കുവൈത്ത് സിറ്റി: കുവൈറ്റ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് വിമാനം ചാര്‍ട്ട് ചെയ്യാനൊരുങ്ങി കല കുവൈറ്റ്. ഇതിനായി കല കുവൈറ്റ് കുവൈറ്റ് എയര്‍വേയ്സിനു അപേക്ഷ നല്കി. കോവിഡ്-19 നിയന്ത്രണങ്ങളില്‍ അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍, വിസ കാലാവധി തീര്‍ന്നവര്‍, ഉപരിപഠനത്തിനായി നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേരാണ് കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത്.
നിരവധി ഇന്ത്യക്കാരാണ് ജോലിയും ശമ്പളവും ഇല്ലാതെ ജീവിതം തള്ളി നീക്കുന്നത്. മാനസിക സമ്മര്‍ദ്ധം കാരണം ആത്മഹത്യകളും, മരണങ്ങളും വര്‍ദ്ധിച്ച് വരികയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഷെഡ്യൂള്‍ പ്രകാരമുള്ള വിമാനങ്ങള്‍ പര്യാപ്തവുമല്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പേരെ നാട്ടിലെത്തിക്കുന്നതിന് വിമാനം ചാര്‍ട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയതെന്നും, അധികൃതരുടെ അനുമതി ലഭിച്ച ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന് സെക്രട്ടറി സി .കെ നൗഷാദ് എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍