Image

നിഷ്ക്രിയ രോഗപ്രതിരോധം കോവിഡിനെ തടുക്കുമെന്ന് ഗവേഷകര്‍

Published on 19 May, 2020
നിഷ്ക്രിയ രോഗപ്രതിരോധം കോവിഡിനെ തടുക്കുമെന്ന് ഗവേഷകര്‍
കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തും വരെ നിഷ്ക്രിയ രോഗപ്രതിരോധം രോഗത്തെ തടുക്കാന്‍ സഹായിക്കും എന്ന് ജോര്‍ദാന്‍ ഹാഷിമിറ്റ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

നിഷ്ക്രിയ രോഗപ്രതിരോധം അഥവാ passive vaccine or passive immunisation (PI) തല്‍ക്കാലം വൈറസ് വ്യാപനം തടയും എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് താല്‍കാലികം മാത്രമാണെന്നും ഇവര്‍ പറയുന്നുണ്ട്. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് റിസ്ക് ആന്‍ഡ് സേഫ്റ്റി ഇന്‍ മെഡിസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രോഗം ഭേദമായവരുടെ രക്തത്തില്‍നിന്ന് ആന്റിബോഡി വന്‍തോതില്‍ ശേഖരിക്കുകയും രോഗസാധ്യതയുള്ള ആളിലേക്കു കയറ്റി തല്‍ക്കാലം പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നതാണ് നിഷ്ക്രിയരോഗ പ്രതിരോധത്തില്‍ ചെയ്യുന്നത്. കോവിഡ് 19 പൂര്‍ണമായി ഭേദമായവരില്‍ നിന്നാണ് രക്തം ശേഖരിക്കുക. രോഗാണുക്കളെ നിര്‍വീര്യമാക്കിയ ആന്റിബോഡിക്കു വേണ്ടി രക്തത്തിലെ സെറം വേര്‍തിരിക്കുകയും ശേഷിനിര്‍ണയം നടത്തുകയും ചെയ്യുന്നു.

പകര്‍ച്ചവ്യാധിമുക്തരില്‍, പ്രത്യേകിച്ചും ആന്റിബോഡി കൂടുതലുള്ളവരില്‍ ഉണ്ടാകുന്ന സെറം കണ്‍വെല്‍സെന്റ് ആയിരിക്കും. കോവിഡ് രോഗിയില്‍ അത് പ്രവര്‍ത്തനക്ഷമമാവുകയും പ്രതിരോധ ശേഷി നേടിയെടുക്കുകയും ചെയ്യുന്നു. വാക്‌സിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ രോഗപ്രതിരോധ സംവിധാനം ആന്റിബോഡി ഉല്‍പാദിപ്പിക്കുകയും അത് ആയുഷ്കാല പ്രതിരോധ ശേഷി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഈ നിഷ്ക്രിയ ആന്റിബോഡി ചികില്‍സയില്‍ രക്തത്തില്‍ സന്നിവേശിപ്പിച്ച ആന്റിബോഡി നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ഫലപ്രദമാവുകയുള്ളു. അതായത്, അത് നല്‍കുന്ന സുരക്ഷ താല്‍ക്കാലികമാണ്.

1900 ല്‍ സ്പാനിഷ് ഫ്‌ലൂ പൊട്ടിപ്പുറപെട്ടപ്പോള്‍ ഈ രീതി പിന്തുടര്‍ന്നിരുന്നു. 20092010 ലെ എച്ച്1എന്‍1 ഇന്‍ഫ്‌ളുവന്‍സ വൈറസ് പകര്‍ച്ചവ്യാധി ഉണ്ടായപ്പോള്‍ രോഗികളില്‍ തീവ്രപരിചരണം ആവശ്യമുള്ളവര്‍ക്ക് ഇത് ഉപയോഗിച്ചിരുന്നു. ചികില്‍സയ്ക്കു ശേഷം ആ രോഗികളുടെ നില മെച്ചപ്പെടുകയും മരണനിരക്ക് കുറയുകയും ചെയ്തു. 2018 ലെ എബോള പകര്‍ച്ചവ്യാധിക്കാലത്തും ഇതേ രീതി ഉപയോഗപ്പെടുത്തിയിരുന്നു.

Join WhatsApp News
Alternative Medicine Facts 2020-05-19 16:27:07
"Edzard Ernst was once a practitioner of alternative medicine. As the world’s first professor of complementary medicine (at the University of Exeter, UK) he led a research team to scientifically investigate what worked and what didn’t and discovered that there was little or no evidence behind most of the claims of alternative medicine. Today he is arguably the world’s foremost expert on alternative medicine and has become its harshest and most prolific critic." - {posted by andrew}
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക