Image

പെലോസിയുടെ പാക്കേജ് നിയമമായാല്‍ 1,200 ഡോളറിന്റെ ചെക്ക് കൂടി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 May, 2020
പെലോസിയുടെ പാക്കേജ് നിയമമായാല്‍ 1,200 ഡോളറിന്റെ ചെക്ക് കൂടി (ഏബ്രഹാം തോമസ്)
ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി 3 ട്രില്യന്‍ ഡോളറിന്റെ കൊറോണ വൈറസ് എയ്ഡ് പാക്കേജിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടു. 1 ട്രില്യന്‍ ഡോളറോളം സംസ്ഥാനങ്ങള്‍ക്കും, അത്യാവശ്യസേവനം നല്‍കുന്ന വര്‍ക്ക് ഹസാര്‍ഡ് പേ, വ്യക്തികള്‍ക്ക് മറ്റൊരു ക്യാഷ് പേമെന്റ് ഓരോ വ്യക്തിക്കും നേരിട്ടുള്ള ധനസഹായമായാണ് നല്‍കുക. ഒരു കുടുംബത്തിന് പരമാവധി ലഭിക്കാവുന്ന തുക 6,000 ഡോളറാണ്. 175 ബില്യണ്‍ ഡോളറിന്റെ ഹൗസിംഗ് ഫണ്ട് വാടകയും മോര്‍ട്ട്‌ഗേജും നല്‍കാന്‍ സഹായിക്കും.

ജനുവരി 2021 വരെ ഇപ്പോള്‍ നല്‍കുന്ന ഡോളര്‍ 600 അണ്‍ എംപ്ലോയ്‌മെന്റ് ബെനഫിറ്റ് ഓരോ ആഴ്ചയും നല്‍കും. ഫുഡ് സ്റ്റാമ്പുകള്‍(സ്‌നാപ്) 15% വര്‍ധിക്കും. തൊഴിലുടമ വഹിക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ വിഹിതത്തിന് ധനസഹായം നല്‍കും. ജീവനക്കാരെ പിരിച്ചു വിടാതെ  നിര്‍ത്തുന്നതിന് തൊഴിലുടമകള്‍ക്ക് ഒരു എംപ്ലോയീ റിറ്റെന്‍ഷന്‍ ടാക്‌സ് ക്രെഡിറ്റ് നല്‍കും. മുന്‍നിരയില്‍ നിന്ന് ആവശ്യസേവനം നല്‍കുന്ന ജീവനക്കാര്‍ക്ക് 200 ബില്യണ്‍ ഡോളറിന്റെ ഹസാര്‍ഡ് പേ ധനസഹായ പദ്ധതിയും പാക്കേജിലുണ്ട്.

ഈ പാക്കേജില്‍ ജനപ്രതിനിധിസഭ വെള്ളിയാഴ്ച വോട്ടു ചെയ്യും. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉള്ളതിനാല്‍ ബില്‍ പാസാകാനാണ് സാധ്യത. എന്നാല്‍ സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കൊണല്‍ ബില്‍ പാസേക്കണ്ട അര്‍ജന്‍സി ഇല്ലെന്ന് പറഞ്ഞു. സെനറ്റ് ഇതിനെക്കുറിച്ച് മെമ്മോറിയല്‍ ഡേ (മെയ് 25)യ്ക്ക് ശേഷം തീരുമാനം എടുത്താല്‍ മതിയെന്നാണ് റിപ്പബ്ലിക്കനുകളുടെ നിലപാട്.

രണ്ടു പാര്‍ട്ടികളും ഒരു ഏറ്റുമുട്ടലിന് തയ്യാറെടുത്തമട്ടാണ്. കോണ്‍ഗ്രസിന് ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയു പിന്നീട് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെയും അനുമതി വേണ്ടി വരും. രാജ്യത്തിന്റെ ആരോഗ്യ, സാമ്പത്തിക സംവിധാനങ്ങളാണ് അഗ്നിപരീക്ഷ നേരിടുന്നത്.

ഹീറോസ് ആക്ട് എന്നാണ് ഈ പാക്കേജിന് ഡെമോക്രാറ്റുകള്‍ പേരിട്ടിരിക്കുന്നത്. ഒരു ട്രില്യന്‍ ഡോളര്‍ സ്‌റ്റേറ്റുകള്‍ക്കും നഗരങ്ങള്‍ക്കും ട്രൈബല്‍ ഗവണ്‍മെന്റുകള്‍ക്കും ലേ ഓഫുകള്‍ ഒഴിവാക്കുവാനും 375 ബില്യണ്‍ ഡോളര്‍ ചെറിയ ഉപനഗരങ്ങള്‍ക്കും ഗ്രാമീണ മുന്‍സിപ്പാലിറ്റികള്‍ക്കും വേണ്ടി മാറ്റി വച്ചിരിക്കുന്നു. ഈ ആവശ്യങ്ങള്‍ മുന്‍ നിയമങ്ങള്‍ പരിഹരിച്ചിരുന്നില്ല.

1,800 പേജുള്ള ഈ പാക്കേജ് സെനറ്റില്‍ നേരിടുക വലിയ എതിര്‍പ്പായിരിക്കും. മെമ്മോറിയല്‍ ഡേയുടെ ഇടവേളകഴിഞ്ഞ് ജൂണില്‍ മാത്രമേ ഏതെങ്കിലും ആശ്വാസബില്‍ പരിഗണിക്കുവാന്‍ സെനറ്റഅ റിപ്പബ്ലിക്കന്‍സ് ആലോചിക്കുന്നുള്ളൂ.

പുതിയ പാക്കേജ് പഴയ പാക്കേജുകളുടെ ചില ഭാഗങ്ങള്‍ക്കൊപ്പം ചില പുതിയ ഇനങ്ങള്‍ കൂടി ചേര്‍ത്താണ്. 25 ബില്യണ്‍ ഡോളര്‍ യു.എസ്. പോസ്റ്റല്‍ സര്‍വീസിന് ധനസഹായമായി നല്‍കും. 2020 സെല്‍സിനും ധനസഹായം ഉണ്ടാകും. നവംബറിലെ തിരഞ്ഞെടുപ്പ് കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നടത്തുവാന്‍ വേണ്ടി വരുന്ന അധിക ചെലവിനായി 3.6 ബില്യണ്‍ ഡോളര്‍ നല്‍കും.

കഴിഞ്ഞ ബില്ലുകളില്‍ സംരക്ഷിക്കുവാന്‍ ശ്രമിച്ച പേറോള്‍ പ്രൊട്ടക്ഷന്‍ പ്ലാനിന് അധികമായി 10 ബില്യണ്‍ ഡോളര്‍ നല്‍കും. ഒരു ഡിസാസ്റ്റര്‍ ലോണ്‍ പ്രോഗ്രാമിലൂടെ നോണ്‍ പ്രോഫിറ്റ് സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റുകള്‍ നല്‍കും.

ഹോസ്പിറ്റലുകള്‍ക്കും മറ്റ് ആതുരാലയങ്ങള്‍ക്കും 100 ബില്യണ്‍ ഡോളര്‍ സഹായം നല്‍കി കുറഞ്ഞ വരുമാനക്കാര്‍ക്ക് സേവനം ഉറപ്പു വരുത്തും.

സ്റ്റേറ്റ്, ഫെഡറല്‍ ജയിലുകളില്‍ പടരുന്ന വൈറസിനെ തടയാന്‍ 600 മില്യന്‍ ഡോളറും ലോക്കല്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് വേതനം നല്‍കാനും ഉപകരണം വാങ്ങാനും മറ്റൊരു 600 മില്യന്‍ ഡോളര്‍ കൂടി നല്‍കും.

ഗ്രാന്റ് ഓള്‍ഡ്(റിപ്പബ്ലിക്കന്‍) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഈ ബില്‍ നിരാകരിച്ചു. ഇതൊരിക്കലും സെനറ്റില്‍ പാസാവില്ലെന്ന് വയോമിംഗില്‍ നിന്നുളള സെനറ്ററും സെനറ്റിലെ മൂന്നാമത്തെ റിപ്പബ്ലിക്കനുമായ ജോണ്‍ ബരാസോ പറഞ്ഞു.

പെലോസിയുടെ പാക്കേജ് നിയമമായാല്‍ 1,200 ഡോളറിന്റെ ചെക്ക് കൂടി (ഏബ്രഹാം തോമസ്)
Join WhatsApp News
Kridarthan 2020-05-14 08:06:36
she want to give money to illegal emigrants . Democrats siding China and WHO, they are not real citizens of America. taking every opportunity to attack Trump admin. which is not good for our country Obama was the most corrupted president of USA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക