Image

ലോക്ക് ഡൗണില്‍ ജന്മദിനാഘോഷം; കാളിയാര്‍ പോലീസിന് ദുബായില്‍നിന്നും ബിഗ് സല്യൂട്ട്

Published on 04 May, 2020
 ലോക്ക് ഡൗണില്‍ ജന്മദിനാഘോഷം; കാളിയാര്‍ പോലീസിന് ദുബായില്‍നിന്നും ബിഗ് സല്യൂട്ട്

ദുബായ്: മാഹാമാരിയായ കോവിഡ് 19 നെ തുടര്‍ന്നു ലോകം മുഴുവന്‍ സന്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ കൊഴിഞ്ഞുപോയ ഏറെ മോഹഭംഗങ്ങളുമായി കഴിഞ്ഞവരില്‍ ഒരാളാണ് ദുബായില്‍ നഴ്‌സായ തൊടുപുഴ മുണ്ടന്‍മുടി സ്വദേശി ടീന ബേബി.

ടീനയുടെ മുത്തകുട്ടിയുടെ ജന്മദിനം മേയ് രണ്ടിനാണ്. അതിനു മുന്പ് നാട്ടില്‍ അവധിക്കു വരാനായിരുന്നു ടീനയ്ക്കും ഭര്‍ത്താവ് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ബേബിയും തീരുമാനിച്ചിരുന്നത്. അതിനിടെയാണ് എല്ലാം തകിടം മറിച്ച് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് ടീന ഏറെ പ്രയാസത്തിലായത്. മകള്‍ അര്‍പ്പിതക്ക് ജന്മദിനത്തോടനുബന്ധിച്ച് കേക്ക് കൊണ്ടുവരുമെന്ന് വാക്കുകൊടുത്തിരുന്നു. ഈ വാക്ക് പാലിക്കാന്‍ കഴിയില്ലെല്ലോ എന്ന വിഷമം ടീനയെ അലട്ടിയിരുന്നു. ഇങ്ങനെയിരിക്കെയാണ് വടക്കേ ഇന്ത്യയില്‍ എവിടെയോ പിറന്നാളിന് പോലീസ് കേക്ക് കൊണ്ടു കൊടുക്കുന്ന വാര്‍ത്ത കാണാന്‍ ഇടയായത്. ഇതോടെയാണ് ടീനയും മറ്റൊന്നും ആലോചിക്കാതെ കാളിയാര്‍ പോലീസുമായി ബന്ധപ്പെടുകയും ടീനയുടെ ആവശ്യം അവര്‍ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തതും.

കാളിയാര്‍ എസ്‌ഐ വിഷ്ണുകുമാറും മനു ബേബിയും മറ്റു സഹപ്രവര്‍ത്തകരും ചേര്‍ന്ന് മേയ് രണ്ടിനു ടീനയുടെ വീട്ടിലെത്തി കേക്ക് മുറിച്ചും പാട്ടുപാടിയും അര്‍പ്പിതക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഞങ്ങളൂടെ മകളുടെ കുഞ്ഞു സ്വപ്നം സാക്ഷാത്കരിച്ചതിന്, നിങ്ങളുടെ വിലയേറിയ സമയത്തിന്, ഞങ്ങളോടുള്ള കരുതലിന് അതോടൊപ്പം പിറന്ന നാട് കൂടെയുണ്ട് എന്ന് ഓര്‍മപ്പെടുത്തലിനാണ് ടീന ഫേസ്ബുക്കിലൂടെ പോലീസിന് ബിഗ് സല്യൂട്ട് കൊടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക