Image

ന്യു യോര്‍ക്കില്‍ മരണം 106, ന്യു ജെഴ്‌സിയില്‍162; കണക്ടിക്കട്ടില്‍ 23

Published on 19 May, 2020
ന്യു യോര്‍ക്കില്‍ മരണം 106, ന്യു ജെഴ്‌സിയില്‍162; കണക്ടിക്കട്ടില്‍ 23
ന്യു യോര്‍ക്ക്: ചൊവ്വാഴ്ച ഉച്ച വരെയുള്ള 24 മണിക്കൂറില്‍ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണം 106 ആയി കുറഞ്ഞതായി ഗവര്‍ണര്‍ ആന്‍ഡ്രു കോമൊ. കോവിഡ് 19 ശക്തിപെട്ട ശേഷം ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ പത്തില്‍ താഴെ ആളുകള്‍ പങ്കെടുക്കുന്ന മെമ്മോറിയല്‍ ഡേ പരിപാടികള്‍ അനുവദിക്കുമെന്നു ഗവര്‍ണര്‍ കോമോ പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം (എം.ഐ.എസ്.-സി) ബാധിച്ച് 137 കുട്ടികളാണു ആശുപത്രിയില്‍

തലസ്ഥാനമായ ആല്ബനി ഉള്‍പ്പെടുന്ന കാപിറ്റല്‍ റീജിയന്‍ ബുധനാഴ്ച മുതല്‍ തുറക്കും. നേരത്തെ 6 റീജിയന്‍ തുറന്നിരുന്നു. ഇനി ന്യു യോര്‍ക്ക് സിറ്റി അടക്കം മൂന്നു റീജിയനുകളാണു തുറക്കാനുള്ളത്.

അതേ സമയം 16 പ്രമുഖ ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതിനു നടപടികള്‍ തുടങ്ങി. നാസ്സാ കൗണ്ടിയിലെ ആശുപത്രികളില്‍, സാധാരണ ശസ്ത്രക്രിയകള്‍ നടത്തുന്നതിനു ഗവര്‍ണര്‍ അനുമതി നല്കി.

ന്യു ജെഴ്‌സിയില്‍ 162 പേര്‍ മരിച്ചു. സ്റ്റേറ്റില്‍ 10,500-ല്‍ പരം പേരാണു ഇതു വരെ മരിച്ചത്.പുതുതായി ആയിരത്തില്‍ പരം പേര്‍ക്ക് രോഗബാധ കണ്ടതോടെ ആകെ രോഗം ബാധിച്ചവര്‍ ഒന്നര ലക്ഷത്തോടടുക്കുന്നു. ടെസ്റ്റ് ചെയ്യുന്നവരില്‍ 12 ശതമാനത്തിനു മാത്രമേ രോഗം കണ്ടെത്തുന്നുള്ളുവെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. സ്ഥിതിഗതികള്‍ പൊതുവില്‍മെച്ചപ്പെടുകയാണ്.

ന്യു ജെഴ്‌സിയിലെ സിവി.എസ്. ഫാര്‍മസികളുടെ 50 ശാഖകളില്‍ ഓരോരുത്തര്‍ക്കും സ്വയം കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഈ മാസാവസനത്തോടെഏര്‍പ്പെടുത്തും.

കണക്ടിക്കട്ടില്‍ 23 പേരാണു ഇന്നലെ മരിച്ചത്. ഏപ്രില്‍ 6-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണിത്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക