Image

സൗദിയില്‍ കര്‍ഫ്യു ഇളവ് 22 വരെ നീട്ടി; 23 മുതല്‍ 27 വരെ സന്പൂര്‍ണ ലോക്ക് ഡൗണ്‍

Published on 13 May, 2020
സൗദിയില്‍ കര്‍ഫ്യു ഇളവ് 22 വരെ നീട്ടി; 23 മുതല്‍ 27 വരെ സന്പൂര്‍ണ ലോക്ക് ഡൗണ്‍

റിയാദ്: സൗദിയില്‍ നിലവില്‍ കര്‍ഫ്യു സമയത്തില്‍ ഇളവുള്ള സ്ഥലങ്ങളില്‍ അത് മേയ് 22 വരെ തുടരും. 23 മുതല്‍ അഞ്ചു ദിവസം രാജ്യത്ത് സന്പൂര്‍ണ കര്‍ഫ്യു ആയിരിക്കും. റംസാന്‍ 30 വരെയാണ് ഇളവ്. ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളില്‍ സന്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും.

കര്‍ഫ്യു ഇളവുള്ള ദിവസങ്ങളില്‍ മക്കയില്‍ 24 മണിക്കൂര്‍ നിലനില്‍ക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇളവുള്ള സമയങ്ങളിലും കോവിഡ് പ്രതിരോധ നിയമങ്ങള്‍ പരിപൂര്‍ണമായും പാലിക്കണം. കൂട്ടം കൂടി നില്‍ക്കുന്നതും പൊതു സ്ഥലങ്ങളില്‍ അനാവശ്യമായി ചുറ്റിക്കറങ്ങുന്നതും അനുവദനീയമല്ല.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക