Image

കുവൈത്ത് കെഎംസിസി നാട്ടില്‍ നിന്നും മരുന്നെത്തിക്കുന്നത് തുടരുന്നു

Published on 08 May, 2020
കുവൈത്ത് കെഎംസിസി നാട്ടില്‍ നിന്നും മരുന്നെത്തിക്കുന്നത് തുടരുന്നു

കുവൈത്ത് സിറ്റി: നാട്ടില്‍ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവര്‍ക്ക്, പകരം മരുന്ന് കുവൈത്തില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മരുന്നുകള്‍ കാര്‍ഗോ വഴി എത്തിച്ചു നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ കുവൈത്ത് കെഎംസിസിയും മെഡിക്കല്‍ വിംഗും തുടര്‍ന്നുവരുന്നു.

കെഎംസിസി സെക്രട്ടറിയും മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിറാജ് എരഞ്ഞിക്കലാണ് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിലെത്തിയ മരുന്നുകള്‍ കുവൈത്ത് കെഎംസിസി.മെഡിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ വേര്‍തിരിച്ച് ഒരോരുത്തരുടേയും താമസ സ്ഥലത്ത് വൈറ്റ് ഗാര്‍ഡ് വോളന്റിയര്‍മാര്‍ എത്തിച്ചു നല്‍കുമെന്ന് കുവൈത്ത് കെഎംസിസി അറിയിച്ചു .

ഇന്ത്യന്‍ എംബസിയുടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടായതായി ഷറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു.കുവൈത്തിലെത്തിയ മരുന്നുകള്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷാഫി കൊല്ലം കസ്റ്റംസ് ക്ലിയറന്‍സ് പൂര്‍ത്തിയാക്കി കുവൈത്ത് കെഎംസിസി ഓഫീസില്‍ എത്തിച്ചു നല്‍കി. മരുന്നെത്തിക്കാനുള്ള കാര്‍ഗോ ചെലവുകള്‍ കുവൈത്ത് കെഎംസിസി യാണ് വഹിക്കുന്നത്. ഇതിലേക്കായി ആദ്യ ഫണ്ട് നല്‍കിയത് മെഡിക്കല്‍ വിംഗ് വൈസ് ചെയര്‍മാന്‍ നിഹാസ് വാണിമേലിന്റെ നേതൃത്വത്തില്‍ അമീരി ആശുപത്രിയിലെ സ്റ്റാഫംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎംസിസി ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ റസാഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, സെക്രട്ടറി മുഷ്താഖ്, ഷാഫി കൊല്ലം, മെഡിക്കല്‍ വീംഗ് ജനറല്‍ കണ്‍വീനര്‍ ഡോ. അബ്ദൂല്‍ ഹമീദ് പൂളക്കല്‍, ഹെല്‍പ്പ് ഡെസ്‌ക് ജനറല്‍ കണ്‍വീനര്‍ അജ്മല്‍ വേങ്ങര, മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് അബ്ദുള്‍ സത്താര്‍ മോങ്ങം, തിരുവനതപുരം ജില്ലാ പ്രസിഡന്റ് ഹകീം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് കരിമ്പന്‍ എന്നിവരും സന്നിഹിതരായിരുന്നു.

വിവരങ്ങള്‍ക്ക് :+91-7034051010

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക