Image

അമ്മ (കവിത: ഷാജു ജോൺ)

Published on 09 May, 2020
അമ്മ (കവിത: ഷാജു ജോൺ)
അമ്മ..............
ആ പേരിനൊരു താളമുണ്ട്
ജീവൻ തുടിക്കുമൊരു  മുഗ്ദ്ധ താളം
ജീവിതപാതയിൻ  ചടുല താളം
മുൻപേ ചലിപ്പിക്കും ഊർജ താളം 

അഗ്നി ചിറകിൽ പറക്കാൻ കൊതിക്കും    
കൗമാര ചിന്താ സ്പുലിംഗങ്ങൾക്കെന്നും  
ആകാശ യാനത്തിലേറുവാൻ,
ഒപ്പമതിൻ  ലക്ഷ്യത്തിലണയുവാൻ,  
ആരുംതാരാത്തൊരാ ജ്വലിപ്പിക്കും  ഇന്ധനം.

അറിവിന്റെ  നിറവാമക്ഷയപാത്രം  
മുറിയപ്പെടാത്തോരു  മൃദുല  സംഗീതം
അണ മുറിയാത്തോരാ  സ്നേഹ കരുതൽ
ഇണപോലുമേകാത്ത  സാന്ത്വന സ്പർശം

തളരാതെ നടക്കുവാൻ 
തല ഉയർത്തി നിൽക്കുവാൻ  
വാടാതെ  വളരുവാൻ   
വാടിയിൽ പൂക്കുവാൻ
കരുത്ത് നല്കിയൊരമ്മക്കരങ്ങളിലേകുന്നു
കൈക്കുടന്ന നിറയെ കൊന്നപ്പൂക്കളും 
നവനീതസുമങ്ങൾ നിറയും പൂക്കുട്ടയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക