Image

സ്റ്റിമുലസ് ചെക്ക് – റജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മേയ് 13

പി.പി.ചെറിയാൻ Published on 09 May, 2020
സ്റ്റിമുലസ് ചെക്ക് – റജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മേയ് 13
ഡാലസ്∙ കൊറോണ വൈറസ്  വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കും, സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്കും ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ച സ്റ്റിമുലസ് ചെക്ക് ലഭിക്കുന്നതിനുള്ള റജിസ്ട്രേഷൻ തീയതി മേയ് 13 ന് അവസാനിക്കുമെന്ന് ഇന്റേണൽ റവന്യൂ സർവീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
വാർഷിക വരുമാനം 15000ലധികം ടാക്സ് റിട്ടേണിൽ കാണിച്ചവർക്കും സ്റ്റിമുലസ് ചെക്കിന് അർഹതയുണ്ടാകാം. ടാക്സ് ഫയൽ ചെയ്യുമ്പോൾ പണം ഗവൺമെന്റിലേക്ക് അടച്ചവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള സാധ്യതകൾ ഉണ്ട്.ചെക്കിന് അർഹതയുണ്ടോ എന്ന് പരിശോധിക്കുന്നതിന് ലളിതമായ മാർഗ്ഗമാണ് ഫെഡറൽ ഗവൺമെന്റ് നികുതി ദായകർക്ക് നൽകിയിരിക്കുന്നത്. 
ഐആർഎസിന്റെ താഴെ പറയുന്ന ലിങ്കിൽ‌ സോഷ്യൽ സെക്യൂരിറ്റി നമ്പറും ജനനതീയതിയും അഡ്രസും മാത്രം നൽകിയാൽ മതി.ഇതു വളരെ സുരക്ഷിതമായ വെബ്സൈറ്റാണ്. ടാക്സ് ഫയൽ ചെയ്യുമ്പോൾ ഐആർ എസിന് പണം തിരിച്ചു കൊടുക്കേണ്ടി വന്നവരെ ബാങ്ക് ഇൻഫർമേഷൻ ഇല്ലാത്തതിനാൽ ആ വിവരവും നൽകുമ്പോൾ എത്ര തുക ലഭിക്കുമെന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉത്തരം ലഭിക്കും. മേയ് 13 മുൻപ് റജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ് .
https://www.irs.gov/coronavirus/get-my-payment.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക