Image

കോവിഡ് ദുരിതബാധിതര്‍ക്ക് കരുതലും, കൈത്താങ്ങുമായി ഹ്യൂസ്റ്റന്‍ മലയാളി സമൂഹം

രഞ്ജിത് പിള്ള Published on 10 May, 2020
കോവിഡ് ദുരിതബാധിതര്‍ക്ക് കരുതലും, കൈത്താങ്ങുമായി ഹ്യൂസ്റ്റന്‍ മലയാളി സമൂഹം
ഹ്യൂസ്റ്റണ്‍: കോവിഡ് ദുരിതബാധിതര്‍ക്ക് കരുതലും, കൈത്താങ്ങുമായി ഹ്യൂസ്റ്റണ്‍ മലയാളി സമൂഹം കൈകോര്‍ത്തപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ അര്‍പ്പണബോധത്തിന്റേയും , ജീവകാരുണ്യത്തിന്റെയും മഹനീയമായ മാതൃകയായി മാറി. ജാതി-മത-വര്‍ഗ്ഗ ഭേദമന്യേ 4000 ത്തോളം കുടുംബങ്ങള്‍ക്കാണ് സ്റ്റാഫോര്‍ഡ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ വെച്ച് ഹ്യൂസ്റ്റണ്‍ മലയാളി സമൂഹം ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തത്.

ഫോര്‍ട്ട് ബെന്‍ഡ് ജഡ്ജ് കെ.പി ജോര്‍ജ്, ജഡ്ജ് ജൂലി മാത്യു , സ്റ്റാഫ്ഫോര്‍ഡ് കൗണ്‍സില്‍മാന്‍ കെന്‍ മാത്യു എന്നിവരുടെ മേല്‍നോട്ടത്തില്‍ മലയാളി സംഘടനകളും, സംഘടനാ നേതാക്കളായ ഡോ: സാം ജോസഫ് (മാഗ്) ജോര്‍ജ് കോലാച്ചേരില്‍ ( സൗത്ത് ഇന്ത്യന്‍ ചേംബര്‍), തോമസ് ഒലിയാംകുന്നേല്‍(ഫോമാ) , എബ്രഹാം ഈപ്പന്‍ (ഫൊക്കാന ) എസ.കെ ചെറിയാന്‍ (വേള്‍ഡ് മലയാളി) അക്കാമ്മ കല്ലേലില്‍ ( നഴ്സിങ് അസോസിയേഷന്‍) സെനിത്ത് ലൂക്കോസ് ( ഇന്‍ഡോ-അമേരിക്കന്‍ ചാരിറ്റി ) എന്നിവരും സംരംഭത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

കോവിഡ് ദുരിതകാലത്ത് തൊഴില്‍ നഷ്ട്ടപെട്ട ഒട്ടേറെ ആളുകള്‍ ഹ്യൂസ്റ്റണ്‍ മേഖലയിലുണ്ട്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്ന ആശയവും, ആഗ്രഹവുമാണ് ഈയൊരു ഉദ്യമത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മുഖ്യ സംഘാടകനായ ജിജു കുളങ്ങര പറഞ്ഞു. ഈ ആശയം മലയാളി സംഘടനകളോട് പങ്കുവച്ചപ്പോള്‍ അവര്‍ പൂര്‍ണ പിന്തുണയുമായി മുന്നോട്ടു വന്നു. യഥാര്‍ത്ഥത്തില്‍ മലയാളി കൂട്ടായ്മകളാണ് ഈ സംരഭം വിജയിപ്പിച്ചത്.

ഭക്ഷണ കിറ്റുകള്‍ സൗജന്യമായി നല്‍കി സാജന്‍ കുളങ്ങര-വിങ്സ് സ്റ്റോപ്പ് .അറ്റാക്ക് പോവെര്‍ട്ടി, ഹ്യൂസ്റ്റണ്‍ ഫുഡ് ബാങ്ക് , ഫ്രീഡം ഓട്ടോമോട്ടീവ് &കൊളിഷന്‍ , സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് , ഫോമാ , ഫൊക്കാന ,വേള്‍ഡ് മലയാളി കൗണ്‍സില്‍ , മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍. അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍, ഇന്‍ഡോ-അമേരിക്കന്‍ ചാരിറ്റി ഫൌണ്ടേഷന്‍ എന്നിവരും ഈ ജീവകാരുണ്യപ്രവര്‍ത്തിയില്‍ പങ്കാളികളായി .
കോവിഡ് ദുരിതബാധിതര്‍ക്ക് കരുതലും, കൈത്താങ്ങുമായി ഹ്യൂസ്റ്റന്‍ മലയാളി സമൂഹം കോവിഡ് ദുരിതബാധിതര്‍ക്ക് കരുതലും, കൈത്താങ്ങുമായി ഹ്യൂസ്റ്റന്‍ മലയാളി സമൂഹം കോവിഡ് ദുരിതബാധിതര്‍ക്ക് കരുതലും, കൈത്താങ്ങുമായി ഹ്യൂസ്റ്റന്‍ മലയാളി സമൂഹം കോവിഡ് ദുരിതബാധിതര്‍ക്ക് കരുതലും, കൈത്താങ്ങുമായി ഹ്യൂസ്റ്റന്‍ മലയാളി സമൂഹം
Join WhatsApp News
Philip sebastian 2020-05-10 15:03:30
Very good move
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക