Image

കോവിഡ് : കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ മരിച്ചു

Published on 17 May, 2020
 കോവിഡ് : കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി : കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അബുദാബിയില്‍ മരിച്ചു. ബനിയാസ് വെസ്റ്റിലെ ബദരിയ ബഖാല വ്യാപാരി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56) ആണു ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ കോവിഡ് ബാധിച്ച് മഫ്‌റഖ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.ടി കെ സീനത്താണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ശഹര്‍ബാന ശിറിന്‍ (ബിഫാം) ശര്‍മിള ശിറിന്‍ (പ്ലസ് ടു ) ഷഹല ( എട്ടാം തരം) എന്നിവര്‍ മക്കളാണ് . മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, ബീഫാത്തിമ (പരേത ) സുബൈദ (തൈകടപ്പുറം) സഫിയ (കല്ലൂരാവി) സീനത്ത് (കുശാല്‍നഗര്‍) എന്നിവര്‍ സഹോദരങ്ങളാണ്.

അവധിക്ക് നാട്ടില്‍ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി അബുദാബിയില്‍ തിരിച്ചെത്തിയത്. കുഞ്ഞമ്മദിനെ ശാരീരിക അസ്വസ്ഥകളും കോവിഡ് ലക്ഷണവും മൂലം ഒരാഴ്ച്ച മുമ്പ് മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . ഇതിനിടെ രോഗം മൂര്‍ച്ഛിച്ചതോടെ ഐസി യുവിലാക്കുകയായിരുന്നു . നിരവധി വര്‍ഷങ്ങളായി ബനിയാസില്‍ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നു കച്ചവടം നടത്തി വരികയായിരുന്നു .

ഞായറാഴ്ച രാവിലെ ഏഴോടെ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ മയ്യത്ത് മറവ് ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക