Image

സുബിൻ വർഗീസിന്റെ  നിര്യാണത്തിൽ  പോൾ കറുകപ്പള്ളിൽ അനുശോചിച്ചു 

Published on 08 May, 2020
സുബിൻ വർഗീസിന്റെ  നിര്യാണത്തിൽ  പോൾ  കറുകപ്പള്ളിൽ  അനുശോചിച്ചു 

ന്യൂയോർക്ക്: ന്യൂയോർക്കിലെ യുവാക്കൾക്കിടയിൽ ഏറെ പ്രിയങ്കരനും ഫൊക്കാനയുടെ നല്ല സുഹൃത്തും സഹയാത്രികനായുമായിരുന്ന  സുബിൻ വർഗീസി (46), നിര്യാണത്തിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ അനുശോചിച്ചു. കൊറോണവൈറസിന്റ ഇരയായി ജീവൻ ഹോമിക്കപ്പെട്ട ഈ യുവാവ് മികച്ച സഹകാരിയായിരുന്നുവെന്നുംഫൊക്കാനയുടെ ഏതു പ്രവർത്തനങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്ന സുബിൻ 2008 ലും 2010 ലും ഫൊക്കാന കൺവെൻഷൻ സംബന്ധമായ കാര്യങ്ങൾ പ്രിന്റ് ചെയ്തു സഹായിച്ചിട്ടുള്ളത് ഓർമ്മകളിൽ ഇപ്പോഴും  നിലനിക്കുന്നതായി പോൾ അനുസ്‌മരിച്ചു.

സുബിന്റെ കുടുംബവുമായി തനിക്കു വ്യക്തിപരമായ ബന്ധമുണ്ട്. ഈ യുവാവിന്റെ അകാലത്തിലുള്ള വേർപാർട് തന്നെഏറെ  വേദനിപ്പിച്ചുവെന്നുംസുബിന്റെ ആത്‌മാവിനുവേണ്ടി പ്രാർത്ഥിക്കുന്നതിനൊപ്പം ദുഃഖർത്ഥരായ കുടുംബത്തോടൊപ്പം വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

സുബിൻ വർഗീസിന്റെ  നിര്യാണത്തിൽ  പോൾ  കറുകപ്പള്ളിൽ  അനുശോചിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക