Image

ഇടുക്കിയില്‍ പ്രശസ്ത സിനിമാ നടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 680 ഏക്കര്‍ തോട്ടത്തില്‍ അവകാശതര്‍ക്കം, ആറംഗ സംഘം കസ്റ്റഡിയില്‍

Published on 17 May, 2020
ഇടുക്കിയില്‍ പ്രശസ്ത സിനിമാ നടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 680 ഏക്കര്‍ തോട്ടത്തില്‍ അവകാശതര്‍ക്കം, ആറംഗ സംഘം കസ്റ്റഡിയില്‍

ഇടുക്കി : ശാന്തന്‍പാറയില്‍ എസ്റ്റേറ്റിനെച്ചൊല്ലിയുള്ള അവകാശതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഉടമസ്ഥാവകാശത്തെചൊല്ലി തര്‍ക്കം നിലനിന്ന എസ്റ്റേറ്റ് പിടിച്ചെടുക്കാനെത്തിയ തൃശൂര്‍ സ്വദേശിയായ ഉടമയുള്‍പ്പെടെ ആറുപേരെ ശാന്തന്‍പാറ പൊലീസ് കരുതല്‍ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു.ശാന്തന്‍പാറയിലെ കെ.ആര്‍.വി എസ്റ്റേറ്റില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. 


സംഘര്‍ഷത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് നിസാര പരിക്കേറ്റു.സംഘത്തിന്റെ പക്കല്‍ നിന്ന് ഒരു തോക്കുള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തതായി സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. പഴയകാല സിനിമാ നടി കെ.ആര്‍.വിജയയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെ.ആര്‍.വി എസ്റ്റേറ്റ് ഗ്ലോറിയാ ഫാംസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.



മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ജോണ്‍ ജോസഫിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന തോട്ടം പിന്നീട് കൈമാറിയിരുന്നു.680 ഏക്കര്‍ വിസ്തൃതിയുള്ള തോട്ടവുമായി ബന്ധപ്പെട്ട് മുംബൈയിലെ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ പുരോഗമിച്ചുവരികയാണ്.ഇതിനിടെയാണ് സ്ഥലം കൈവശപ്പെടുത്തുന്നതിനായി ശ്രമങ്ങള്‍ നടത്തിവന്ന ഒരുസംഘം സ്ഥലത്തെത്തി അക്രമം അഴിച്ചുവിട്ടത്.


ഇന്നലെ രാത്രി പത്തരയോടെയാണ് ഒരു സംഘം ആളുകള്‍ എസ്റ്റേറ്റിലെത്തിയത്.സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.തോട്ടത്തിനുള്ളില്‍ കടന്ന ഗുണ്ടാസംഘം തോക്കുകാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയായിരുന്നു.


ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തുന്ന വ്യവസായിയും അയാളുടെ ഒപ്പമുണ്ടായിരുന്ന ക്വട്ടേഷന്‍ സംഘവുമാണ് പിടിയിലായതെന്നാണ് സൂചന.ഇവര്‍ സഞ്ചരിച്ച ബെന്‍സ് കാറടക്കം പിടിച്ചെടുത്തിട്ടുണ്ട്. സ്ഥലത്ത് പൊ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക