Image

കൊറോണ - പ്രതിരോധവും പ്രതിവിധിയും ആയുര്‍വേദത്തിലൂടെ : ഫോമാ വെബിനാര്‍ വന്‍വിജയം.

ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം) Published on 10 May, 2020
കൊറോണ - പ്രതിരോധവും പ്രതിവിധിയും  ആയുര്‍വേദത്തിലൂടെ : ഫോമാ വെബിനാര്‍ വന്‍വിജയം.
ന്യൂയോര്‍ക്ക് : കോവിഡ് 19  പ്രതിരോധവും പ്രതിവിധിയും  ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ഫോമാ കെയര്‍ കമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് ആന്‍ഡ് ഹെല്പ് ലൈനിന്റെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ വന്‍വിജയം!

ഡോ.ഷൈജു ഓലക്കോട്, ഡോക്ടര്‍ അംബിക നായര്‍, ഡോക്ടര്‍ വിഷ്ണുനമ്പൂതിരി എന്നീ  പ്രമുഖ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ പങ്കെടുത്ത വെബിനാറില്‍  ഫലപ്രദമായ രീതിയില്‍ ആയുര്‍വേദത്തിലൂടെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കാം എന്നും എങ്ങനെ അതിലൂടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം എന്നതിനെ അടിസ്ഥാനമാക്കിയുള്ള ശ്രോതാക്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്  ആയുര്‍വേദ ജീവിതചര്യകളിലൂടെ അത് എങ്ങനെ ഫലപ്രദമായി സാധ്യമാക്കാം എന്ന് അവര്‍ പ്രതിപാദിച്ചു,

ഡോ.ഷൈജു ഓലക്കോട് ജീവിത ശൈലികളില്‍  ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചും അതുമൂലം എങ്ങനെ പ്രതിരോധിക്കാം എന്നും പ്രതിപാദിച്ചു. ശരിയായ ഭക്ഷണ ക്രമീകരണം, ആവശ്യത്തിനുള്ള ഉറക്കം, ശരിയായ വിശ്രമം എന്നിവ മൂലം ശരീരത്തിലെ സ്വഭാവികമായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അങ്ങനെ രോഗപീഡകളില്‍ നിന്നും  രക്ഷപ്പെടാമെന്നും, ജീവിതശൈലിയില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ രോഗങ്ങള്‍ക്ക് അനുസരിച്ചല്ല  മറിച്ച് സ്ഥിരമായ ഒരു ജീവിതശൈലി അവലംബിക്കുകയാണ് ഈ രോഗപ്രതിരോധശേഷി നിലനിര്‍ത്താനും ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോക്ടര്‍ വിഷ്ണുനമ്പൂതിരി തന്റെ പ്രഭാഷണത്തില്‍ ആഹാരം, വിഹാരം, ഊര്‍ജ്ജസ്‌കരങ്ങളായ ഔഷധങ്ങളുടെ പ്രയോഗം,  യോഗ എന്നിങ്ങനെയുള്ള കാര്യങ്ങളാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നും കൂടാതെ ഔഷധങ്ങള്‍ ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി അനുസരിച്ചാണ് നിശ്ചയിക്കേണ്ടത് എന്നും പറഞ്ഞു. കൂടാതെ അനേകം ചോദ്യങ്ങള്‍ക്ക് അദ്ദേഹം വിശദമായി മറുപടി പറയുകയുണ്ടായി,

അമേരിക്കയില്‍ എല്ലാവിധത്തിലുള്ള ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാണെന്നും  അമേരിക്കയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ആണ് മരുന്നുകള്‍ ഉപയോഗിക്കേണ്ടത് എന്നും  ഡോക്ടര്‍ അംബിക നായര്‍ പറഞ്ഞു.

മെയ് 8  വെള്ളിയാഴ്ച വൈകിട്ട് 8.30 ആരംഭിച്ച് ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വെബിനാറില്‍ ഏകദേശം നൂറിലധികം ആളുകള്‍ പങ്കെടുക്കുകയും നിരവധി ചോദ്യങ്ങള്‍ക്ക് പ്രതിവിധികള്‍ നല്‍കുകയുമുണ്ടായി, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ആയിരുന്നു ഈ വെബിനാറിന്റെ മോഡറേറ്റര്‍,

ഫോമാ കെയര്‍ കമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് ആന്‍ഡ് ഹെല്പ് ലൈനിന്റെ നേതൃത്വത്തിലാണ് ദേശീയതലത്തില്‍ ഇങ്ങനെയൊരു വെബിനാര്‍ ഫോമാ സംഘടിപ്പിച്ചത് , നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി തോമസ്, അനിയന്‍ ജോര്‍ജ്, ബെന്നി വാച്ചാച്ചിറ, ഉണ്ണികൃഷ്ണന്‍, ബൈജു വര്‍ഗീസ്, ജോസ് മണക്കാട്, ഐയ്ഞ്ജല സുരേഷ് എന്നിവരാണ്  ഫോമാ കെയര്‍  ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍  അതിന്റെ വിജയത്തിനു വേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിച്ചത് പ്രവര്‍ത്തിച്ചത്.

അമേരിക്കയില്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവര്‍ക്ക് വളരെ ഫലപ്രദമായി അതിനെയൊക്കെ ആയുര്‍വേദ ജീവിതചര്യകളിലൂടെ നേരിടുവാനുള്ള  വഴികള്‍ പങ്കുവച്ച  ഈ വെബിനാറില്‍ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത - ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം)

കൊറോണ - പ്രതിരോധവും പ്രതിവിധിയും  ആയുര്‍വേദത്തിലൂടെ : ഫോമാ വെബിനാര്‍ വന്‍വിജയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക