Image

നോര്‍ക്ക കാനഡ ഹെല്പ്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു

Published on 09 May, 2020
നോര്‍ക്ക കാനഡ  ഹെല്പ്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ഡോ അനിരുദ്ധന്‍ മുന്‍ കൈ എടുത്താണ് കാനഡയില്‍ ഈ ഹെല്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത് കോവിടു രോഗ ബാധയില്‍ കഴിയുന്ന കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കുംഒരു പോലെ സഹായം എത്തിക്കുക എന്നാ ലക്ഷ്യത്തിലാണ് ഈ ഹെല്പ്പ് ലൈന്‍. പ്രമുഖ മലയാളി നേതാവും ലോക കേരള സഭാംഗവുമായ കുര്യന്‍പ്രക്കാനം ആണ് നോര്‍ക്ക കാനഡ ഹെല്പ്പ് ലൈന്റെ കാനഡയിലെ മുഖ്യസംഘാടകന്‍.

വിപുലമായ ദീര്‍ഘകാല വീക്ഷണത്തോടെയാണ് നോര്‍ക്ക കാനഡയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹെല്പ്പ് ലൈന്‍ തുടങ്ങുന്നത് എന്ന് കേരള വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വീഡിയോ കൊണ്‍ഫ്രെന്‍സില്‍ പ്രസ്താവിച്ചു . കുര്യന്‍ പ്രക്കാനത്തിന്റെനേത്രത്വത്തില്‍നോര്‍ക്ക കാനഡയുടെ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയകരമയി തീരുമെന്ന് തനിക്കുഉറപ്പുണ്ടെന്ന് നോര്‍ക്ക ഡയറക്ടര്‍ ഡോ അനിരുദ്ധന്‍ പറഞ്ഞു

ഫോക്കാനനേതാവ് പോള്‍ കറുകപള്ളി സാങ്കേതികമായ സഹായവും പ്രോത്സാഹനവുംനല്‍കി ഈ ഹെല്പ് ലൈന്‍ യഥാര്‍തികമാകാന്‍സഹായിച്ചതായി കുര്യന്‍ പ്രക്കാനം അറിയിച്ചു . കാനഡയിലെ മലയാളികളുടെകൊവിഡ് പ്രധിരോധപ്രവര്‍ത്തങ്ങള്‍ ഒരു കുടകീഴില്‍ ആക്കുക എന്ന ശ്രമകരമായ ലക്ഷ്യമാണ് ഇനി മുന്നിലുള്ളത്. കാനഡയിലെ വിവിധ പ്രോവിന്‍സില്‍ താമസിക്കുന്ന, ഈ ഹെല്പ്പ് ലൈനില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യം ഉള്ള മലയാളികള്‍ഉടന്‍ താനുമായോ മറ്റു സംഘടകരുമയോ ബന്ധപ്പെടണം എന്ന് കുര്യന്‍ പ്രക്കാനം അറിയിച്ചു.

നോര്‍ക്ക കാനഡായുടെ ഹെല്പ്പ് ലൈന്‍ നമ്പര്‍ 438 238 0900എന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക