Image

താന്‍ പ്രണയത്തിലാണന്ന് നടി തപസി പന്നു

Published on 12 May, 2020
താന്‍ പ്രണയത്തിലാണന്ന് നടി തപസി പന്നു

 ഥപട് എന്ന ചിത്രത്തിലൂടെ ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി തപസി പന്നു.. തനിക്കൊരു പ്രണയമുണ്ടെന്ന് തപ്‌സി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി നടി ഡേറ്റിങ്ങിലാണെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ ഗോസിപ്പ് കോളങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായിരുന്നു. 


ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച്‌ തുറന്നു പറയുന്നു.

മാതിയസ് ബോയുമായി താന്‍ പ്രണയത്തിലാണ്. എന്നാല്‍ തന്റെ ഭാവിവരനെക്കുറിച്ചുള്ള തന്റെ കുടുംബത്തിന്റെ അഭിപ്രായമെന്തെന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും തപ്‌സി പറയുന്നു. 'മാതിയസുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച്‌ കുടുംബത്തിനും അറിയാം. അവര്‍ മാതിയസിനെ നിരസിച്ചിരുന്നുവെങ്കില്‍ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു. 


ഇതേക്കുറിച്ച്‌ ഒളിച്ചു വയ്‌ക്കേണ്ട കാര്യമെനിക്കില്ല. ആ വ്യക്തി ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ.' നടി പങ്കുവച്ചു.

എന്നാല്‍ നടിയെന്ന നിലയിലുള്ള തന്റെ ജീവിതത്തെ ബാധിക്കരുതെന്നു തന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക