Image

സഹായിച്ചതിനു കിട്ടിയത് മാനക്കേട്; ഒരു 'തട്ടിപ്പി'ന്റെ പിന്നിലെ സത്യം

സ്വന്തം ലേഖകന്‍ Published on 12 May, 2020
സഹായിച്ചതിനു കിട്ടിയത് മാനക്കേട്; ഒരു 'തട്ടിപ്പി'ന്റെ പിന്നിലെ സത്യം
ന്യൂജേഴ്സി: കാള പെറ്റു എന്ന് കേട്ടാല്‍ കയര്‍ എടുക്കുന്നത് മലയാളികളുടെ പൊതുസ്വഭാവമാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ തൊഴിലാളികള്‍ക്ക്. ആരെയെങ്കിലും കിട്ടാന്‍ കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ സദാചാര പോലീസുകാര്‍. എന്നാല്‍ ഏറെ വിദ്യാഭ്യാസവും അറിവും വിവേകവുമുള്ള അമേരിക്കന്‍ മലയാളികളില്‍ നിന്ന് ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചില്ല. 

ഒരാളുടെ സ്വഭാവ വ്യക്തിഹത്യ നടത്തി അയാള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാക്കിയ അഭിമാനം ഇല്ലാതാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരൊറ്റ പോസ്റ്റിങ്ങ് മതി. അതിന്റെ നിജസ്ഥിതി എന്തെന്ന് ആലോചിക്കുക പോലും ചെയ്യാതെ ഉടന്‍ ഷെയറിങ്ങും കമന്റും ആരംഭിക്കും. കൊറോണ വൈറസിനിന്റെ അനന്തരഫലമായ ലോക്ക് ഡൗണിനെത്തുടര്‍ന്നു മറ്റൊരു പണിയുമില്ലാത്തതിനാല്‍ മനസില്‍ തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞു ആക്രമിക്കുക. ഇതൊക്കെ ചെയ്യാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട...

ചില സംഘടനാ നേതാക്കന്മാര്‍ തുടങ്ങിയ ഒരു ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡിലുള്ള ഒരു സംഘടനാ നേതാവിനെ തേജോവധം ചെയ്ത സംഭവമാണ് പറഞ്ഞു വരുന്നത്. ആരോപണ വിധേയനായ വ്യക്തിയെ ഈ ലേഖകനു വ്യക്തിപരമായി അറിയാവുന്ന ആളാണ്. ആരോപണം ശരിയെങ്കില്‍ അതു മോശമാണല്ലൊ എന്നു കരുതി നേരിട്ട് ചോദിക്കാനും തോന്നിയില്ല. ഇതിനിടെ വേറേ ഗ്രൂപ്പില്‍ ഒരു പരാമര്‍ശം കൂടി കണ്ടു. അതോടേ ഇതില്‍എന്തോ ദുരൂഹതയുള്ളതായി തോന്നുകയും ചെയ്തു.

അന്വേഷണത്തില്‍ മനസിലായ പ്രധാന കാര്യം ആര്‍ക്കെങ്കിലും ഉപകാരം ചെയ്താല്‍ അത് നമുക്കു തന്നെ പാര ആകും എന്ന ചൊല്ല് അന്വര്‍ഥമാകുന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക