Image

ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്തവര്‍ക്കു യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്: കെകെഎംഎ

Published on 05 May, 2020
 ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്തവര്‍ക്കു യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്: കെകെഎംഎ

കുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നും അത്യാവശ്യമായി മടങ്ങേണ്ടുന്ന ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം സൗജന്യമായി തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കെകെഎംഎ ആവശ്യപ്പെട്ടു. വിദേശങ്ങളിലെ സ്വന്തം പൗരന്മാരെ തിരികെ എത്തിക്കേണ്ടത് ഒരു രാജ്യത്തിന്റെ കര്‍ത്തവ്യമാണ്. ഇതര രാജ്യങ്ങള്‍ ഇത്തരം നടപടികളുമായി ഏറെ മുന്നോട്ടുപോയിട്ടും ഇന്ത്യയുടെ ഭാഗത്തുനിന്നും ശുഭകരമായ ഒരു പ്രവര്‍ത്തനവും നടപ്പിലായിട്ടില്ല .

കുറെ ദിവസങ്ങളായി ഇതിനുള്ള തീരുമാനം പ്രതീക്ഷിക്കുന്ന പ്രവാസികള്‍ ദിവസം കഴിയുന്തോറും നിരാശരും കടുത്ത ഭീതിയിലുമാണുള്ളത്. 10 ലക്ഷത്തോളം ഇന്ത്യക്കാരുള്ള കുവൈത്തിലെ ഇന്ത്യന്‍ പൗരന്മാരുടെ ജീവനും ജീവിതവും സംരക്ഷിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി അനിവാര്യമായിരിക്കുന്നു. സ്വന്തം രാജ്യത്തു താമസിക്കുന്ന പൗരന്മാരെ പോലെത്തന്നെയാണ് വിദേശങ്ങളില്‍ കഴിയുന്ന പൗരന്മാരും എന്ന ബോധ്യത്തോടെതന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം.

ടിക്കറ്റ് എടുക്കാന്‍ പണമില്ല എന്നതിന്റെ പേരില്‍ അത്യാവശ്യകാര്‍ക്കു സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ കഴിയുന്നില്ല എന്ന സ്ഥിതി ഉണ്ടാവരുത്. ഒരു ഭാഗത്തു അനിയന്ത്രിതമായ രോഗവ്യാപനവും മറുഭാഗത്തും രണ്ടുമാസമായി തൊഴിലും വരുമാനവും ഭക്ഷണവും മരുന്നുമില്ലാതെ വിദേശരാജ്യങ്ങളില്‍ സ്വന്തം പൗരന്മാരെ ജീവന്മരണ പോരാട്ടത്തിലാണെന്നു ഭരണാധികാരികള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് കെകെഎംഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു വിദേശകാര്യമന്ത്രിക്കു അടിയന്തര സന്ദേശം അയച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക