Image

കോവിഡിനെതിരെ പ്രതിരോധമാര്‍ഗങ്ങളുമായി WMC ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധഡോക്ടര്‍മാരുമായി മെയ് ഒന്‍പതിന് ചര്‍ച്ച സംഘടിപ്പിക്കുന്നു

ജിനേഷ് തമ്പി Published on 09 May, 2020
കോവിഡിനെതിരെ പ്രതിരോധമാര്‍ഗങ്ങളുമായി WMC ന്യൂജേഴ്സി പ്രൊവിന്‍സ്  വിദഗ്ധഡോക്ടര്‍മാരുമായി  മെയ് ഒന്‍പതിന്  ചര്‍ച്ച സംഘടിപ്പിക്കുന്നു
ന്യൂജേഴ്സി : കോവിഡിനെതിരായുള്ള  പ്രതിരോധമാര്‍ഗങ്ങളും, ജനങ്ങളില്‍ നിലനില്‍ക്കുന്ന ഭീതിയും, ആശങ്കയും അകറ്റാനുള്ള  പരിഹാരമാര്‍ഗങ്ങളുമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് മെയ്  ഒന്‍പതു  ശനിയാഴ്ച  വൈകുന്നേരം എട്ടു മണിക്ക് വിദഗ്ധഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിക്കുന്നു

സൂം (zoom ) മീറ്റിംഗ് മുഖേനെയാണു  ഈ  പ്രോഗ്രാം  ക്രമീകരിച്ചിരിക്കുന്നത്.

ആരോഗ്യമേഖലയിലെ വൈവിധ്യമായ സ്‌പെഷ്യലിസ്‌റ് മേഖലകളില്‍  സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ കോവിഡിനെ പറ്റി ബഹുഭൂരിപക്ഷം ജനങ്ങളിലും  പ്രത്യേകിച്ച് മലയാളിസമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങളും, ഭീതിയും അകറ്റുവാനും, കോഡിനെതിരെ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളും  ചര്‍ച്ച ചെയ്യുക

ഡോ ജോസഫ് മാത്യു, ഡോ തോമസ് അലക്‌സാണ്ടര്‍, ഡോ അലക്‌സാണ്ടര്‍ മാത്യു, ഡോ സുധ നാഗരാജന്‍, ഡോ അംബിക നായര്‍, ഡോ ജെസ്സി തോമസ്,ഡോ സുനിത ചാക്കോ വര്‍ക്കി, ഡോ അബി കുര്യന്‍  എന്നിവരാകും ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുക  

സുപ്രീം കോടതിയിലെ  റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ്, വി ടി ബല്‍റാം എം. എല്‍. എ, ദീപിക ന്യൂഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍, പ്രശസ്ത സംവിധായകന്‍ സിദ്ദിഖ്  എന്നിവരും മീറ്റിങ്ങില്‍ പങ്കെടുക്കും.

WMC  ഗ്ലോബല്‍  Rural  development and Rehabilitation  ഫോറം ചെയര്‍മാന്‍ ഹരി നമ്പൂതിരിയാണ്  ചര്‍ച്ചയില്‍ മോഡറേറ്റര്‍  

കോവിഡിനെതിരെ  ജനങ്ങളെ സജ്ജരാക്കുന്നതിനു വേണ്ടി   സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടിയിലേക്ക്  എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി WMC  ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ ഷൈനി രാജു, ട്രഷറര്‍ രവി കുമാര്‍ ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും,  അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ്  മൊട്ടക്കലും  അറിയിച്ചു.


മീറ്റിംഗ് ലോഗിന്‍  ചെയ്യാനുള്ള വിവരങ്ങള്‍ ചുവടെ :

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456

കോവിഡിനെതിരെ പ്രതിരോധമാര്‍ഗങ്ങളുമായി WMC ന്യൂജേഴ്സി പ്രൊവിന്‍സ്  വിദഗ്ധഡോക്ടര്‍മാരുമായി  മെയ് ഒന്‍പതിന്  ചര്‍ച്ച സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക