Image

പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം: ജെസിസി കുവൈറ്റ്

Published on 07 May, 2020
 പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം: ജെസിസി കുവൈറ്റ്


കുവൈത്ത്: ഈ കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഇതിനായി എമിഗ്രേഷന്‍ ഫീസിനത്തില്‍ വാങ്ങിയിട്ടുള്ള കോടിക്കണക്കിനു വരുന്ന ഫണ്ട്, ഓരോ ഗള്‍ഫ് രാജ്യത്തുമുള്ള ഇന്ത്യന്‍ എംബസിയുടെ വെല്‍ഫെയര്‍ ഫണ്ട് എന്നിവ ഉപയോഗിക്കണം. നിലവില്‍ സ്വന്തമായി ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് ആ തുക തിരിച്ചു നല്‍കുവാനുള്ള സംവിധാനം ഇന്ത്യയില്‍ ഉണ്ടാക്കണം.

 ഇതില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം. പ്രവാസികളെയും മനുഷ്യരായി കണ്ട്, അവരുടെ അവകാശങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കുവാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്നും ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) മിഡില്‍ ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് സഫീര്‍ പി. ഹാരിസ്, ജെസിസി-കുവൈറ്റ്, പ്രസിഡന്റ് അബ്ദുല്‍ വഹാബ് എന്നിവര്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക