Image

സഭകള്‍ മൗനം പാലിക്കുമ്പോള്‍ (ഡോ. മോഹന്‍)

Published on 15 May, 2020
സഭകള്‍ മൗനം പാലിക്കുമ്പോള്‍  (ഡോ. മോഹന്‍)
ലോകത്തിലുള്ള കോടാനുകോടി ജനങ്ങളെ ഭീഷണിയില്‍ ആക്കുകയും ലക്ഷത്തില്‍പരം ജനങ്ങളെ കൊന്നുകളകയും കോടികണക്കിന് ആളുകളെ വഴിയാധാരം ആകുകയും ചെയ്ത മഹാ മാരിയാണ് കോവിഡ് 19.

നമ്മുടെ കേരളത്തില്‍ തന്നെ 150 പരം രാജ്യങ്ങളില്‍ നിന്ന് 5 ലക്ഷത്തില്‍ പരം ജനങ്ങള്‍ തിരികെ വരുന്നു.
ലോക്കഡൗണില്‍ കുടുങ്ങിപോയവര്‍ ജോലി നഷ്ടപ്പെട്ടവര്‍ ഗര്‍ഭിണികള്‍ വയോധികര്‍ അംഗവൈകല്യം ഉള്ളവര്‍.
ഇവര്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു സര്‍ക്കാര്‍. അതും ഇടതുപക്ഷ സര്‍ക്കാര്‍.
"പക്ഷേ ഞാനൊന്നും അറിഞ്ഞില്ല രാമനായാണ".

ഇതാണ് എല്ലാ സഭകളുടെയും ഇപ്പോഴത്തെ നിലപാട്. ഇത് എല്ലാ സഭകള്‍ക്കും ബാധകം ആണ്.
നിങ്ങള്‍ കെട്ടി പൊക്കിയ സംഭരംഭങ്ങള്‍ സ്കൂളുകള്‍ കോളേജുകള്‍. അവിടെത്തെ ജോലി ഒഴിവുകളില്‍ കൂടി സമ്പാദിച്ച കോടികള്‍. കോടികള്‍ളുടെ കാറുകള്‍, മണിമാളികകള്‍ ഇതെല്ലാം ഈ പ്രവാസിയുടെ വിയര്‍പ്പാണെന്നു നിങ്ങള്‍ മറന്നിരിക്കുന്നു. സ്വര്‍ഗം വാഗ്താനം ചെയ്തു സ്വരൂപിച്ചവ.
പക്ഷേ ഇപ്പോള്‍ പ്രവാസിക്ക് കഷ്ടത വന്നപ്പോള്‍, അതാവശ്യം വന്നപ്പോള്‍ സഭകള്‍ മൗനം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പളം സര്‍ക്കാര്‍ വെട്ടികുറക്കുമ്പോള്‍, അവരും കഷ്ടത്തിലാണ്.
സഭകളും എന്തെങ്കിലും ചെയ്യണ്ടേ? പുരോഹിതന്റെ ശമ്പളം ഒരു കുറവും ഇല്ലാതെ അവര്‍ക്ക് കൊടുക്കേണ്ട ചുമതലയും ഇടവക്ക് ഉള്ളതാണല്ലോ.
"നിങ്ങള്‍ കഞ്ഞി കുടിച്ചു കിടക്കുന്നത് പ്രവാസി ഉള്ളത് കൊണ്ടാണ് " പറഞ്ഞത് ബഹുമാനപെട്ട മുഖ്യമന്ത്രി.
അദ്ദേഹം അത്രയും ചെയ്തു.
പക്ഷേ സഭകള്‍ മൗനം പാലിക്കുന്നു.
മൗനം ആര്‍ക്കും യോചിച്ചത് അല്ല. യാതൊരു ഉത്തരവാദിത്തവും ഇല്ലാത്തതുപോലെ പെരുമാറുന്നത് ശരിയല്ല.
" ഈ ചെറിയവരില്‍ ഒരാള്‍ക്ക് ചെയ്തത് നീ എനിക്ക് വേണ്ടി ചെയ്തു "എന്നുള്ള സുവിശാസം ഇവിടെ ബാധകം അല്ലിയോ?
എന്തോ?
അതോ അത് ഒരു പ്രഹസനം മാത്രം ആയിരുന്നോ?

Join WhatsApp News
Biju 2020-05-16 08:30:52
Who is this Mohanlal to talk about Sabha? On what basis he is taking ? Nonsense.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക