Image

നാടണയാന്‍ പ്രതിസന്ധിയിലായവര്‍ക്ക് സ്‌നേഹ സ്പര്‍ശമായി വെല്‍കെയര്‍

Published on 09 May, 2020
 നാടണയാന്‍ പ്രതിസന്ധിയിലായവര്‍ക്ക് സ്‌നേഹ സ്പര്‍ശമായി വെല്‍കെയര്‍


മനാമ : കോവിഡിനെതുടര്‍ന്നു നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റിന് പ്രയാസപ്പെടുന്ന പ്രവാസികളുടെ കണ്ണീരൊപ്പാന്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനസേവന വിഭാഗമായ വെല്‍കെയര്‍ ബഹറിന്‍.

ജോലിയോ മറ്റുവരുമാനമോ ഇല്ലാതെ നാടണയാന്‍ പേര് രജിസ്റ്റര്‍ ചെയ്ത് എംബസി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ടിക്കറ്റെടുക്കാന്‍ പണമില്ലാതെ യാത്ര മുടങ്ങുന്ന നിരവധി അപേക്ഷകളാണ് വെല്‍കെയര്‍ ഹെല്‍പ് ലൈനില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പത്ത് പ്രവാസി സഹോദരങ്ങള്‍ക്കാണ് സുമനസുകളുടെ സഹായത്തോടെ ഒന്നാം ഘട്ടത്തില്‍ യാത്രാ ടിക്കറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെല്‍കെയര്‍ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം രണ്ടു മാസത്തിലേറെയായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികള്‍ക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കുവാന്‍ ഇന്ത്യന്‍ എംബസി അടിയന്തര നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത് നീതികരിക്കാനാവില്ലെന്നും നിലവിലെ ചട്ടമനുസരിച്ച് തന്നെ ഇത്തരത്തില്‍ ഫണ്ട് വിനിയോഗിക്കാവുന്നതാണെന്നും ഇതിനാവശ്യമായ അപേക്ഷാ ഫോറം എംബസിയുടെ വെബ് സൈറ്റില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തങ്ങള്‍ക്ക് ടിക്കറ്റ് നല്‍കണം എന്ന് എംബസിയോട് അപേക്ഷിക്കണമെന്ന് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ഥിച്ചു.

പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട്, മുഹമ്മദലി മലപ്പുറം, വെല്‍കെയര്‍ കണ്‍വീനര്‍ മജീദ് തണല്‍, കെ.കെ. മുനീര്‍, സിറാജുദ്ദീന്‍, ഫസലുറഹ്മാന്‍, നിഷാദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക