Image

രോഗാതുരരെ ചേർത്തു പിടിക്കുന്നവർക്കു മേൽ അനുഗ്രഹപ്പൂക്കൾ വർഷിക്കട്ടെ (സുലേഖ ജോർജ്)

Published on 14 May, 2020
രോഗാതുരരെ ചേർത്തു പിടിക്കുന്നവർക്കു മേൽ അനുഗ്രഹപ്പൂക്കൾ വർഷിക്കട്ടെ (സുലേഖ ജോർജ്)
ഐസ് നിറച്ച വാഹനങ്ങളിൽ മരിച്ചവരുടെ ശരീരങ്ങൾ ഒന്നിനു മുകളിൽ ഒന്നായി കിടത്തുകയായിരുന്നു. അത്രയധികം പേരെ ഫ്യൂണറൽ  ഹോംസ് ലേക്ക് കൊണ്ടു പോകാൻ വാഹനങ്ങൾ ഇല്ലായിരുന്നു.

ബന്ധുക്കൾ ഒരു ചില്ലുപാളിക്കപ്പുറത്തു നിന്നും പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കണ്ടു.

"ഇന്നലെ ഇങ്ങോട്ട് കൊണ്ടു വന്നല്ലേ ഉള്ളൂ. അപ്പോഴേക്കും പോയോ".
നിസ്സഹായതയുടെ ആഴം പേറിയ കണ്ണുകളോടെ അവർ വിങ്ങിപൊട്ടികൊണ്ടിരുന്നു.
എന്റെ മൂന്ന് രോഗികൾ മരിച്ചു.

രാത്രി കിടക്കുമ്പോൾ അവരുടെ മുഖങ്ങൾ ഉള്ളിൽ നിന്നും മായുന്നില്ല.
ഇവിടെ ആളുകൾ മരിച്ചുകൊണ്ടേ ഇരിക്കുന്നു. സ്ട്രെസ്  കൊണ്ടാകാം, എനിക്ക് ശ്വാസം മുട്ടലും തലവേദനയും വന്നു. കോവിഡ് ആണെന്ന് പേടിച്ചു പോയി."

ഒരിക്കൽ ഫോൺ വിളിച്ചപ്പോൾ ചേട്ടന്റെ മകൾ പറഞ്ഞതെല്ലാം വല്ലാതെ ഉള്ളിൽ തട്ടി. അപ്പോൾ മുതൽ എഴുതണം ന്നു കരുതുന്നു.

വേദനയോടെ അവൾ ഒരു കാര്യം കൂടി പറഞ്ഞു.
ഇത്ര ഹോണറബിൾ   ആയ ജോലി ആദ്യമെല്ലാം മകൾ സ്നേഹക്ക് ഇഷ്ടമായിരുന്നു. ഇപ്പോൾ അവൾ പറയുന്നു. 'I hate mamma's job as it wont give any time to spend with one's family."

അതെ,രോഗത്തിന്റെ തീവ്രത മൂലം അനാഥത്വം feel ചെയ്യിപ്പിക്കുന്ന കുറെ മനുഷ്യരെ ജീവിതത്തിലേക്ക് ചേർത്തുപിടിപ്പിക്കാൻ നോക്കുമ്പോൾ സ്വന്തം കുടുംബത്തെ മാറ്റി നിറുത്താൻ നിർബന്ധിതരായ ഫ്ലോറെൻസ്  നൈറ്റിങ് ഗെയ്ൽസ് . 
മരുമകന്റെ ഭാര്യയും ഇംഗ്ലണ്ടിൽ    ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. അവളുടെ വാർഡിൽ  ഒരു ദിവസം തന്നെ 40 പേരോളം മരിച്ചു. മറ്റുള്ളവർക്കായി സദാ കത്തുന്ന മെഴുകുതിരികൾ.
അവർക്ക്ക്കു വേണ്ടിയുള്ള ദിനത്തിൽ എങ്കിലും ഇതെഴുതണം ന്നുണ്ടായിരുന്നു. പക്ഷെ, ഹൃദയം ഇപ്പോഴാ കനിഞ്ഞത്.
നീല്  സിബി , സിനു  , ആൽസി ബി  ജെന്നിസ്‌  തുടങ്ങി ഈ ഫീൽഡിൽ  ജോലി ചെയ്യുന്നവർക്കെല്ലാം എന്റെ ഹൃദയാഴങ്ങളിൽ നിന്നും നന്ദിയുടെ ഇത്തിരി നനവ്.

മാസങ്ങൾക്ക് മുൻപ് ഭർത്താവിന്റെ അമ്മയുടെ ബൈസ്റ്റാൻഡർ ആയി പോയപ്പോൾ ഉണ്ടായ ഒരു സംഭവം ഓർമ വരുന്നു. നാത്തൂൻ ചേച്ചി 2-3 ദിവസം ഉറക്കം ഒഴിച്ചതിന്റെ ക്ഷീണം കാരണം ഞാനടുത്തുണ്ടല്ലോ എന്ന ബലത്തിൽ എല്ലാം മറന്ന് ഉറങ്ങുന്നു..
അമ്മ പാഡിലേക്ക്  മൂത്രമൊഴിച്ചതെങ്കിലും ഡ്രസ്സ്  ഒക്കെ നനഞ്ഞു. ഡ്യുട്ടിയിൽ ഉള്ള നേഴ്‌സിനെ നോക്കിയിട്ട് കണ്ടില്ല.
ഞാൻ ചേച്ചിയെ ഉണർത്താതെ ഉടുപ്പ് ഊരുന്നതിനിടയിൽ അമ്മ കിടക്കയിൽ കൈ കുത്തി .ഡ്രിപ്നെന്തോ പറ്റി രക്തം ചീറ്റി.പേടിച്ച്
ഉഴറി ഓടിയ എനിക്ക് വേറൊരു നേഴ്സിന്റെ സഹായം   കിട്ടി. എത്ര അലിവോടെയാണ് അവൾ എല്ലാം ശെരിയാക്കിയത്. എന്റെ ശ്രദ്ധക്കുറവെന്നും പറഞ്ഞു നേഴ്സ്
വഴക്കു പറയുമെന്നാണ്  മനുഷ്യരെ അസാധാരണ ഭയം ഉള്ള ഞാൻ പ്രതീക്ഷിച്ചത്. ...(സംഭവങ്ങളെ ധീരമായി നേരിടുമെങ്കിലും).

പക്ഷെ, അമ്മയുടെ സ്ഥിരം നേഴ്സും  എന്നെ സഹായിക്കാൻ വന്ന കുട്ടിയും കനിവോടെ എന്നോട് പെരുമാറി. വെറുതെയല്ല ഇവരെ ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്നത്.
ഞങ്ങളുടെ മകൾ ധന്യ . എനിക്കെത്ര മിടുക്കി ആയ ഒരു പെൺകരുത്ത്  ആണെന്നോ.
അവൾ നേഴ്‌സിങ്ങിന് പോകുന്നതും അമേരിക്കക്ക് വിവാഹം കഴിച്ച് പോകുന്നതും ഞങ്ങൾക്ക് അത്ര ഇഷ്ടമായിരുന്നില്ല. ഇപ്പൊൾ അവൾ അവിടെ നഴ്സിംഗ്  അഡ്മിനിസ്ട്രേറ്റർ  ആണ്.
കരുണയും കരുത്തും നിറഞ്ഞ അഭിമാനം.

ഈ പ്രപഞ്ചം രോഗാതുരരെ ചേർത്തു പിടിക്കുന്നവർക്കു മേൽ അനുഗ്രഹപ്പൂക്കൾ വർഷിക്കട്ടെ.അവർ എന്നെന്നും ജീവിതത്തിൽ ധന്യർ ആകട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക