Image

മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന ഈ കൊച്ചുമിടുക്കി ആരെന്ന് പിടികിട്ടിയോ?

Published on 09 May, 2020
മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന ഈ കൊച്ചുമിടുക്കി ആരെന്ന് പിടികിട്ടിയോ?

സ്‌കൂളിലെ ആദ്യദിവസം. സ്‌കൂളില്‍ പോകുന്നതില്‍ കരഞ്ഞുകൊണ്ട് 
സഹോദരിക്കൊപ്പം നില്‍ക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്നറിയാമോ? മലയാളത്തിലെ പ്രശസ്തയായ ഒരു നടിയാണ്. 

ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ക്ലെസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമകൈപിടിച്ചുകൊണ്ടു വന്ന ഗൗതമി നായരാണ് ചിത്രത്തില്‍ പിണങ്ങിനില്‍ക്കുന്ന ഈ പെണ്‍കുട്ടി. അമ്മ നെറ്റിയില്‍ തൊടുവിച്ച പൊട്ട് ഇഷ്ടപ്പെട്ടില്ല. അതാണ് ഇങ്ങനെയൊരു ഭാവം. അന്നേ താനൊരു ഡ്രാമാക്വീന്‍ ആണെന്നാണ് ഗൗതമി പറയുന്നത്. സഹോദരി ഗായത്രിയാണ് ഒപ്പം.

ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന സിനിമയുടെ തിരക്കുകളിലാണ് ഗൗതമി ഇപ്പോള്‍. സണ്ണി വെയ്നാണ് ചിത്രത്തിലെ നായകന്‍. കൊറോണക്കാലം കഴിയുന്നതോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന ഈ കൊച്ചുമിടുക്കി ആരെന്ന് പിടികിട്ടിയോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക