Image

കോവിഡ്- 19 ടെസ്റ്റിംഗിൽ അമേരിക്ക മുമ്പിൽ; റഷ്യ രണ്ടാമത് (തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 07 May, 2020
കോവിഡ്- 19 ടെസ്റ്റിംഗിൽ അമേരിക്ക മുമ്പിൽ; റഷ്യ രണ്ടാമത് (തടത്തിൽ)
ന്യൂജേഴ്സി: ലോകത്ത് ഏറ്റവും കൂടുതല്‍ പേരില്‍ കോവിഡ്-19 ടെസ്റ്റിംഗ് നടക്കുന്നത് അമേരിക്കയില്‍. അമേരിക്കയില്‍ ഇതുവരെ 8,013,523 പേരില്‍ കോവിഡ് -19 പരിശോധന നടത്തിയിട്ടുണ്ട്. 1.26 മില്യണ്‍ ആളുകളിലാണ് രാജ്യത്ത് രോഗ ബാധ കണ്ടെത്തിയിട്ടുള്ളത്. ആകെ രോഗബാധിതര്‍ (1,263,634), ആകെ മരണം (74,819), രോഗമുക്തിനേടിയവര്‍ (213,138), നിലവില്‍ ചികിത്സയിലുള്ളവര്‍ (978,356), ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ (15,827), എന്നീ സ്ഥലങ്ങളിലെല്ലാം ലോകത്ത് ഒന്നാം സ്ഥാനം അമേരിക്ക തന്നെയാണ്. അമേരിക്കയില്‍ ഓരോ 10 ലക്ഷം ആളുകളില്‍ പ്രതിശീര്‍ഷ ടെസ്റ്റിംഗ് നടത്തിയത് 24,186 പേരിലാണ്.

അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തിയത്. ന്യൂയോര്‍ക്കില്‍ 1,055,721 ടെസ്റ്റിംഗുകള്‍ നടത്തിയപ്പോള്‍ കാലിഫോര്‍ണിയയില്‍ 8.1 ലക്ഷം പേരിലും ഫ്ലോറിഡയില്‍ 4 .82 ലക്ഷം പേരിലും ടെക്സാസില്‍ 4.49 ലേശം പേരിലും ടെസ്റ്റിംഗ് നടത്തി. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും രണ്ടാമതുള്ള ന്യൂജേഴ്സിയില്‍ 2.86 ലക്ഷം പേരിലാണ് ടെസ്റ്റിംഗ് നടത്തിയിട്ടുള്ളത്. ന്യൂജേഴ്സിയില്‍ വരും ദിവസങ്ങളില്‍ ടെസ്റ്റിംഗ് നടത്തുന്നവരുടെ എണ്ണം കൂടിയേക്കാം. റഡ്ഗേഴ്സ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച ഉമിനീരില്‍ നിന്നുള്ള ടെസ്റ്റിംഗ് ഉടന്‍ തന്നെ സ്റ്റേറ്റില്‍ മുഴുവന്‍ പ്രിലും എത്തിക്കാനുള്ള ശ്രമത്തിലാണെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചിരുന്നു.

റഷ്യയാണ് ടെസ്റ്റിംഗില്‍ രണ്ടാം സ്ഥാനത്തുള്ളത്. റഷ്യയില്‍ ഇതുവരെ 4,803,192 പേരില്‍ ടെസ്റ്റിംഗ് നടത്തിയിട്ടുണ്ട്. അവിടെ ഓരോ പത്തുലക്ഷം പേരില്‍ പ്രതിശീര്‍ഷ ടെസ്റ്റിംഗ് 32,913 പേരിലാണ്. അതേസമയം റഷ്യയില്‍ അമേരിക്കയുടെ പത്തിലൊന്നുപോലും കൊറോണ രോഗബാധിതരുണ്ടായിട്ടില്ല. റഷ്യയില്‍ ഏപ്രില്‍ ആദ്യപകുതിവരെ മന്ദഗതിയില്‍ ആയിരുന്ന പ്രതിദിന രോഗികളുടെ എണ്ണം പിന്നീട് കുത്തനെ ഉയരാന്‍ തുടങ്ങി. ഇന്നലെയും ഇന്നും ഇവിടെ 10,000 ലധികം പുതിയ രോഗികളുണ്ടായി. ഇവിടെ ആകെ മരണം 1625 മാത്രമാണ്. റഷ്യയില്‍ ഓരോ 10 ലക്ഷം പേരില്‍ പ്രതിശീര്‍ഷ ടെസ്റ്റിംഗ് നടന്നത് 32,913 പേരിലാണ്.

ജര്‍മ്മനിയാണ് ടെസ്റ്റിംഗില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യം. ഇവിടെ ആകെ 2,755,770 പേരില്‍ കൊറോണവൈറസ് ടെസ്റ്റിംഗ് നടത്തി. ഇവിടെ പ്രതിശീര്‍ഷ മരണം ഓരോ പത്തുലക്ഷം പേരില്‍ 32,891 പേരിലാണ്ഉള്ളത്. 168,276 പേരിലാണ് ആകെ കൊറോണ ബാധയുണ്ടായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ശരാശരി 200 മരണമാണ് ജര്‍മ്മനിയില്‍ ഉണ്ടായത്. ആകെ രോഗികളുടെ 15 ഇരട്ടിയിലധികം ആളുകളില്‍ ടെസ്റ്റിംഗ് നടത്താന്‍ കഴിഞ്ഞതാണ് ജര്‍മ്മനിയില്‍ മരണനിരക്ക് കുറഞ്ഞു വരാന്‍ കാരണം.യുറോപ്പില്‍ കൊറോണ വൈറസ് മാനേജ്‌മെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചതു ജര്‍മ്മനിയാണ്.

ചൈനയ്ക്കു ശേഷം മരണം വ്യാപകമായ ഇറ്റലിലയിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തിയ നാലാമത്തെ രാജ്യം.ഇവിടെ 2,310,929 പേരില്‍ ടെസ്റ്റിംഗ് നടത്തി. ആകെ രോഗബാധിതര്‍ 214,457പേരാണ്. അകെ രോഗ ബാധിതരുടെ പത്ത് ഇരട്ടി പേരില്‍ ടെസ്റ്റിംഗ് നടത്തി.29,684 പേര് മരിച്ചു.ഇവിടെ ഓരോ 10 ലക്ഷം പേരിലും 38,891 പേര്‍ക്ക് ടെസ്റ്റിംഗ് നടത്താന്‍ കഴിഞ്ഞു.മരണസംഖ്യയില്‍ നാലാം സ്ഥാനത്തുള്ള സ്‌പെയിനില്‍ 20 ലക്ഷത്തിനടുത്ത് ആളുകളില്‍ ടെസ്റ്റിംഗ് നടത്തി. ഇവിടെ ആകെ രോഗ ബാധിതര്‍ 256,855 ആണ്. ഇവിടെ ഓരോ 10 ലക്ഷം ജനസംഖ്യയില്‍ പ്രതിശീര്‍ഷ ടെസ്റ്റിംഗ് നടത്തിയത് 41,332 ആളുകളിലാണ്.

മരണനിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള യു.കെ.യില്‍ 1,448,018 ആളുകളില്‍ മാത്രമാണ് ടെസ്റ്റിംഗ് നടത്തിയിട്ടുള്ളത്. ഇവിടെ 201,101 രോഗികള്‍ മാത്രമാണുള്ളത്. അതില്‍ 170,681 രോഗികള്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവരാണ്. രോഗമുക്തിനേടിയവരുടെ കണക്കുകള്‍ ലഭ്യമല്ല. എന്നിരുന്നാലും ആകെ രോഗബാധിരയുടെ എണ്ണത്തില്‍ നിന്ന് നിലവിലുള്ള രോഗികളുടെ എണ്ണം കിഴിച്ചാല്‍ 30,580 വരും.അതില്‍ നിന്ന് ആകെ മരിച്ചവരുടെ എണ്ണം കിഴിച്ചാലുള്ളതാണ് രോഗമുക്തി നേടിയവരുടെ എണ്ണം കാണുന്നത്. അതെ സാമയം യു.കെ യില്‍ 30,070 പേര് മരിച്ചു. അങ്ങനെ വന്നാല്‍ ആകെ രോഗമുക്തി നേടിയവര്‍ 510 പേര് മാത്രം. ഇത് സത്യമെങ്കില്‍ യു.കെ.യില്‍ ഫലപ്രദമായ ടെസ്റ്റിംഗ്, ചികിത്സ എന്നിവ നടക്കുന്നില്ലെന്നു വേണം അനുമാനിക്കാന്‍.

യു.കെ യ്ക്കു പിന്നില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തിയിട്ടുള്ളത് ഇന്ത്യയില്‍ ആണ്. 1,357,473 ടെസ്റ്റിംഗുകള്‍ നടത്തി. 134 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഓരോ പത്തു ലക്ഷം പേരിലും പ്രതിശീര്‍ഷ ടെസ്റ്റിംഗ് നടന്നത് 984പേരിലാണ്. ഇന്ത്യയില്‍ അകെ രോഗികള്‍ 53,045 , ആകെ മരണം 1787 എന്നിങ്ങനെയാണ്.

ടര്‍ക്കി(1,234,424), യു.എ.ഇ (1,200,000), ഫ്രാന്‍സ്(1,100,228) എന്നീ രാജ്യങ്ങളിലാണ് ഒരു മില്യണ്‍ ടെസ്റ്റിംഗ്ലധികം നടന്നിട്ടുള്ള മറ്റു രാജ്യങ്ങള്‍. കാനഡയില്‍ ടെസ്റ്റിംഗ് ഒരു മില്യണിലേക്കു അടുക്കുകയാണ്. 16,000 രോഗബാധിതര്‍ ഉള്ള ഇസ്രായേലില്‍ 432,533 പേരില്‍ ടെസ്റ്റിംഗ് നടത്തി. 10,000 രോഗികളെ മാത്രമുള്ള ഡെന്മാര്‍ക്കില്‍ 284,210 ടെസ്റ്റിംഗും നടത്തി.

16,240 രോഗികള്‍ ഉള്ള യു.എ.ഇ യില്‍ 12 ലക്ഷം പേരില്‍ ടെസ്റ്റിംഗ് നടത്തി. 6500 രോഗികള്‍ ഉള്ള കുവൈറ്റില്‍ രണ്ടുലക്ഷം പേരില്‍ ടെസ്റ്റിംഗ് നടത്തി.35,000 രോഗികള്‍ക്കുള്ള സൗദി അറേബ്യയില്‍ 405,685 ടെസ്റ്റിംഗ് നടത്തി. 4100 രോഗികള്‍ മാത്രമുള്ള ബഹ്റിനില്‍ 154,517 പേരില്‍ പരിശോധന നടത്തി. 18,000 രോഗികള്‍ ഉള്ള ഖത്തറില്‍ 116,469 പേരില്‍ ടെസ്റ്റിംഗ് നടത്തി. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കൊറോണവൈറസിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ രാജ്യങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൂടുതല്‍ ടെസ്റ്റിംഗുകള്‍ നടത്തിയ രാജ്യങ്ങളില്‍ മരണ സംഖ്യ കുറഞ്ഞു വരുന്നത് കാണുന്നു. കഴിഞ്ഞ മാസം മരണ സംഖ്യയില്‍ എട്ടാം സ്ഥാനത്തായിരുന്ന യു.കെ. ഈ മാസമാണ് 30,000 കടന്നു ഇറ്റലിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കടന്നത്. യു.കെ. യില്‍ ഫലപ്രദമായ ടെസ്റ്റിംഗ് നടക്കുന്നില്ലെന്ന് വേണം അനുമാനിക്കാന്‍.ഇത് ടെസ്റ്റിംഗ് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായിരിക്കും  
കോവിഡ്- 19 ടെസ്റ്റിംഗിൽ അമേരിക്ക മുമ്പിൽ; റഷ്യ രണ്ടാമത് (തടത്തിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക