Image

അമ്മ (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 10 May, 2020
 അമ്മ (കവിത: ദീപ ബിബീഷ് നായര്‍)
മൊഴികളിലമ്മതന്‍ ശിക്ഷണവും
വഴികളിലമ്മതന്‍ നറു വെളിച്ചം
ജീവിതപ്പാതയിലനുഗ്രഹവര്‍ഷവും
അമ്മ..... എനിക്കൊരുതണല്‍മരം...

ഒരു തിരിനാളമായ് കൂടെ നിന്നു
ഒരു സ്‌നേഹഗീതമായ് ചാരെ നിന്നു
ആ മാതൃഭാവത്തിലൊരു വഴികാട്ടിയാം
അമ്മ...... എനിക്കൊരു തണല്‍മരം....

അന്നമുരുട്ടി അമൃതു പോലെ
മെല്ലെ ചുവടുകള്‍ കാട്ടി മുന്നേ
ഒക്കത്തെടുത്തെന്നെ മാറോടമര്‍ത്തിയ
അമ്മ...... എനിക്കൊരു തണല്‍മരം...

അന്ധകാരത്തെയറുത്തു മാറ്റി
ജീവിതപ്പാതയില്‍ തിരിതെളിച്ചും
ഇന്നുമൊരു പൈതലായെന്നെ തിരയുമാ
അമ്മ......എനിക്കൊരു തണല്‍മരം....

കൈവിട്ടിടാതെയാ ജന്മത്തെയും
ജീവിതം മക്കളാം നമ്മള്‍ മാത്രം
കണ്ണു നിറയ്ക്കാതെ കൈപിടിക്കാം
അമ്മ.... നമുക്കൊരു തണല്‍മരം....

 അമ്മ (കവിത: ദീപ ബിബീഷ് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക