Image

ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍)

മിനി വിശ്വനാഥന്‍ Published on 13 May, 2020
 ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍)
ക്ഷേത്രത്തില്‍ നിന്ന് തിരിച്ചുള്ള യാത്രയിലും ബുദ്ധനീലകണ്ഠവിഗ്രഹം സമ്മാനിച്ച വിസ്മയത്തിന്റെ ലഹരിയിലായിരുന്നു ഞങ്ങള്‍. ഇത് കണ്ടിരുന്നില്ലെങ്കില്‍ വല്യ നഷ്ടമാവുമായിരുന്നു എന്ന് നരേഷിനോട് ഓരോരുത്തരും ഏറ്റ് പറഞ്ഞു.

വഴിയുടെ ഇരുവശത്തുമുള്ള പച്ചപ്പിന്റെ സമൃദ്ധി ആസ്വദിച്ചു കൊണ്ട് യാത്ര തുടര്‍ന്നു. പ്രസാദിന്റെ കലക്ഷനിലുള്ള പഴയ ഹിന്ദി ഗാനങ്ങളുടെ അകമ്പടിയോടു കൂടിയുള്ള മടക്കയാത്ര മനസ്സ് തണുപ്പിച്ചു. കൃഷിപ്പണി കഴിഞ്ഞ്  വീടുകളിലേക്ക് മടങ്ങുന്ന ഗ്രാമീണര്‍ റോഡരികില്‍ നിന്ന് മെയിന്‍ റോഡിലേക്ക് തെന്നിമാറുമ്പോള്‍ നരേഷ് ഹോണടിച്ച് സ്ഥലമുണ്ടാക്കി സൂക്ഷിച്ച് വണ്ടിയോടിച്ചു. റോഡില്‍ നിരന്നു നടക്കുന്നതിന് അവരെ കുറ്റപ്പെടുത്താതെ, ജീവിച്ചു തീര്‍ക്കാന്‍ എന്തൊക്കെ അഭ്യാസങ്ങള്‍ എന്ന് ആത്മഗതം ചെയ്തു അയാള്‍.

ഇത്രയും നേരത്തെ പച്ചപുതച്ച വഴിക്കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി പഞ്ചനക്ഷത്ര ഹോട്ടലുകളും , ആഡംബരക്കെട്ടിടങ്ങളും റോഡിന് ഇരുവശങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഗ്രാമപ്രദേശങ്ങള്‍ കഴിഞ്ഞ് കാഠ്മണ്ടു നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നരേഷ് വാചാലനായി. ഇവിടെയാണ് വിവിധ രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതി ചെയ്യുന്നത് എന്ന് അഭിമാനപൂര്‍വ്വം ചൂണ്ടിക്കാട്ടി.  പട്ടണത്തിലെത്തിക്കഴിഞ്ഞപ്പോഴേക്കും പലവിധ ആഡംബര വാഹനങ്ങള്‍ റോഡിലൂടെ ചീറിപ്പാഞ്ഞു തുടങ്ങി.

തന്റെ നഗരത്തിന്റ പ്രൗഢി കാണിക്കാനായി വിദേശ എംബസികള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും മുന്നിലൂടെ ചുറ്റിയടിച്ചു.  രാജ്യങ്ങള്‍ മാറുന്നതിനനുസരിച്ച് അവിടെ കാവല്‍ നില്‍ക്കുന്ന പാറാവുകാരുടെ വേഷവിധാനത്തിലും വ്യത്യാസമുണ്ടായിരുന്നു. വളരെ ശ്രദ്ധിച്ച് ഹോണ്‍ അടിക്കാതെ അച്ചടക്കത്തോടെയാണ് നരേഷ് വണ്ടിയോടിച്ചത്. ഏറ്റവുമധികം സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള ഏരിയയാണ് അമേരിക്കന്‍ എംബസിയുടെ മുന്‍വശത്തെ റോഡ്. അവിടെ വെച്ച് ഫോട്ടോ , വീഡിയോ എന്നിവ എടുക്കുന്നതിന് വിലക്കുണ്ടെന്നും ഓര്‍മ്മപ്പെടുത്തി.

പോവുന്ന വഴി നേപ്പാള്‍ എസ്. ബി. ഐ യുടെ ബോര്‍ഡ് ചൂണ്ടിക്കാണിച്ചു. ചിരപരിചിതമായ SBI യുടെ എംബ്‌ളം അവിടെ കണ്ടപ്പോള്‍ ഞങ്ങളുമൊന്ന് തിരിഞ്ഞ് നോക്കി. സാമ്പത്തിക രംഗത്ത് ഇന്ത്യയുടെയും നേപ്പാളിന്റെയും ആദ്യത്തെ സംയുക്ത സംരംഭമാണ് ഇതെന്നും ഇന്ത്യന്‍ ബിസിനസുകാരാണ് ഇതിന്റെ ഗുണഭോക്താക്കള്‍ എന്നും വിശദമാക്കി. വിദേശ ബ്രാന്‍ഡുകള്‍ നിറഞ്ഞ് നില്‍ക്കുന്ന കടകളും കോഫീ ഷോപ്പുകളും കടന്ന് ഞങ്ങള്‍ വീണ്ടും തമ്മല്‍ മാര്‍ക്കറ്റിലേക്ക് തന്നെ തിരിച്ചെത്തി.

സഞ്ചാരികള്‍ക്ക് ഷോപ്പിങ്ങ് പറുദീസയാണ് യഥാര്‍ത്ഥത്തില്‍ ആ മാര്‍ക്കറ്റ്. ആന്റിക്ക് കലക്ഷന്‍ മുതലിങ്ങോട്ട് എന്തും ഇവിടെ ലഭ്യമാണ്. പഷ്മിന ഷാളുകള്‍, വിവിധ തരം രുദ്രാക്ഷങ്ങള്‍, കുക്രികള്‍, ബുദ്ധിസ്റ്റ് പ്രാര്‍ത്ഥനാ ചക്രങ്ങള്‍, തോരണങ്ങള്‍ കൗതുക വസ്തുക്കള്‍ മുതലായവ പല കടകളിലായി നിരന്നു നില്കുകയാണ്. കൂട്ടത്തില്‍ ട്രെക്കിങ്ങിനു വരുന്നവരുടെ പലവിധ അവശ്യ വസ്തുക്കളും , വിദേശ ബ്രാന്‍ഡ് വസ്ത്രങ്ങളും.

വില പേശിപ്പേശി ഞങ്ങള്‍ കുറച്ചു കൂടി രുദ്രാക്ഷമാലകളും ഷാളുകളും , ഗൂര്‍ഖാ കുക്രിയും സ്വന്തമാക്കി. ഷോപ്പിങ്ങിലുപരി അവിടെ കാഴ്ചകള്‍ കണ്ടു നടക്കാന്‍ തന്നെ  ഒരു രസമാണ്. പ്രത്യേകിച്ച് വഴിയറിയാതെ തെരുവുകളിലൂടെയുള്ള അലസ സഞ്ചാരം. യാത്രയില്‍ എന്നെ ഏറെ സന്തോഷിപ്പിച്ച ഒന്നായിരുന്നു ആ മാര്‍ക്കറ്റിലൂടെയുള്ള നടത്തം.

സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് കാണാന്‍ രണ്ടു കാഴ്ചകള്‍ കൂടിയുണ്ടായിരുന്നു അവിടെ.
ഗാര്‍ഡന്‍ ഓഫ് ഡ്രീംസ് എന്ന മനോഹരമായ പാര്‍ക്കും ഇപ്പാള്‍ മ്യൂസിയമായി സംരക്ഷിക്കുന്ന നാരായണ്‍ഹിതി കൊട്ടാരവുമായിരുന്നു അവ.

നേപ്പാള്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു നാരായണ്‍ഹിതി കൊട്ടാരം അഥവാ നാരായണ്‍ഹിതി ദര്‍ബാര്‍ . രാജഭരണകാലത്ത് രാജാവും കുടുംബവും താമസിച്ചിരുന്നതും ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നതും ഈ കൊട്ടാരത്തില്‍ വച്ചായിരുന്നു.

1963-ല്‍ മഹേന്ദ്ര രാജാവാണ് ഇപ്പോഴുള്ള കൊട്ടാരം പണികഴിപ്പിച്ചത്. 2001-ല്‍ ഈ കൊട്ടാരത്തില്‍ വച്ചാണ് നേപ്പാള്‍ രാജകുടുംബം ദാരുണമായി കൊല ചെയ്യപ്പെട്ടത്. ഈ കൂട്ടക്കൊലയില്‍ ബീരേന്ദ്ര രാജാവും കുടുംബവും ഇല്ലാതായതോടെ 2006-ല്‍ രാജഭരണം അവസാനിക്കുകയും നേപ്പാള്‍ ഒരു റിപ്പബ്ലിക് രാജ്യമായി മാറുകയും ചെയ്തു. അവസാനത്തെ ഭരണാധികാരിയായിരുന്ന ഗ്യാനേന്ദ്ര രാജാവിനെ പുറത്താക്കി നേപ്പാള്‍ ഭരണകൂടം കൊട്ടാരം ഏറ്റെടുക്കുകയും അതൊരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തിരുന്നു.
സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ അത് ഞങ്ങള്‍ താമസിക്കുന്നതിന് തൊട്ടടുത്തായിരുന്നു.

സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന കൊട്ടാരത്തിന്റെ ഗേറ്റിന് മുന്നില്‍ ഞങ്ങള്‍ ഒരു നിമിഷം വാഹനം നിര്‍ത്തി, അകത്തേക്ക് പാളി നോക്കി. ആ ചോരപ്പാടുകള്‍ നേപ്പാളി ജനതയുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ലെന്ന് പരിചയപ്പെട്ട ഓരോ നാട്ടുകാരനും സമ്മതിച്ചിരുന്നു. ഭൂകമ്പം പോലെ തന്നെ അവരുടെ ജീവിതത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ഈ കൂട്ടക്കൊലപാതകങ്ങള്‍.

നിമിഷനേരം  കൊണ്ട് അജ്ഞാതമായ കാരണത്താല്‍ സ്വപ്നങ്ങള്‍ ഇല്ലാതായിപ്പോയവരുടെ ആത്മാവുകള്‍ ഉറങ്ങുന്ന ഇടമായ ആ മ്യൂസിയം  കാണേണ്ട എന്ന് ഞങ്ങള്‍ പെട്ടെന്ന് തീരുമാനിച്ചു. മനസ്സ് കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഞങ്ങള്‍ അവിടെ നിന്ന് നീങ്ങി.

'ഗാര്‍ഡന്‍ ഓഫ് ഡ്രീംസ് ' എന്ന മനോഹരമായ പാര്‍ക്കിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ചരിത്രമുറങ്ങുന്ന ആ പാര്‍ക്കിന്റെ വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍ !

 ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍) ചരിത്രമുറങ്ങുന്ന നേപ്പാള്‍-14: കാഴ്ചകളുടെ ഉത്സവം (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക