Image

സാഹിത്യ സംഭാവനകള്‍ തരകന്‍ കുടുംബ പാരമ്പര്യം: ടോം മാത്യൂസ്, ന്യൂ ജേഴ്‌സി

Published on 08 May, 2020
സാഹിത്യ സംഭാവനകള്‍ തരകന്‍ കുടുംബ പാരമ്പര്യം: ടോം മാത്യൂസ്, ന്യൂ ജേഴ്‌സി
പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് 'വിത്തു ഗുണം പത്തുഗുണം' എന്ന് .  ഈയിടയ്ക്ക് പുത്തന്‍കാവ് മാത്തന്‍ തരകനെപ്പറ്റി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എഴുതിയത് വായിക്കാനിടയായി. ശ്രീ.മാത്തന്‍ തരകന്‍ ഏത് അളവിന്‍ പ്രകാരവും അനിഷേധ്യനായ ഒരു സാഹിത്യ സമ്രാട്ട് തന്നെയായിരുന്നു.

എന്നാല്‍ ശ്രീ. തരകന്റെ പുത്രന്‍ ഡോ. കെ. എം. തരകന്റെ അതുല്യമായ സാഹിത്യ സംഭാവനകള്‍ ഉദ്ധരിക്കുവാനാണ് എന്റെ ശ്രമം.

ഡോ. കെ.എം. തരകന്‍ എനിക്ക് പരിചിതനായത് എന്റെ കോളേജ് പഠന കാലത്താണ.് ഇംഗ്‌ളീഷിലും മലയാളത്തിലും ഒന്നുപോലെ പാണ്ഡിത്യം കാണിച്ച അദ്ദേഹം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ ഷേക്ക്്‌സ്പിയറിന്റെ ആന്റണി ആന്റ് ക്‌ളിയോപാട്ര കാവ്യ നാടകമായി അവതരിപ്പിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

സെന്റ് ആല്‍ബര്‍ട്‌സ് കോളില്‍ വാര്‍ഷിക സുവനീര്‍ പ്രകാശനത്തിനു മുമ്പായി നടത്തിയ എഡിറ്റര്‍ സ്ഥാന മല്‍സരത്തില്‍ വിജയിയായ എനിക്ക് അദ്ദേഹത്തോടൊപ്പം ആ മാസികയുടെ പ്രസിദ്ധീകരണത്തില്‍ പങ്കാളിയാകുവാന്‍ ഇടയായി.

സാഹിത്യ രചനയില്‍ മലയാള ഭാഷയോടായിരുന്നു അദ്ദേഹത്തിന്റെ പതിപത്തി.

എന്റെ അമേരിക്കന്‍ നിവാസത്തെ തുടര്‍ന്ന് ശ്രീ. ചങ്ങമ്പുഴയുടെ ലോകപ്രസിദ്ധ പ്രണയകവുമായ രമണന്റെ ഇംഗ്‌ളീഷിലേക്കുള്ള പരിഭാഷയില്‍ ഞാന്‍ ഏര്‍പ്പെട്ടപ്പോള്‍ ആ ശ്രമത്തിന് മുഖവുര എഴുതിയത് കേരള സാഹിത്യ അക്കാഡമിയുടെ ചെയര്‍മാന്‍ ആയിരുന്ന ഡോ.കെ.എം. തരകനാണ്.

ആ മുഖവുര അദ്ദേഹത്തിന്റെ അഗാധമായ അറിവിന്റെ ഒരു പ്രകടനം കൂടിയാണ്.

അതില്‍ നിന്നും ഏതാനും ഉദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നു.

'വിവര്‍ത്തനത്തിലെ ഏതൊരു ഭാഗവും വിവര്‍ത്തകന്റെ രചനാ വൈദഗ്ധ്യത്തിന്റെ തെളിവായി ഉദ്ധരിക്കാവുന്നതാണ്. സ്ഥല പരിമിതി മൂലം തികച്ചും കേരളീയവും കാവ്യാത്മകവുമായ ഏതാനും ശീലുകള്‍ക്ക് ശ്രീ ടോം മാത്യൂസ് നല്‍കിയ വിവര്‍ത്തനം മാത്രമേ ഉദ്ധരിക്കുന്നുള്ളു.

പുളകം പോല്‍ കുന്നിന്‍ പുറത്തു വീണ
പുതു മൂടല്‍ മഞ്ഞല എന്നതിന് മാത്യൂസ്

The most spread like a shiver
Down the hill top's spine എന്നാണ് വിവര്‍ത്തനം നല്‍കിയിരിക്കുന്നത്.

ഇവിടെ പുളകത്തെ വിവര്‍ത്തകന്‍ സ്‌പൈനില്‍ കൂടി പായുന്ന 'ഷിവര്‍' ആയി വിവരിച്ചപ്പോള്‍ അദ്ദേഹം ചങ്ങമ്പുഴയുടെ ശീലുകള്‍ക്ക് പുതിയ ഒരു അവതാരം നല്‍കുകയായിരുന്നുവെന്നു പ്രകടമല്ലേ...

ടോം മാത്യൂസിന്റെ പുളകം 'ബാഹ്യമല്ല; ആന്തരികമാണ്.

മന്ദാക്ഷലോലമാമാ മധുര സ്വര
ബിന്ദുക്കളോരോന്നും മന്ദം മന്ദം
എന്നന്തരാത്മാവില്‍ വീണലയുമ്പോഴേ..:.....
.....
തെന്തൊരു വിഭ്രമ രംഗമാവോ!

മലയാളത്തില്‍ അതിമനോഹരമായ ഈ കാവ്യഭാഗം, ഇംഗ്‌ളീഷില്‍ മധുരതരമായിത്തീര്‍ന്നിരിക്കുന്നതായി കാണാം.

The soft and sweet words of hers
Drip softly into
My inner soul, eroding it
And I forgot my own self
What a magic actor is !
What a strange scene it is!

മനസുഖം, മജ്ജയം, മാമകാസ്വാദനം
മസൗകുമാര്യം, വാക്യം, മമോജ്വല യൗവനം
മല്‍ പ്രേമമീ മനസ്പന്ദനം, മാമക
സ്വപ്നമാസ്വാദനം, മോഹം, മനോന്മരം
സര്‍വം സമസ്തവും - കഷ്ടം - ക്കൊടിക്കുള്ളി -
ലുര്‍വ്വിയില്‍ മങ്ങിപ്പൊലിഞ്ഞു മറകയോ ?
എന്റെയെന്നുള്ളതഖിലം വിറങ്ങലി -
ച്ചെത്തിവിടത്തില്‍ ദ്രവിച്ചു നശിക്കയോ -

ഈ വരികള്‍ക്ക് നല്‍കിയിരിക്കുന്ന വിവര്‍ത്തനം എത്ര സുന്ദരമാണെന്നു നോക്കുക

My pleasures in life, my victories
My beauty, my dynamic youth
My love, my dreams, my desires
And my mind's fantasies
Everything, all of it, alas !
Within a moment's
Notice, to dim and be dark forever?
My world is suddenly frozen stiff
Only to crumble and all apart.

ശ്രീ തരകന്റെ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് (മെയ് 1993) ട്രൈസ്റ്റേറ്റ് മലയാളി സൊസൈറ്റിയെ പ്രതിനിധീകരിച്ചു ഈ ലേഖകന്‍ അദ്ദേഹത്തിന് ലൈഫ് ലോങ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. ഈ വേളയില്‍ മലയാള ചലച്ചിത്ര നടനും സംവിധായകനുമായ ശ്രീ. ബാലചന്ദ്രമേനോന്‍ പങ്കെടുക്കുകയും ചെയ്തു.
സാഹിത്യ സംഭാവനകള്‍ തരകന്‍ കുടുംബ പാരമ്പര്യം: ടോം മാത്യൂസ്, ന്യൂ ജേഴ്‌സിസാഹിത്യ സംഭാവനകള്‍ തരകന്‍ കുടുംബ പാരമ്പര്യം: ടോം മാത്യൂസ്, ന്യൂ ജേഴ്‌സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക