Image

അബുദാബി കൊച്ചി വിമാനം പുറപ്പെട്ടു. ദുബായ് വിമാനം 06.30 നു പുറപ്പെടും, ആര്‍ക്കും കോവിഡ് ഇല്ല

Published on 07 May, 2020
അബുദാബി കൊച്ചി വിമാനം പുറപ്പെട്ടു. ദുബായ് വിമാനം 06.30 നു പുറപ്പെടും, ആര്‍ക്കും കോവിഡ് ഇല്ല

അബുദാബി : അനിശ്ചിതത്വവും ആശങ്കകളും ഒഴിഞ്ഞ പകലില്‍, പ്രവാസ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് അവര്‍ എത്തുന്നു. 177 പേരടങ്ങുന്ന ആദ്യ വിമാനം അബുദാബിയില്‍ നിന്നും കൊച്ചിക്കു പറന്നു. നിശ്ചിത സമയത്തില്‍ നിന്നും 40 മിനിട്ടു വൈകി 04.55 നാണ് എയര്‍ ഇന്ത്യ എക്‌സ് പ്രസിന്റെ ഐ. എക്‌സ് 452 വിമാനം പ്രതീക്ഷകളുടെ പുതിയ മാനങ്ങളിലേക്കു പറന്നുയര്‍ന്നത് .

പിപിഇ കിറ്റ് അണിഞ്ഞ കാബിന്‍ ക്രൂ യാത്രക്കാരെ സ്വീകരിച്ചതു കൗതുകമായി . ക്യാപ്റ്റന്‍ അടക്കം ആറു ജീവനക്കാരാണ് വിമാനത്തിലുള്ളത്. ആദ്യ ലിസ്റ്റില്‍ ഉണ്ടായിരുന്ന 177 യാത്രക്കാരില്‍ 176 പേര്‍ വിമാനത്താവളത്തിലെത്തി. ആരോഗ്യ പരിശോധനയില്‍ ഒരാള്‍ക്ക് പോലും കോവിഡ് ബാധയില്ലാഞ്ഞത് ആശ്വാസമായി . ഒരു യാത്രക്കാരന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചില്ല .തുടര്‍ന്നു വെയ്റ്റിംഗ് ലിസ്റ്റിലുണ്ടായിരുന്ന രണ്ടുപേരെകൂടി അവസാനനിമിഷം ചെക്ക് ഇന്‍ ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തിയിരുന്നു.

ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം വൈകിട്ട് 6.30നാണ് പുറപ്പെടുക. ഈ വിമാനത്തിലെ യാത്രക്കാരുടെ പരിശോധനയും തുടരുകയാണ്. കോണ്‍സല്‍ ജനറല്‍ വിപുല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ദുബായ് വിമാനത്താവളത്തിലെ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക