Image

നാലാം അടച്ചുപൂട്ടല്‍, മേക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തും (ബി ജോണ്‍ കുന്തറ)

Published on 13 May, 2020
നാലാം അടച്ചുപൂട്ടല്‍,  മേക്ക് ഇന്‍ ഇന്ത്യ  ശക്തിപ്പെടുത്തും (ബി ജോണ്‍ കുന്തറ)
കൂടുതല്‍ വിവരങ്ങള്‍ 18ആം തിയതി പുറപ്പെടുവിക്കും. ഇത്തവണ സംസ്ഥാനങ്ങള്‍ രീതികള്‍ തീരുമാനിക്കണം എന്ന സൂചന.

ഇന്നലത്തെ പ്രസ്താവനയില്‍പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷാദ മുഖനായി കാണപ്പെട്ടു രാജ്യം ഇപ്പോള്‍ നേരിടുന്ന അതിരൂക്ഷ പ്രതിസന്ധിയില്‍?
എല്ലാ മേഖലകളിലും തുണയായി 20 ലക്ഷം കോടി (265 ബില്ല്യന്‍ D ) യുടെ പദ്ധതിയാണ്ജനപ്രതിനിധിസഭയില്‍ അവതരിക്കപ്പെടുന്നത്. ഇത് ഇന്ത്യയുടെ 10% G D P. ഇവിടെ ഒരു കാര്യം പ്രധാനമന്ത്രി ഊന്നി പറഞ്ഞു ഇനിയുള്ള ഇന്ത്യയുടെ മുന്നോട്ടു പോക്ക് സ്വയം പര്യാപ്തത എല്ലാത്തിലും നേടുക എന്ന ലഷ്യത്തില്‍ ആയിരിക്കും.

കഴിഞ്ഞ കാലങ്ങളില്‍, ആഗോള തലത്തില്‍ കേട്ടിരുന്നു 'സാര്‍വ്വലൗകികമായ' സഹകരണം എല്ലാ രംഗങ്ങളിലും അതിര്‍ത്തികള്‍ തുറക്കുക മൂലധനം തടസ്സങ്ങള്‍ കൂടാതെ എല്ലായിടത്തേക്കും ഒഴുകട്ടെ? 
കോവിഡ് രോഗ പ്രസരണത്തിന് ബലിയാടുകളായി നിരവധി വിനോദ സഞ്ചാരികള്‍ അല്ലാതുള്ളവര്‍ പലേടത്തും കുഴങ്ങിപ്പോയി സ്വരാജ്യത്തു എത്തുന്നതിനു പറ്റാതെ  ഒരു പരിചിന്തനം വന്നിരിക്കുന്നു ലോകം ചുരുങ്ങുന്ന ഒരവസ്ഥയിലേക്കാണോ? യാത്രകള്‍ എല്ലാംതന്നെ മുടക്കപ്പെട്ടിരിക്കുന്നു. എന്ന് പൊതുജനത്തിന് ആത്മവിശ്വാസം തിരികെ വരും പുറത്തിറങ്ങുന്നതിന്?
ചൈനയില്‍ നിന്നും ഉടലെടുത്ത കോവിഡ് 19 എന്ന ക്രൂര രോഗാണു ഇന്നിതാ ആ ജല്പനങ്ങള്‍ക്ക് ഒരുസ്ഥാനവും ഇല്ലാതാക്കി മാറ്റിയിരിക്കുന്നു. എല്ലാ രാജ്യങ്ങളുടെയും കണ്ണുകള്‍ തുറക്കപ്പെടുന്നു ആര്‍ക്കും ആരെയും ആശ്രയിച്ചു ഒന്നിലും മുന്നോട്ടുപോകുവാന്‍ പറ്റില്ല.

ഇന്ത്യയില്‍ ഇതുപോലുള്ള രോഗ പ്രധിരോധനങ്ങള്‍ക്ക് ആവശ്യമായ ഒരു തയ്യാറെടുപ്പും ഇതുവരെ ഇല്ലായിരുന്നു എന്നാല്‍ ഇന്നിതാ ഒരു മാസത്തിനുള്ളില്‍ ദിനംപ്രതി രണ്ടു ലക്ഷത്തിലേറെ മെഡിക്കല്‍ രംഗങ്ങളില്‍ ആവശ്യമുള്ള സംരക്ഷണ സാമഗ്രികള്‍ നിര്‍മ്മിച്ചു തുടങ്ങിയിരിക്കുന്നു.
ഗള്‍ഫ് മേഖല ഇന്ത്യയെ സംബന്ധിച്ചിടത്തോളം തൊഴില്‍ സാമ്പത്തിക മേഖലയില്‍ ഒരു പ്രധാന കണ്ണി ഇന്നിതാ ലക്ഷക്കണക്കിന് ജീവനക്കാര്‍ തൊഴില്‍ നഷ്ട്ടപ്പെട്ടു തിരികെ എത്തുന്നു. ഇന്ത്യ മാത്രമല്ല നിരവധി രാഷ്ട്രങ്ങള്‍ ഒരു സാമ്പത്തിക മാന്ദ്യത മാത്രമല്ല തകര്‍ച്ചയിലേക്കും നീങ്ങുന്നു.
നിരവധി രാജ്യങ്ങള്‍ പരസ്യമായും രഹസ്യമായും ചൈനയോടുള്ള അമര്‍ഷം രേഖപ്പെടുത്തുന്നു ഓസ്ട്രേല്യ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ചൈനയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുക എന്ന ചിന്തയിലേയ്ക്ക് നിരവധി നീങ്ങുന്നു.

ഒരു ചൊല്ല് ഉണ്ടായിരുന്നു 'കാലിഫോര്‍ണിയയില്‍ കണ്ടുപിടിക്കുക ചൈനയില്‍ നിര്‍മ്മിക്കുക' എന്നാല്‍ പലേ സ്ഥാപനങ്ങളും നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു സാവധാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്നും പിന്‍വലിക്കുന്നതിന്.
കോവിഡ് രോഗം വരുത്തുന്ന മനുഷ്യ ജീവ നഷ്ടത്തിന് ഇനിയും ഒരു അവസാനം മുന്നില്‍ കാണുന്നില്ല. പൊതുജനം ഇപ്പോഴും ഒരു സംഭ്രാന്തിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. മരുന്നുകള്‍ കണ്ടുപിടിക്കപ്പെടും അതു തീര്‍ച്ച എന്നിരുന്നാല്‍ ത്തന്നെയും ഇതില്‍നിന്നും ആഗോളതലത്തില്‍ ജനത എന്തെല്ലാം, ആരോഗ്യ സാമ്പത്തിക, സാമൂഗിക മേഖലകളില്‍ കഠിനക്ലേശo അനുഭവിക്കേണ്ടിവരും അതെല്ലാം കാത്തിരുന്നു കാണുക.
ബി ജോണ്‍ കുന്തറ

നാലാം അടച്ചുപൂട്ടല്‍,  മേക്ക് ഇന്‍ ഇന്ത്യ  ശക്തിപ്പെടുത്തും (ബി ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക