Image

പാസ്റ്റര്‍ റോയി ചെറിയാന് ഡോക്ടറേറ്റ് ലഭിച്ചു

റോയ് മണ്ണൂര്‍ Published on 09 May, 2020
 പാസ്റ്റര്‍  റോയി ചെറിയാന്  ഡോക്ടറേറ്റ്  ലഭിച്ചു
ഫീനിക്‌സ് :  അരിസോണ ഇന്റര്‍നാഷണല്‍ എ ജി  ചര്‍ച്ചിന്റെ  സീനിയര്‍  പാസ്റ്ററും  മിസ്പാ  ഗുഡ്‌ന്യൂസ്  മിനിസ്ട്രിയുടെ സ്ഥാപകനുമായ പാസ്റ്റര്‍  റോയി ചെറിയാന്  കാലിഫോര്‍ണിയയിലെ  ഫുള്ളര്‍  തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും  ഡോക്ടറേറ്റ്  ഇന്‍  മിനിസ്ട്രി  (D min ) ലഭിച്ചു . ലോകത്തിലെ പ്രമുഖ  മള്‍ട്ടി ഡിനോമിനേഷന്‍   സെമിനാരികളില്‍ ഒന്നാണ് ഫുള്ളര്‍.

How to bridge the gap between the first generations and young adults of East Indian churches in North America എന്നതായിരുന്നു  ഗവേഷണ വിഷയം 
അമേരിക്കയില്‍ 18 വയസ്സ്  കഴിയുമ്പോള്‍ യൂവതി  യൂവാക്കള്‍  സഭകളില്‍  നിന്നും അകന്നു പോകുന്ന പ്രവണത തിരിച്ചറിഞ്ഞു  കൊണ്ടാണ്   ഈ വിഷയം പ്രബന്ധത്തിനായി  തിരഞ്ഞെടുത്തത്. നാലു വര്‍ഷത്തോളമുള്ള  കഠിനാദ്ധാനത്തിന്റെയും  ദൈവ കൃപയുടെയും ഫലമാണ്  
തനിക്കു ലഭിച്ച ഡോക്ടറേറ്റ്  എന്ന്  പാസ്റ്റര്‍  ഡോക്ടര്‍  റോയി ചെറിയാന്‍ പ്രതികരിച്ചു.


 പാസ്റ്റര്‍  റോയി ചെറിയാന്  ഡോക്ടറേറ്റ്  ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക