍ പലരും ഒന്നിച്ചു താമസിച്ചു. കാറില്ലാതെ ഘോര തണുപ്പത്തു ബസും കാത്തു നിന്നു. സ്ഥല ത്തെകുറിച്ചുള്ള പരിചയ കുറവു മൂലം  uptown downtown ട്രെയിനുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി.   പിന്നീട് പിന്നീട് വന്നവര്‍ക്കു ആദ്യം ആദ്യം വന്നവര്‍ അഭയം നല്‍കി. ഭാഷ നല്ലതു പൊലെ അറിയില്ലെങ്കിലും അവര്‍ പ്രയാസങ്ങളെ തരണം ചെയ്തു. നേഴ്‌സിംഗ്   അസിസ്റ്റന്റ്, L P N തുടങ്ങിയ ജോലി ആദ്യം ചെയ്തു.  പിന്നീട്  RN, സൂപ്പര്‍വൈസര്‍  എന്നീ ജോലികളില്‍ കയറി പറ്റി.  

അപ്പോഴേക്കും അവര്‍ക്കൊക്കെ വിവാഹ പ്രായം ആയി. കേരളത്തില്‍ പോയി വിവാഹം കഴിച്ചു ഭര്‍ത്താക്കന്മാരെ കൂടെ കൊണ്ടു വന്നു. അമേരിക്കയില്‍ വരുന്നതിനു മുമ്പ് വിവാഹിതരായവര്‍ ഭര്‍ത്താക്കന്മാരേയും കുഞ്ഞുങ്ങളെയും കൂട്ടി കൊണ്ടുവന്നു മാതാ പിതാക്കളേയും സഹോദര സഹോദരിമാരെയും ഫാമിലി റീയൂണിഫിക്കേഷന്‍ വ്യവസ്ഥ അനുസരിച്ചു കൊണ്ടുവരുവാന്‍ സാധിച്ചു 
അങ്ങനെ മലയാളികള്‍ അമേരിക്കയില്‍ കൂടിയപ്പോള്‍ ഒന്നിച്ചുള്ള ആരാധനയെക്കുറിച്ചു ചിന്തിച്ചു.  പള്ളികളായി, അമ്പലങ്ങളായി, മറ്റു ആരാധന സ്ഥലങ്ങളായി. ആരാധനയ്ക്കു നേതൃത്വം നല്‍കുവാന്‍ അച്ചന്‍മാരും പാസ്റ്റര്‍മാരും മറ്റു മത നേതാക്കളും എത്തി. അവരെ നയിക്കുവാന്‍ തിരുമേനിമാരും മറ്റു ഉന്നത മത നേതാക്കളും എത്തി. പള്ളികളും അമ്പലങ്ങളും മറ്റു ആരാധന സ്ഥലങ്ങളും സ്വന്തം ആയി വാങ്ങി. അതിനു പുറമെ മാറി മാറി വലിയ കോണ്‍ഫറന്‍സ് സെന്ററുകളും മറ്റും വാങ്ങി.  

പള്ളികളും അമ്പലങ്ങളും മതിയാകാതെ വന്ന മലയാളികള്‍ കലാ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ക്ക് രൂപം കൊടുത്തു.  സംഘടനകളുടെ സംഘടനകളായി.  പലരും വലിയ നേതൃത്വ സ്ഥാനത്തേക്ക് വന്നു. അമേരിക്കന്‍ മുഖ്യ ധാര രാഷ്ട്രീയത്തിലും മറ്റു സാമൂഹ്യാ പ്രവര്‍ത്തങ്ങളിലും ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്തു. മക്കള്‍ വലുതായി. വിവാഹം ചെയ്തു. വലിയ ജോലിയും ശമ്പളവും നേടി     അമേരിക്കന്‍ മലയാളികള്‍ അങ്ങനെ ഒരു വിജയ ഘോഷ യാത്ര നടത്തുകയാണ്. kovid 19 ല്‍ പലരും പരുങ്ങുന്നുണ്ടെങ്കിലും  ഈ വിജയ യാത്ര  തുടരുന്നു. അതിനിടയില്‍ ഓടി തളര്‍ന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്. അമേരിക്കന്‍ 
മലയാളികളുടെ ഇന്നത്തെ സാമ്പത്തിക സാമൂഹ്യ ഉന്നമനത്തിനു കാരണക്കാരായ ഒരു വിഭാഗം ആളുകള്‍. അമേരിക്കയിലെ ആദ്യകാല മലയാളി നേഴ്‌സസ്. അവരുടെ നിച്ഛയ ദാര്‍ഢ്യവും കഠിന അധ്വാനവും സഹായമനോഭാവവും ഇന്നത്തെ മലയാളി സമൂഹത്തെ ഈ ഉന്നത നിലയിലാക്കി. ഇവര്‍ വന്നില്ലായിരുന്നെങ്കില്‍ അമേരിക്കയില്‍ ഇന്ന് മലയാളി പള്ളികളും, അമ്പലങ്ങളും മറ്റു മത സ്ഥാപനങ്ങളും തിരുമേനിമാരും അച്ചന്മാരും മറ്റു മത നേതാക്കളും സംഘടനകളും സംഘടനാ നേതാക്കളും  കാണില്ലായിരുന്നു.  അമേരിക്കന്‍ മലയാളികളെ ഉന്നതിക്കു മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക ഉയര്‍ച്ചക്കും ഇവരുടെ പങ്ക് വളരെയധികം ആണ്.

മേയ് 6 മുതല്‍ മേയ് 12 വരെ Florence Nightingale ന്റെ ജന്മദിനം അനുസരിച്ചു അമേരിക്ക നേഴ്‌സസ് വീക്ക് ആയി ആഘോഷിക്കുമ്പോള്‍ നമുക്കും ആദരിക്കാം 
ഈ ധീര വനിതകളെ (ചുരുക്കം ചില പുരുക്ഷന്മാരെ യും). അവരില്‍ പലരും ഇപ്പോഴും ആതുര സേവനം തുടരുന്നു.  ചിലര്‍ ജോലിയില്‍ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നു. ചിലര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വിഷമിക്കുന്നു. അവരുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ ഈ ലോകത്തുനിന്നു തന്നെ മാറ്റപ്പെട്ടു.   അവരുടെ മുമ്പില്‍ കുമ്പിടുന്നു . അവരുടെ സേവനങ്ങളെ സ്മരിക്കുന്നു. 
ഈ Covid 19 കാലഘട്ടത്തില്‍ സ്വന്തം ജീവനെ പണയം വച്ചു സേവനം ചെയ്യുന്ന എല്ലാ നേഴ്‌സിനെയും ഡോക്ടര്‌സിനെയും ആതുരസേവാ പ്രവര്‍ത്തകരെയും മറ്റു എല്ലാ അവശ്യ പ്രവര്‍ത്തകരെയും ഈ നേഴ്‌സസ്  വാരത്തില്‍ നമിക്കുന്നു; ആദരിക്കുന്നു. 

 നേഴ്‌സസ്:  അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിന്റെ കാരണക്കാര്‍.  (പി.റ്റി. തോമസ്)
Join WhatsApp News
Dr. Mathew Joys 2020-05-04 10:39:14
സത്യസന്ധമായ ചരിത്രാഖ്യാനത്തിനു പി റ്റി തോമസ് സാറിനു അനുമോദനങ്ങൾ, നന്ദി . പുതിയ തലമുറ കണിശമായും അറിഞ്ഞിരിക്കേണ്ട വസ്തുത . സംഘടനകളും നേതാക്കന്മാരും പിന്നീട് ആണ് ഉണ്ടായതെന്ന് ഓർപ്പിക്കുമ്പോൾ ; പലപ്പോഴും നേഴ്‌സുമാരെ ഓർക്കുകയോ ആദരിക്കുകയോ ചെയ്യാറില്ല. ജനന പ്രക്രിയ മുതൽ അവസാനം കണ്ണടക്കുന്നതുവരെ , ഇത്രയും കരുതൽ നൽകുന്ന " വെറും തൊഴിലാളി " എന്ന ചിന്ത നമ്മുടെ മനസ്സിൽഞന്നും മാറ്റി നേഴ്‌സുമാരുടെ സ്നേഹത്തിനും പരിചരണത്തിനും അർഹമായ വിലയും ബഹുമാനവും കൊടുത്താൽ , അത് തന്നെ വലിയ അംഗീകാരമായിരിക്കും . പ്രത്യേകിച്ചും കോവിഡ് മഹാമാരി ലോകത്തെ ഞെരുക്കി ദുരിതത്തിലാക്കിയിരിക്കുന്ന കാലത്ത് ലോകം നേഴ്‌സുമാരുടെ. വില മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു Swanthamസ്വന്തം ജീവൻ തന്നെ റിസ്കിൽ ആക്കിക്കൊണ്ടു അവർ ചെയ്യുന്ന കരുതലിനും പ്രണാമം .വിദേശ മലയാളികളുടെ ഉന്നമന ചരിത്രത്തിലെ നാഴികക്കല്ലുകളായി എന്നും പരിലസിക്കാൻ നേഴ്സുമാരെ യും ഡോക്ടേഴ്‌സിനെയും മറ്റു ആരോഗ്യപ്രവർത്തകരെയും അനുമോദിക്കുന്നതോടൊപ്പം , നഴ്സസ് വീക്ക് ആഘോഷിക്കുമ്പോൾ നമ്മുടെ നേഴ്‌സുമാർക്ക് സ്നേഹത്തിന്റെ വലിയൊരു പൂച്ചെണ്ടും 💐💐💐
Padmavathy Nair 2020-05-04 14:16:25
P T, well written! Thank you. No one ever want to think of the hard times of the past that enabled many to reach above ordinary people.
truth and justice 2020-05-05 06:20:58
We cannot cover up the real truth, but many of our Malayalees forgot completely forgot and ungrateful and they ignored that they came here clinging to the sarees of our dear beloved nurses and their brothers and sisters all came because of that beloved profession Nursing and we bow their feet and pray for them.Although P.T came thru New delhi from Ranni, he did not ignore to write all the past.
Ipe Mathai 2020-05-05 22:38:09
As one of the founding members I read the above Malayalee Success story in America , with much gratitude. For some of us it was more like survival in life than success. But as it is written in Bible Eph . 3:20 "But Now to Him who is able, to do immeasurably more than we ask or imagine, according to His power that is at work within us , 21 to Him be glory in the Church and in Christ Jesus throughout all generations." By trusting the Almighty God who changed my survival into very successful life. If any one is interested to know more about this Success story , I have written a book , " A Handful of Clay In the Potter's Hand . " available on Amazon .com or Contact by, Email . ipemathai@gmail.com .
Mathew Simon, NJ 2020-05-06 13:11:21
MITT ROMNEY LAUNCHES SCATHING ATTACK ON DONALD TRUMP, SAYS HE'S 'SICKENED' BY 'DISHONESTY' OF trump. Conservative Gop is launching anti-trump commercials.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക