Image

ചരിത്രം കുറിച്ചു യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ 830 മത്തെ എപ്പിസോഡ് ഈ വെള്ളിയാഴ്ച ഏഷ്യാനെറ്റില്‍.

അനില്‍ മറ്റത്തികുന്നേല്‍ Published on 08 May, 2020
  ചരിത്രം കുറിച്ചു യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ 830 മത്തെ എപ്പിസോഡ് ഈ വെള്ളിയാഴ്ച ഏഷ്യാനെറ്റില്‍.
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സ്വീകരണമുറികളുടെ ഭാഗമായികൊണ്ട് കഴിഞ്ഞ 17 വര്ഷങ്ങളായി തുടര്‍ച്ചയായി അമേരിക്കയില്‍ നിന്നും നിര്‍മ്മിക്കപ്പെടുന്ന ഏഷ്യാനെറ്റിലെ യു എസ്  വീക്കിലി റൌണ്ട് അപ്പിന്റെ  830  മത്തെ എപ്പിസോഡ് നോര്‍ത്ത് അമേരിക്കയില്‍ വെള്ളിയാഴ്ച്ച  9:30 PM ന്യൂയോര്‍ക്ക് സമയത്തിലും, ഇന്ത്യയില്‍  ശനിയാഴ്ച്ച 7am നും പ്രക്ഷേപണം ചെയ്യപ്പെടുന്നു. 830 മത്  എപ്പിസോഡിലേക്ക് കടക്കുമ്പോള്‍, ഈ കോവിഡ് കാലത്ത് പൊതുജനത്തിന് ഉപകാരപ്രദമായ വിവരങ്ങള്‍ ലഭ്യമാക്കികൊണ്ടും, കോവിഡിന്റെ പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചുകൊണ്ടും,  കോവിഡ് 19 നെ ആധാരമാക്കി നടത്തപെടുന്ന  8 മത് പ്രത്യേക എപ്പിസോഡ് എന്ന പ്രത്യേകതകൂടിയുണ്ട്. ലൈഫ് & ഹെല്‍ത്ത് എന്ന സെഗ്മന്റിലൂടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ കൂടാതെ, റെസ്പറ്റോറി തെറാപ്പിസ്റ്റുകള്‍, റേഡിയോളജി ടെക്‌നിഷ്യന്മാര്‍ എന്നിവരെയുംകൂടി ഉള്‍പ്പെടുത്തി പരിപാടികള്‍ അവതരിപ്പിക്കപ്പെട്ട വ്യത്യസ്തകൂടി റൌണ്ട് അപ്പിന് സ്വന്തമായുണ്ട്. ഈ ആഴ്ചയില്‍ ഫിലാഡല്‍ഫിയയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് സെപ്ഷ്യലിസ്‌റ് ഡോ ശ്രീതി സരസ്വതിയും , ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ഡോ ധ്രൂവല്‍ പാണ്ട്യയും  കോവിഡുമായി ബന്ധപ്പെട്ട വിലയേറിയ വിവരങ്ങള്‍ പങ്കുവെക്കുവാന്‍ എത്തുന്നു.

പ്രവാസി മലയാളിയെ മലയാളവുമായി ബന്ധപ്പെടുത്തിയ ആദ്യ മലയാളം ചാനലായ ഏഷ്യാനെറ്റില്‍ 17  വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു എസ് വീക്കിലി റൌണ്ട് അപ്പ് എന്ന ഈ പ്രതിവാര പരിപാടി ആരംഭിച്ചപ്പോള്‍, അത്  നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിലെ വാര്‍ത്തകളും വിശേഷങ്ങളും മുഖ്യധാരാ വര്‍ത്തകളോടൊപ്പം ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടായിരുന്നു.  ഇന്ന് ഡിസ്നി ഇന്ത്യയുടെ മാനേജരായികൊണ്ട് മലയാളി മാധ്യമ പ്രവര്‍ത്തകരുടെ അഭിമാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ കെ മാധവന്റെ ദീര്‍ഘവീഷണത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചും ആരംഭിച്ച ഈ പരിപാടി.  ഏഷ്യാനെറ്റിലെ സീനിയര്‍ പ്രൊഡ്യൂസര്‍ ശ്രീ എം ആര്‍ രാജന്‍ ചീഫ് പ്രൊഡ്യൂസര്‍ ആയും ശ്രീ സുരേഷ് ബാബു ചെറിയത്ത് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയും മുന്നോട്ട് പോകുന്ന ഈ പ്രതിവാര പരിപാടിക്ക്,   ഏഷ്യാനെറ്റിന്റെ യു എസ്  & ക്യാനഡാ  പ്രോഗ്രാം ഡയറക്ടര്‍ ആയ രാജു പള്ളത്ത് പ്രൊഡ്യൂസര്‍ ആയും , മാത്യു വര്‍ഗ്ഗീസ് ഓപ്പറേഷന്‍സ് മാനേജരായും, ഡോ കൃഷ്ണ കൃഷോര്‍ എക്‌സിക്യൂട്ടീവ് ന്യുസ് എഡിറ്ററായും നേതൃത്വം നല്‍കുന്നു.

ദേശീയ തലത്തില്‍ വളരെ സുസജ്ജമായ ഒരു ടീമാണ് റൌണ്ട് അപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.  എപ്പിസോഡുകളുടെ ഏകോപനവും സ്റ്റുഡിയോ സജ്ജീകരണങ്ങളും  ന്യൂയോര്‍ക്കില്‍  നിന്നും ഷിജോ പൗലോസും ചിക്കാഗോയില്‍ നിന്ന് അനില്‍ മറ്റത്തികുന്നേലും നിര്‍വ്വഹിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രീതിയാര്ജിച്ച ലൈഫ് & ഹെല്‍ത്ത് സെഗ്മെന്റിന് ചുക്കാന്‍ പിടിക്കുന്നത് ചിക്കാഗോയില്‍ നിന്നും ഡോ സിമി ജെസ്റ്റോയും അനില്‍ മറ്റത്തികുന്നേലും ചേര്‍ന്നാണ്. ഇത് കൂടാതെ ഡാളസ്, കാലിഫോര്‍ണിയ, ഹൂസ്റ്റണ്‍, താമ്പാ, ടൊറന്റോ, ഫിലാഡല്‍ഫിയ, പെന്‍സല്‍വാനിയ തുടങ്ങി അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാന്നിധ്യം ഉള്ള നഗരങ്ങളിലെല്ലാം തന്നെ സുസജ്ജമായ ടീമുകള്‍ റൗണ്ട് അപ്പിന്റെ പ്രക്ഷേപണത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.

ഈ കോവിഡ് കാലത്ത്, യു  എസ് വീക്കിലി റൌണ്ട് അപ്പ്, ജനോപകാരപ്രദമായ  വിശേഷങ്ങളുമായി  830 മത്തെ എപ്പിസോഡില്‍ എത്തിനില്‍ക്കുമ്പോള്‍, നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെയും അഭിമാനത്തോടെയുമാണ് ഈ പരിപാടിയെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് എന്ന് യു എസ് &  കാനഡാ പ്രോഗ്രാം ഡയറക്ടര്‍ ശ്രീ രാജു പള്ളത്ത് അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി അക്ഷീണം യത്‌നിക്കുന്ന ടീം അംഗങ്ങള്‍ക്കും, റൌണ്ട് അപ്പ് ടീമിനെ ഹൃദയപ്പൂര്‍വം പിന്തുണക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന് വേണ്ടി ഓപ്പറേഷന്‍ മാനേജര്‍ മാത്യു വര്‍ഗ്ഗീസ് അറിയിച്ചതാണിത്.

  ചരിത്രം കുറിച്ചു യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ 830 മത്തെ എപ്പിസോഡ് ഈ വെള്ളിയാഴ്ച ഏഷ്യാനെറ്റില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക