Image

ക്നായി തൊമ്മനെ വിശുദ്ധ്നായി പ്രഖ്യാപിക്കുക: ക്‌നാനായ സമുദായ സംരക്ഷണ സമിതി ടെക്‌സാസ് റീജിയന്‍

ജീമോന്‍ റാന്നി Published on 09 May, 2020
 ക്നായി തൊമ്മനെ വിശുദ്ധ്നായി പ്രഖ്യാപിക്കുക: ക്‌നാനായ സമുദായ സംരക്ഷണ സമിതി ടെക്‌സാസ് റീജിയന്‍

ക്നായി തൊമ്മനെ വിശുദ്ധ്നായി പ്രഖ്യാപിക്കുക: ക്‌നാനായ സമുദായ സംരക്ഷണ സമിതി ടെക്‌സാസ് റീജിയന്‍

സാന്‍ അന്റോണിയോ: ക്‌നാനായ സഭയുടെ ശ്രേഷ്ഠ പിതാവ് ക്‌നായി തൊമ്മനെ വിശുദ്ധനായി കത്തോലിക്കാ സഭ  എത്രയും വേഗം പ്രഖ്യാപിക്കുന്നതിന് നടപടിക്രമങ്ങള്‍ കൈക്കൊള്ളണമെന്ന് ടെക്‌സസില്‍ കൂടിയ  ക്‌നാനായ സമുദായ സംരക്ഷണ സമിതി (KSSS) ടെക്‌സാസ് റീജിയന്‍ ആവശ്യപെട്ടു. ഇതിനുവേണ്ടി കത്തോലിക്ക സഭ ഇതുവരെ ശ്രമങ്ങള്‍ ഒന്നും നടത്താത്തതിലുള്ള  അമര്‍ഷവും ഉത്ക്കണ്ഠയും യോഗം രേഖപ്പെടുത്തി.      
ക്‌നാനായ സമുദായ  സംരക്ഷണ സമിതിയുടെ ടെക്‌സാസ് റീജിയന്റെ  ഔദ്യോഗിക ഉത് ഘാടനവും ക്‌നായി തൊമ്മന്‍ ദിനാചരണത്തോടുമനുബന്ധിച്ചായിരുന്നു ഈ ആവശ്യം.      

KSSS ടെക്‌സാസ് റീജിയന്റെ അഭിമുഖത്തില്‍ മാര്‍ച്ച് മാസം 29 ഞായറാഴ്ച ക്‌നായി തൊമ്മന്റെ ദിനം കോവിഡിന്റെ മഹാമാരിയുടെ  പശ്ചാത്തലത്തില്‍ ടെലികോണ്‍ഫ്രന്‍സിലൂടെ ടെക്‌സാസില്‍ വിവിധ ഭാഗങ്ങളിലായി ഉള്ള ക്‌നാനായ മക്കള്‍ ആചരിച്ചു. പ്രസ്തുത മീറ്റിംഗില്‍ കൊവിഡ് രോഗം നമ്മുടെ ഇടയില്‍ ഉണ്ടാക്കിയ വേദനകള്‍ പരസ്പരം പങ്കുവച്ചു.
 
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെയും വണങ്ങിയിരുന്ന വിശുദ്ധനായിരുന്നു  ക്‌നായി തോമ. കേരളകൈസ്ത്രവ സഭ അംഗീകരിച്ചതും കുര്‍ബാന മദ്ധ്യെ  ദേവാലയത്തില്‍ വണങ്ങിയിരുന്ന വിശുദ്ധ ക്‌നായി തോമ്മ ആകമാന സുറിയാനി സഭയുടെ അഭിവാജ്യഘടകവും കേരള സാമൂഹ്യ പരിഷ്‌കര്‍ത്താവും കച്ചവടം പ്രമുഖനും ആയിരുന്നു.

അന്തോക്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് സക്കാ പ്രഥമന്‍ ബാവ തിരുമനസ്സു കൊണ്ട് വിശുദ്ധ പദവിയിലേക്ക് റികാനോനസ് ചെയ്ത്      ഉയര്‍ത്തിയിട്ടുള്ളതായ ക്‌നായി തോമായെ, കത്തോലിക്ക സഭയിലെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച്, റോമിലെ പരിശുദ്ധ സിംഹാസനാധിപന്‍ മാര്‍പ്പാപ്പ തിരുമനസിനോട്  അപേക്ഷിക്കുന്നതിനു ഇന്ത്യന്‍ കത്തോലിക്കാ സമൂഹവൂം കേരള സുറിയാനി സഭയും പ്രത്യേകിച്ച് സീറോ മലബാര്‍ മലങ്കര മേലദ്ധ്യക്ഷന്മാരും കോട്ടയം അതിരൂപത നേതൃത്വവും എത്രയും പെട്ടെന്ന് ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ക്‌നായി തൊമ്മന്റെ വിശുദ്ധികരണത്തിനായി വേണ്ട രേഖകളും മറ്റും ശേഖരിച്ച് സമയബന്ധിതമായി ക്രോഡീകരിയ്ക്കാന്‍ ഒരു കമ്മറ്റിയെ ചുമതലപെടുത്തി.

വിദേശത്തും നാട്ടിലൂം എല്ലാ ക്‌നാനാനായക്കാരുടെയും ഭവനങ്ങളിലും ഇടവകയിലും ക്‌നാനായക്കാരുടെ സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ ഛായ ചിത്രം പ്രദര്‍ശിപ്പിക്കണം ആയതിലേക്ക് ആവശ്യമുളള സ്ഥലങ്ങളില്‍ ക്‌നായി തൊമ്മന്റെ ഛായ ചിത്രം എത്തിച്ചു വേണ്ട സഹായം ചെയ്തുകൊടുക്കാനും KSSS എക്‌സിക്യൂട്ടിവ്  അംഗങ്ങള്‍  പ്രതിജ്ഞാബദ്ധമായിരിക്കും. അതോടൊപ്പം കമ്യൂണിറ്റി സെന്ററുകളില്‍ ക്‌നായി തൊമ്മന്റെ പ്രതിമയും  സ്ഥാപിക്കുന്നതിന് മറ്റ് സംഘടനകളുമായി കൂട്ടായി പ്രവര്‍ത്തനം നടത്തുവാനും തീരുമാനിച്ചു. മേല്‍കാര്യം നടത്തിയ്ക്കുവാന്‍ കോട്ടയം അതിരൂപതയ്ക്ക്  വിദേശത്തും ഇന്ത്യയിലും ഉള്ള എല്ലാ സമുദായ സഭ സംഘടനകളും വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ എല്ലാ ക്‌നാനായക്കാരുടെയും മറ്റുള്ളവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യോഗം ആവശ്യപ്പെട്ടു.  

ക്‌നാനായ സമുദായം എന്നത് ഒരു വികാരമാണ്. ഈ വൈകാരികതയുടെ ഇഴയടുപ്പം ആണ് നമ്മെ ഒന്നിപ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന ക്‌നാനായ പാരമ്പര്യം നമ്മുടെ ജീവനും ജീവിതവും ആണ് .ഇന്ന് ഈ വ്യതിരിക്ത സമുദായ ത്തിന്റെ വംശ മഹത്വത്തെ തകര്‍ക്കുവാന്‍ ഇറങ്ങി പുറപ്പെട്ട ചില സംഘടിത ശക്തികള്‍ ഉണ്ട് .അക്കൂടെ നമ്മുടെ കൂട്ടത്തില്‍ പെട്ടവരും ഉണ്ട് എന്നത് വേദനാജനകമാണ് . സഭയോടൊത്തു ചിന്തിക്കുക എന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്യുന്നുണ്ട്. സഭ ആര്‍ക്കുവേണ്ടി ചിന്തിക്കുന്നു എന്നതൊരു മറുചോദ്യമാണ്. സഭ, ഈ സമുദായത്തിന് അനുകൂലം അല്ലെങ്കില്‍ പിന്നെ സമുദായ സ്‌നേഹികള്‍ എന്ത് നിലപാട് എടുക്കണം എന്നത് ചിന്തനീയമാണ്. രണ്ടുവര്‍ഷം മുന്‍പ്‌കേരളത്തില്‍ സ്ഥാപിതമായ ക്‌നാനായ സമുദായ സംരക്ഷണ സമിതി  സമുദായത്തിനെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ആ പരിശ്രമങ്ങള്‍ക്ക് പ്രചോദനവും ഊര്‍ജ്ജവും നല്‍കുവാന്‍ ടെക്‌സാസ് ക്‌നാനായ സമുദായ  റീജിയണ്‍ മുന്നോട്ടു വന്നിരിക്കുന്നു എന്ന കാര്യം അഭിമാനപൂര്‍വ്വം അറിയിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.  .

ഈ സംരംഭത്തിന് അമേരിക്കയിലെ എല്ലാ ക്‌നാനായ  സഹോദരങ്ങളുടെയും സഹകരണവും പ്രാര്‍ത്ഥനയും ആവശ്യമുണ്ടെന്ന് അറിയിച്ചു. ഈ ഉദ്യമം ക്‌നാനായ സമുദായത്തിന്റെ സംരക്ഷണത്തിനു വേണ്ടി മാത്രമാണെന്നും അല്ലാതെ നിലവിലുള്ള ഒരു ക്‌നാനായ സംഘടനയ്ക്കും ബദലല്ല എന്നും ഭാരവാഹികള്‍ അറിയിച്ചു.

തോമസ് മുകളേല്‍, ബിനോയ് കേളച്ചന്ദ്ര, ആന്റണി വാണിപ്പുരയ്ക്കല്‍, ഫിലിപ്പ് ആടുപാറ, സാബു വെളുത്തെടത്ത്,സ്റ്റീഫന്‍ മറ്റത്തില്‍,ജോബി ജോസഫ് കാവുതറ, ഷിജു കണ്ണച്ചാന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.    

നോര്‍ത്ത് അമേരിക്കയില്‍ മറ്റു ഇതര സ്ഥലങ്ങളില്‍ KSSS യൂണിറ്റുകള്‍  സ്ഥാപിയ്ക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ക്കും  ക്‌നായി തൊമ്മനെ വിശുദ്ധ പദവിയിലേക്ക് നാമകരണം ചെയ്യുന്നതിലേക്ക് സഹകരിക്കുവാനും മറ്റു സമാന വിഷയങ്ങളെ കുറിച്ച് കൂടുതല്‍ അറിയുവാനും സ്റ്റീഫന്‍ മറ്റത്തില്‍ (210-300-7784).  ജോബി ജോസഫ് കാവുതറ (210 489 0000) ഷിജു കണ്ണച്ചാന്‍ (713 517 4346)  എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.


 ക്നായി തൊമ്മനെ വിശുദ്ധ്നായി പ്രഖ്യാപിക്കുക: ക്‌നാനായ സമുദായ സംരക്ഷണ സമിതി ടെക്‌സാസ് റീജിയന്‍
Join WhatsApp News
A Group of Thommans 2020-05-09 01:47:30
What a pity? He was a successful kerala immigrant Merchant, a respected person, that is all. But please do not declare him as a saint. The reasons shown here are stupid, absured and baseless. Then all Indina emigrant merchants, like East india Company, Bristh viceroys, Mountbatten, and so on all must be declared as saints. There are no place to keep all those saints on our alter. Over and above Sister Abhaya must be declared as the Saint immnediately. Her mrteyadom must be recognized right away. This is my humble request to Kottayam Bishop, Ernakulam cardinal and the pope.
ദൈവം മാത്രം പരിശുദ്ധന്‍ 2020-05-09 05:33:46
കേരളത്തിലോ ഇന്ത്യയിലോ വരാത്ത തോമ സ്ലീഹായെ ഇന്ത്യയുടെ അപ്പോസ്തോലനും പരിശുദ്ധനും ആക്കാം എങ്കിൽ എന്തുകൊണ്ട് ക്നായി തൊമ്മനെ പരിശുദ്ധൻ ആക്കി കൂടാ?. പക്ഷേ ഇ കാണുന്ന ഫോട്ടോ ചിങ്ങവനം കാരൻ വല്യപ്പന്റെ ആണ്. കേരളത്തിൽ എത്തിയ ആദ്യത്തെ തോമ ക്നായി തൊമ്മൻ എന്ന് ന്യായമായി അനുമാനിക്കാം. ദൈവം മാത്രം പരിശുദ്ധൻ എന്നതും മറക്കരുത്. - വിശ്വസി.
DNA 2020-05-09 07:20:25
വിശുദ്ധനാക്കാൻ വേണ്ട രേഖകൾ ശേഖരിക്കാൻ കമ്മിറ്റിയെ നിയമിക്കാതെ കുറെ പേരുടെ ഡി എൻ എ ഒന്ന് നോക്കിയാൽ അതോടെ പൊളിയും ഈ വീമ്പു പറച്ചിൽ. അത് ചെയ്യാതെ വരും തലമുറയെ കൂടെ ഈ നുണക്കഥകൾ അടിച്ചേൽപ്പിക്കാനോ എന്ന് ചിന്തിക്കുക.
നീണാള്‍ വാഴുക തൊമ്മന്‍ പിതാവേ! 2020-05-09 13:40:35
കാനായി തൊമ്മനെ ബഹുമാനിക്കാൻ ഇന്ത്യ തപാൽ സ്റ്റാമ്പ് ഇറക്കണം. അതുപ്പോലെ ഒരു ഗോൾഡ് കോയിൻ കൂടി ഇന്ത്യ വിൽക്കണം. മഞ്ഞനിക്കര, മണർകാട്, പരുമല- ഇവിടേക്ക് കാൽ നട തീർഥയാത്ര എല്ലാ വർഷവും ഉണ്ട് അതുപോലെ കാനായി മക്കൾ നടത്തണം. ചിങ്ങവനത്തേക്കോ മയ്യഴി പുഴയുടെ തീരത്തേക്കോ തീർഥ യാത്ര നടത്താം. മയ്യഴിയുടെ തീരത്തു ആണ് തൊമ്മൻ [ തോമ] പാർത്തിരുന്നത്. വടക്കേ തീരത്തു അദ്ദേഹത്തിൻ്റെ ഭാര്യ വെളുത്ത ബ്രാഹ്മണ സ്ത്രി ആയിരുന്നു, അവരുടെ മക്കൾ ആണ് വെളുത്ത കാനായി മക്കൾ ; തെക്കേ തീരത്തു താമസിച്ച ഭാര്യയുടെ നിറം കരുത്ത് ആയിരുന്നു, അവരുടെ മക്കൾ ആണ് കറുത്ത കനായർ . കേരളത്തിലെ യഹൂദരെയും ബ്രാഹ്മണരെയും കാനായി തൊമ്മൻ മാർഗം ചേർത്തു. അതാണ് നമ്മൾ ചിലർ യഹൂദരും ബ്രാഹ്മണരും ആയതു. കാനായി തൊമ്മൻ ആണ് ഇന്ത്യയുടെ ആദ്യത്തെ അപ്പോസ്തോലൻ. ഫ്ലോറിഡയിലെ വലറിക്കോയിൽ റൂട്ട് 60 യുടെ സൈഡിൽ ഒരു കാനായി തൊമ്മൻ സ്മാരകം പുതിയതായി തുടങ്ങി. അമേരിക്കയിൽ ഉള്ളവർ അങ്ങോട്ട് തീർഥ യാത്ര നടത്തണം. ടാമ്പയുടെ അടുത്ത സ്ഥലം ആണ് ഇത് അതിനാൽ താമസിക്കാൻ അനേകം ഹോട്ടലുകളും ഉണ്ട്. തൊട്ടു അടുത്ത് തന്നെ കനായ സെന്റർ ഉണ്ട്. നമ്മൾ ഇത്രയും കാനായക്കാർ അമേരിക്കയിൽ ഉള്ളതിനാൽ ഒരു കമമറേറ്റിവ് കോയിൻ തോമയുടെ പേരിൽ അടിക്കുവാൻ യൂ സ് ട്രെഷറിയോടു റികോസ്ട് ചെയ്യണം. -സ്റ്റീഫൻ അങ്കമാലി.
Prince Joseph 2020-05-09 14:48:47
FYI
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക