Image

ഡാലസ് കൗണ്ടിയിൽ കോവിഡ്–19 പോസിറ്റീവ് കേസ്സുകൾ 5000 കവിഞ്ഞു ; മരണം 125

പി.പി.ചെറിയാൻ Published on 08 May, 2020
ഡാലസ് കൗണ്ടിയിൽ കോവിഡ്–19 പോസിറ്റീവ് കേസ്സുകൾ 5000 കവിഞ്ഞു ; മരണം 125
ഡാലസ് ∙ ടെക്സസ് സംസ്ഥാനത്തെ പ്രധാന കൗണ്ടികളിലൊന്നായ ഡാലസിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. മേയ് 7 വ്യാഴാഴ്ച വൈകിട്ട് കൗണ്ടി ജഡ്ജി ക്ലെ ജൻകിൻസ് കൊറോണ വൈറസ് പോസിറ്റീവ് കേസ്സുകൾ  5120 ൽ എത്തിയെന്നും ഇതുവരെ മരിച്ചവരുടെ എണ്ണം 125 ആയി ഉയർന്നുവെന്നും അറിയിച്ചു. 
വ്യാഴാഴ്ച മാത്രം 251 പുതിയ കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ടു മരണവും.സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഡാലസ് കൗണ്ടിയിലെ സ്ഥിരീകരിച്ച 5120 കേസ്സുകളിൽ 2867 ആക്ടീവ് കേസ്സുകളും 2124 പേർ രോഗത്തിൽ നിന്നും സുഖം പ്രാപിച്ചു വരുന്നു.
കൗണ്ടിയിൽ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമല്ലാത്തതിനാൽ അനാവശ്യമായി കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ആറടി അകലം പാലിക്കണമെന്നും ഫെയ്സ് മാസ്ക്ക് പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കണമെന്നും  ജഡ്ജി നിർദേശിച്ചു.സ്വയം സുരക്ഷയെ കരുതിയും ആരോഗ്യകരമായ സമൂഹം പടുത്തുയർത്തുന്നതിനും തല്ക്കാലം ഇത്തരം നിബന്ധനകൾ പാലിക്കപ്പെടേണ്ടത് ആവശ്യമാണെന്നും ജഡ്ജി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക