Image

ഒളിംപിയയിൽ നടന്ന ക്യാപ്പിറ്റൽ ഫെയറിൽ മലയാളി വിദ്യാർഥിനിക്കു രാജകുമാരിപ്പട്ടം

Published on 08 May, 2020
ഒളിംപിയയിൽ നടന്ന ക്യാപ്പിറ്റൽ ഫെയറിൽ മലയാളി വിദ്യാർഥിനിക്കു രാജകുമാരിപ്പട്ടം
പൊൻകുന്നം:  യുഎസിലെ വാഷിങ്ടൻ  സ്റ്റേറ്റിന്റെ തലസ്ഥാനമായ ഒളിംപിയയിൽ നടന്ന ക്യാപ്പിറ്റൽ ഫെയറിൽ മലയാളി വിദ്യാർഥിനിക്കു രാജകുമാരിപ്പട്ടം. ഉഴവൂർ വെളിയന്നൂർ മറ്റമന ഇല്ലത്ത് സുരേന്ദ്രന്റെ മകൾ ശ്രീരഞ്ജിനി ആണ് വിജയിയായത്. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
വിവിധ തലങ്ങളിലുള്ള പരീക്ഷകളുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്.  സ്‌കോളർഷിപ് ലഭിക്കും. ഒരുവർഷത്തേക്ക് വാഷിങ്ടനിലും കാനഡയിലും പൊതുപരിപാടികളിൽ ഗവർണർക്കൊപ്പം പങ്കെടുക്കാനും അവസരമുണ്ട്. പിതാവ് സുരേന്ദ്രൻ  സോഫ്റ്റ്‌വെയർ എൻജിനീയറാണ്. മാതാവ് ഡോ. സുസ്മിത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക