Image

കൊറോണ ബാധിച്ച് ഫ്രാന്‍സിലെ പാല്‍ക്കട്ടി നിര്‍മ്മാണം

Published on 14 May, 2020
 കൊറോണ ബാധിച്ച് ഫ്രാന്‍സിലെ പാല്‍ക്കട്ടി നിര്‍മ്മാണം


പാരീസ്: ചരിത്രമുറങ്ങുന്ന ഫ്രാന്‍സ് പലതുകൊണ്ടും ആധുനിക ലോകത്തിന്റെ മുന്‍നിരയിലാണ്. അതു ഫാഷനായാലും, മദ്യമായാലും, സിനിമയാലും ഭക്ഷണപദാര്‍ത്ഥങ്ങളായാലും പുതുമകള്‍ പതഞ്ഞുപൊങ്ങുന്ന ഫ്രാന്‍സിന് കോവിഡ് 19 മൂലം പരന്പരാഗരതമായ ചീസ് നിര്‍മ്മാണത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുവെന്ന നിലയിലാണ് ചീസ് നിര്‍മ്മാതാക്കളുടെ പക്ഷം. യൂറോപ്പിലെ ഏറ്റവും പ്രിയങ്കരമായ ചില പാല്‍ക്കട്ടകളുടെ കന്പനികള്‍ നൂറുകണക്കിന് ഇനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് വില്‍പ്പനയിലുണ്ടായ ഇടിവ്, ഫ്രാന്‍സിന്റെ അമൂല്യമായ എഒപി മാര്‍ക്ക് പാല്‍ക്കട്ടകള്‍ വംശനാശ ഭീഷണി നേരിടുകയാണ്. ഇത്തരം കരകൗശല നിര്‍മ്മാതാക്കള്‍ക്ക് ബിസിനസ് തുടരാന്‍ കഴിയില്ലന്നാണ് ചെറുകിടനിര്‍മ്മാതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചിരിയ്ക്കുന്നത്.

റസ്റ്ററന്റുകള്‍ മാര്‍ക്കറ്റുകള്‍, ജോലിസ്ഥലത്തെ കാന്റീനുകള്‍ എന്നിവ അടച്ചതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ എഒപി പാല്‍ക്കട്ടകളുടെ വില്‍പ്പന 60 ശതമാനം കുറഞ്ഞു. പല ചീസ് നിര്‍മ്മാതാക്കളും അതിജീവിക്കാന്‍ പാടുപെടുകയാണ്.

ഫ്രാന്‍സില്‍ ഇത്തരത്തില്‍ എത്രതരം ചീസ് ഉണ്ടെന്ന് ആര്‍ക്കും അറിയില്ല, പക്ഷേ ഇത് ആയിരത്തിലധികം വരുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. കൂടാതെ ഏറ്റവും പ്രിയപ്പെട്ടവയില്‍ ചിലത് റോക്ക്‌ഫോര്‍ട്ട്, ബ്രീ ഡി മൗ ക്‌സ്, സെയിന്റ് നെക്‌റ്റെയര്‍ എന്നിവയുള്‍പ്പെടെ എഒപി അല്ലെങ്കില്‍ ഐപിജി അടയാളം ഉള്ളവയാണ്, ഇതൊക്കെതന്നെ ഒരു പരിരക്ഷയോടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അല്ലെങ്കില്‍ ഉത്ഭവം സൂചിപ്പിക്കുന്നകയാണ്.

ഫ്രഞ്ച് ചീസ് പാരന്പര്യവാദികള്‍ 12 വര്‍ഷത്തെ കാമംബെര്‍ട്ട് യുദ്ധത്തിന്റെ ഏറ്റവും പുതിയ റൗണ്ടില്‍ വിജയിച്ചു

ഫ്രഞ്ച് ചീസ് വിപണിയുടെ 15 ശതമാനത്തോളം വരുന്ന എഒപി, ഐജിപി പാല്‍ക്കട്ടകള്‍ 18,000 പാല്‍ ഉല്‍പാദകരെയും 350 പ്രോസസ്സിംഗ് പ്ലാന്റുകളെയും പിന്തുണയ്ക്കുന്നവയാണ്. ഈ മേഖലയ്ക്ക് 2019 ല്‍ 2.1 ബില്യണ്‍ യൂറോയാണ് വിറ്റുവരവ് ഉണ്ടായിരുന്നത്.

ചെറിയ മാര്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട നിര്‍മ്മാതാക്കള്‍ പലതും നിര്‍മ്മിക്കുന്ന ഇത്തരം പാല്‍ക്കട്ടികള്‍, വില്‍പ്പനയിലെ തകര്‍ച്ചയില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ പെടാപാടു പെടുകയാണ്.പ്രത്യേകിച്ചും പുതിയതോ മൃദുവായതോ ആയ പാല്‍ക്കട്ടകള്‍ക്ക് സാധാരണയായി എട്ട് ആഴ്ചയോളം ഷെല്‍ഫ് ആയുസ്സ് മാത്രമേയുള്ളൂ.

ലോക്ഡൗണില്‍ തട്ടി മാര്‍ച്ച് 15 നും ഏപ്രില്‍ 30 നും ഇടയില്‍, വിറ്റുവരവിന്റെ നഷ്ടം 157 മില്യണ്‍ യൂറോയാണ്. കരകൗശല പാല്‍ ഉല്‍പ്പന്ന ഗ്രൂപ്പിന്റെ പ്രസിഡന്റ് മിഷേല്‍ ലാക്കോസ്റ്റ് പറഞ്ഞു. ആശങ്കപ്പെടുന്നതിനേക്കാള്‍ കൂടുതലാണ് സ്ഥിതി. കൂടുതല്‍ തുറന്നു കാട്ടുന്ന കര്‍ഷകരും ചെറുകിട ബിസിനസ്സുകളും അന്‌പേ വീഴുമെന്നതാണ് അദ്ദേഹം പറയുന്നത്.

ബ്രിട്ടന്‍ ഫര്‍ലോ സ്‌കീം ഒക്ടോബര്‍ വരെ നീട്ടി

ലണ്ടന്‍: കൊറോണവൈറസ് വ്യാപനവും ലോക്ക്ഡൗണും കാരണം ജോലി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴിലുടമകളും സര്‍ക്കാരും ചേര്‍ന്ന് ശന്പളം നല്‍കുന്ന ഫര്‍ലോ സ്‌കീം ഒക്ടോബര്‍ വരെ നീട്ടുന്നതായി ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ചു.

ലഭിച്ചുകൊണ്ടിരുന്നതിന്റെ എണ്‍പതു ശതമാനം ശന്പളമാണ് തൊഴിലാളികള്‍ക്ക് പ്രതിമാസം ഉറപ്പാക്കണ്ടത്. 2500 പൗണ്ടാണ് ഇതിനു നിശ്ചയിച്ചിരിക്കുന്ന പരിധി. പദ്ധതി നീട്ടുന്‌പോഴത്തെ ഭേദഗതി അനുസരിച്ച് ഇതില്‍ പകുതി തൊഴിലുടമയാണ് വഹിക്കേണ്ടത്.

എന്നാല്‍, പുതിയ സാന്പത്തിക സാഹചര്യത്തില്‍ എത്ര പേര്‍ക്ക് ഇതു നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പബ്ബുകള്‍, റെസ്‌റററന്റുകള്, ഹെയര്‍ഡ്രസേഴ്‌സ്, ജിമ്മുകള്‍ എന്നിവ ജൂലൈ വരെയെങ്കിലും അടച്ചിടേണ്ടി വരുമെന്നാണ് സൂചന.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക