Image

അബുദാബി പോലീസ് 'കോവിഡ് 19' മൊബൈല്‍ പരിശോധന സെന്റര്‍ ആരംഭിച്ചു

Published on 09 May, 2020
 അബുദാബി പോലീസ് 'കോവിഡ് 19' മൊബൈല്‍ പരിശോധന സെന്റര്‍ ആരംഭിച്ചു


അബുദാബി: സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഉയര്‍ന്നുവരുന്ന കൊറോണ മഹാമാരിയുടെ ഭീഷണി നേരിടാനായി അധികാരികള്‍ നടപ്പാക്കുന്ന മുന്‍കരുതല്‍ നടപടികളെ പിന്തുണച്ചു ആരോഗ്യ വകുപ്പുമായി സഹകരിച്ച് 'കോവിഡ് -19' വൈറസ് ബാധ പരിശോധനയ്ക്കായി അബുദാബി പോലീസ് മൊബൈല്‍ സെന്റര്‍ ആരംഭിച്ചു.

പങ്കാളികളുമായുള്ള സംയുക്ത പ്രവര്‍ത്തനത്തിലൂടെ നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനും മാതൃരാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും അതിന്റെ സുരക്ഷയുടെയും സുസ്ഥിരതയ്ക്കും വേണ്ടി വിവിധ സ്ഥാപനങ്ങള്‍ തമ്മിലുള്ള സംയോജിത പരിശ്രമങ്ങളുടെയും വിവിധ വകുപ്പുകളുടെ കര്‍ത്തവ്യങ്ങള്‍ സംയോജിച്ചു പ്രവര്‍ത്തിക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് അബുദാബി പോലീസിന്റെ ധനകാര്യ സേവന മേഖല ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി ഊന്നിപ്പറഞ്ഞു.

അംഗീകൃത ശാസ്ത്ര രീതികള്‍ അനുസരിച്ചു കേസുകള്‍ അന്വേഷിക്കുന്ന പ്രക്രിയ ധനകാര്യ സേവന മേഖലയിലെ മെഡിക്കല്‍ സേവന വകുപ്പ് കൈക്കൊള്ളുമെന്ന് അദ്ദേഹം വിശദീകരിച്ചു.

അബുദാബി പോലീസിലെയും ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രണ്ട് ക്ലിനിക്കുകളും മെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും മൊബൈല്‍ സെന്ററില്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും ഉയര്‍ന്നുവരുന്ന കൊറോണ വൈറസിന്റെ ഭീഷണി നേരിടാന്‍ അബുദാബി എമിറേറ്റ് ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ ഒത്തുചേര്‍ന്നു ഉയര്‍ന്ന കാര്യക്ഷമതയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും മെഡിക്കല്‍ സേവന വകുപ്പ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ തുറയ അലി അല്‍ ഹാഷെമി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക