Image

സ്ത്രീയെന്ന അപേക്ഷക (കവിത: ശരണ്യ രാജ്)

Published on 09 May, 2020
സ്ത്രീയെന്ന അപേക്ഷക (കവിത: ശരണ്യ രാജ്)
ഭൂമിയിലെ ഏറ്റവും
വിസ്മയാവഹമായ കാഴ്ച,
ഒരേസമയം ഉദരത്തിലും
ഹൃദയത്തിലും
ഗർഭം   ധരിച്ചിരിക്കുന്ന പെണ്ണാണ് .

പുറത്തിറക്കി വിട്ടാലോ
വെളിച്ചം കാണിച്ചാലോ
നമ്മുടേതല്ലാതായിത്തീരുന്ന
ഉത്കണ്ഠകളാണ്
പിറന്ന് വീഴുന്ന കുഞ്ഞും
പ്രണയവും.

ദൈവത്തിന്
നിത്യഗർഭം എന്നൊരു
പദ്ധതിയ്ക്ക് ഉദ്ദേശമുണ്ടെങ്കില്‍
ഇരട്ട ഗർഭത്തിന്
അപേക്ഷ വെയ്ക്കുന്ന
ഭൂമിയിലെ ആദ്യത്തെ സ്ത്രീ
ഞാനായിരിക്കും...!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക